ഇത്രയ്ക്ക് വേണമായിരുന്നോ? ദേശീയ അവാര്‍ഡില്‍ നിന്നും മഞ്ജുവിനെ ഒതുക്കി...

മലയാളത്തിന്റെ പ്രിയതാരം മഞ്ജുവാര്യരുടെ തിരിച്ച് വരവ് ഒരു ദേശീയ അവാര്‍ഡിലൂടെയാകുമെന്ന് പലരും പ്രവചിച്ചിരുന്നതാണ്. എന്നാല്‍ ആ സ്വപ്നങ്ങള്‍ക്ക് ചില കോണില്‍ നിന്നും വിലങ്ങ് വീണു. വീണ്ടും ഒരു നാഷണല്‍ അവാര്‍ഡ് പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ നടക്കുന്നിടെയാണ് ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത വരുന്നത്. നല്ലൊരു ആശയം സമ്മാനിച്ച ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയെ നാഷണല്‍ അവാര്‍ഡ് മല്‍സരത്തില്‍ എത്തിക്കാതിരിക്കുവാന്‍ വേണ്ടി ആരൊക്കയോ കളിച്ചു.
ദേശീയ അവാര്‍ഡിനായി മല്‍സരിക്കുന്ന സിനിമകള്‍ ഫൈനല്‍ റൗണ്ട് പ്രദര്‍ശനത്തിനായി ദേശീയ തലത്തിലുള്ള ജൂറിക്കു മുന്‍പിലെത്തുന്നതിനു മുന്‍പ് റീജിയണല്‍ ലെവലിലുള്ള ജൂറി കാണും. അവര്‍ തിരഞ്ഞെടുക്കുന്ന സിനിമകളാണ് ദേശീയ തലത്തിലുള്ള ജൂറിക്കു മുന്‍പില്‍ എത്തുന്നത്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമ ദേശീയ തലത്തിലെ ജൂറിക്കു മുന്‍പില്‍ എത്തിയിട്ടേയില്ല.
മലയാളികള്‍ സ്‌നേഹിച്ചും കണ്ടു കൊതിതീരുന്നതിനും മുന്‍പ് സിനിമയില്‍ നിന്നും മാറി നിന്ന മഞ്ജു വാരിയര്‍ എന്ന അഭിനേത്രിയുടെ തിരിച്ചു വരവ് കൊണ്ടാണ് ഈ സിനിമ എറ്റവും ശ്രദ്ധേയമായത്. മഞ്ജു അവതരിപ്പിച്ച നിരുപമ രാജീവ് എന്ന കഥാപാത്രത്തെ തരക്കേടില്ലാത്ത വിധത്തില്‍ ആളുകള്‍ സ്വീകരിച്ചു.
സിനിമ പുറത്തിറങ്ങിയ ശേഷം മഞ്ജുവിനെ ജൈവകൃഷിയുടെ അംബാസിഡര്‍ ആക്കിക്കൊണ്ടാണ് സംസ്ഥാന ഗവണ്‍മെന്റ് ഈ ആശയത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തത്. സംസ്ഥാന തലത്തില്‍ ഇത്രയും വലിയ അംഗീകാരം ലഭിച്ച ഒരു സിനിമയ്ക്കു നാഷണല്‍ ജൂറിയുടെ മുന്‍പില്‍ എത്താന്‍ അനുവദിച്ചില്ല.
ജൈവകൃഷിയെ പ്രോത്സാഹിപ്പിച്ചു എന്നതിലുപരി ഒരു സ്ത്രീ ശാക്തീകരണത്തിന്റെ സിനിമയായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യു. തരുന്ന സ്‌നേഹം അര ശതമാനം പോലും കുറയാതെവിടെയോ അവിടെയാണു ഭര്‍ത്താവിനും വീട്ടുകാര്‍ക്കും സ്ഥാനം എന്ന് പറഞ്ഞ നിരുപമയെ എത്രയോ സ്ത്രീകള്‍ എഴുന്നേറ്റ് നിന്നു കയ്യടിയോടെ സ്വീകരിച്ചത് നാം കണ്ടതാണ്. വിവാഹത്തോടെ സ്വപ്നങ്ങള്‍ അടച്ചു പൂട്ടി ഒരു ഭരണിക്കുള്ളിലാക്കി അടുക്കളയിലെ ഒരു മൂലയ്ക്കിരുത്തിയ സ്ത്രീകള്‍ക്കും നിരുപമ നല്‍കിയ ധൈര്യം അപാരം തന്നെ.
ഇങ്ങനെയൊക്കെ ഒരു സമൂഹത്തില്‍ പ്രതിഫലിച്ച കുറച്ച് നല്ല ആശയങ്ങള്‍ ഉള്ള സ്ത്രീയെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച ഒരു സിനിമയെ നാഷണല്‍ അവാര്‍ഡ് ജൂറിക്ക് മുന്‍പില്‍ എത്തിക്കാതിരുന്നവരെ കാലം തിരിച്ചറിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha