മതിയായില്ല അല്ലേ അച്ഛന്... കല്യാണത്തെ കുറിച്ച് പറയുമ്പോള്‍ മീനൂട്ടിയുടെ പ്രതികരണം

കല്യാണത്തെ കുറിച്ച് പറയുമ്പോള്‍ മകള്‍ മീനുട്ടിയുടെ പ്രതികരണമാണ് ഇപ്പോള്‍ ദിലീപിനെ അലട്ടുന്നത്. പ്രമുഖ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് മനസ് തുറന്നത്.
നിനച്ചിരിക്കാത്ത നേരത്ത് ഒരു ആക്‌സിഡന്റ് പോലെയാണ് എന്റെ ജീവിതത്തിലും സംഭവിച്ചത്. നമ്മുടെ പകുതിയിനി ഒപ്പമില്ല. സത്യമിതാണ് എന്നു മനസിനെ ബോധ്യപ്പെടുത്തുന്നതുവരെയുള്ള യാത്രയാണ് പ്രശ്‌നം. അതു പിന്നിടുന്നതോടെ മുന്നില്‍ തെളിയും നമ്മളെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെ മുഖം. എന്നോടു കഥ പറഞ്ഞു കാത്തിരിക്കുന്ന സംവിധായകര്‍, നിര്‍മാതാക്കള്‍.
ഞാന്‍ ചെയ്യുന്നത് എന്റര്‍ടെയിന്‍മെന്റ് സിനിമകളാണ്. മുഖം ആയുധമാക്കുന്ന നടനു സങ്കടപ്പെട്ടിരിക്കാന്‍ കഴിയില്ല. ഷോ മസ്റ്റ് ഗോ ഓണ്‍ എന്നല്ലേ? കാണുന്നവര്‍ക്കെല്ലാം ഇപ്പോള്‍ അറിയേണ്ടത് ഇനിയൊരു കല്യാണം കഴിക്കുമോ എന്നാണ്. ഞാന്‍ അവരോടെല്ലാം ചോദിക്കും. അയ്യട ഇനിയും എല്ലാവര്‍ക്കും കൂടി പറഞ്ഞു പിരിയിക്കാനല്ലേ?
കല്യാണം വേണോ വേണ്ടയോ എന്ന ആലോചനയുണ്ട്. അല്ലാതെ കല്യാണാലോചനയില്ല. കഴിഞ്ഞ ദിവസം ഐപാഡില്‍ പുതിയ സിനിമയ്ക്കുവേണ്ടിയുള്ള നായികയുടെ ചിത്രങ്ങള്‍ നോക്കുകയാണ്. സംവിധായകരും സുഹൃത്തുക്കളും കോ ഓര്‍ഡിനേറ്റര്‍മാരും അയച്ച ചിത്രങ്ങള്‍. പെട്ടെന്ന് മീനൂട്ടി മുറിയിലേക്കു കയറി വന്നു. കസവു സാരിയൊക്കെയുടുത്ത് മുല്ലപ്പൂ ചൂടിയ ഒരു പെണ്‍കുട്ടിയുടെ ചിത്രമായിരുന്നു സ്‌ക്രീനില്‍. മീനൂട്ടിക്കറിയണം അതാരാണെന്ന്. ഞാന്‍ ചെറിയ നാണം അഭിനയിച്ചുകൊണ്ടു പറഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ പോരല്ലോ? ഒരു കല്യാണത്തെക്കുറിച്ച്... ഞാന്‍ വീണ്ടും നാണം അഭിനയിച്ചു. മീനൂട്ടി ഒന്നു തലയാട്ടിക്കൊണ്ടു ചോദിച്ചു, മതിയായില്ല അല്ലേ? ഞാന്‍ ചിരിച്ചുപോയി. പറഞ്ഞു കഴിഞ്ഞതും മീനൂട്ടിയും പൊട്ടിച്ചിരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha