അവന്റെ പേരു പോലും കേള്‍ക്കരുത്

പ്രഭുദേവ നായകനായ ഒരു ചിത്രത്തിലേക്ക് നയന്‍സിനെ ക്ഷണിക്കാനെത്തിയ നിര്‍മ്മാതാവിന് കണക്കിന് കിട്ടി. നിര്‍മ്മാതാവിനോട് കടന്നു പോകാന്‍ പറഞ്ഞ താരം ഇനിയൊരിക്കലും ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചുകൊണ്ട് തന്റെ അടുത്ത് വരരുത് എന്ന് ആവശ്യപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
എന്തായാലും വിവാഹത്തിനു തൊട്ടടുത്തു വരെയെത്തി തകര്‍ന്ന പ്രണയം നയന്‍സിന്റെ മനസ്സിലേല്‍പ്പിച്ച മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ലെന്ന് വ്യക്തം.
അതേസമയം, നയന്‍സും മുന്‍ കാമുകന്‍ ചിമ്പുവുമൊത്തുളള ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇരുവരും തമ്മിലുളള പ്രശ്‌നങ്ങള്‍ അവസാനിച്ചോ എന്ന ചോദ്യത്തിന് സിനിമ തന്റെ ജോലിയാണെന്ന രീതിയിലുളള മറുപടിയായിരുന്നു താരം നല്‍കിയിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha