എനിക്ക് പടമില്ലാതാക്കിയതിന് കാരണം ഞാന്‍ തന്നെ

മലയാളത്തില്‍ ഒരു സമയം നിറഞ്ഞു നിന്ന യുവ നടനായിരുന്നു ജയസൂര്യ. സഹ നായകനായും നായകനായും പ്രേക്ഷകര്‍ അംഗീകരിച്ചതുമാണ്. എന്നാല്‍ ജയസൂര്യയുടെ പതനം വളരെ പെട്ടെന്നായിരുന്നു. തന്റെ പരാജത്തിന്റെ കാരണം പങ്കുവയ്ക്കുകയാണ് ജയസൂര്യ.
പടം കുറഞ്ഞതിന് കാരണം ഞാന്‍ തന്നെയാണ്. ജനങ്ങള്‍ക്ക് എന്നോടുള്ള വിശ്വാസം ഞാന്‍ തന്നെ കളയുന്നതായി എനിക്ക് തോന്നി. ഒരേപോലുള്ള കുറേ വേഷങ്ങളല്ല അവര്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് എനിക്കറിയാം. ചുമ്മാ കുറേ സിനിമകളില്‍ അഭിനയിച്ച് എണ്ണം കൂട്ടുന്നതില്‍ കാര്യമില്ലല്ലോ?
എന്നെ സംബന്ധിച്ചിടത്തോളം സിനിമയുടെ ജയപരാജയങ്ങള്‍ എന്നെ ബാധിക്കില്ല. ഞാന്‍ അതിനെക്കുറിച്ച് ചിന്തിക്കുകയും ഇല്ല. വിജയിച്ച ചിത്രങ്ങളൊക്കെ പരാജയപ്പെട്ടിരുന്നെങ്കില്‍, ഞാന്‍ നന്നായി കഷ്ട്ടപ്പെട്ട് അഭിനയിച്ച ആ കഥാപാത്രങ്ങളെ നോക്കി ജനം പറയും - അയ്യേ, ജയസൂര്യയ്ക്കിത് എന്തു പറ്റിയെന്ന്. അതുകൊണ്ട് ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളുടെ വിജയമാണ് എന്റെ ജയപരാജയങ്ങള്‍ തീരുമാനിക്കുന്നത്. മുന്‍പ് പറഞ്ഞ പോലെ ഞാന്‍ അതില്‍ നൂറു ശതമാനവും വിജയിച്ചിട്ടുമുണ്ട്.
ആട് എന്ന സിനിമ അത്ര വിജയിച്ചില്ലെങ്കിലും ഷാജി പാപ്പന്‍ ഹിറ്റാണ്. കഥ കേട്ടിട്ട് തന്നെയാണ് ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചതും. സത്യത്തില്‍ അങ്ങനെ ഒരു കഥാപാത്രം ഞാന്‍ ചെയ്താല്‍ ശരിയാകുമോ എന്ന ഒരു ടെന്‍ഷന്‍ മാത്രമായിരുന്നു. പക്ഷേ, ആ കഥാപാത്രം എനിക്ക് നന്നായി ചെയ്യാന്‍ കഴിഞ്ഞൂ എന്ന് തന്നെയാണ് എന്റെ വിശ്വാസം.
ഇയ്യോബിന്റെ പുസ്തകവും അപ്പോത്തിക്കിരിയും ഹിറ്റായത് അതിലെ എല്ലാ ചേരുവകളും നന്നായതു കൊണ്ടാണ്. എന്നോട് ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നതും ഇതാണ് - എന്താണ് ജയേട്ടാ, നിങ്ങള്‍ക്ക് അത്തരം സിനിമകളില്‍ അഭിനയിച്ചാല്‍ പോരേ? പക്ഷേ, അവരോടെല്ലാം എനിക്ക് പറയാനുള്ളത് ഇതാണ് - സിനിമ എന്ന് പറയുന്നത് ഇങ്ങനെയൊക്കെയാണ്. ചിത്രത്തിന്റെ വിജയവും പരാജവും ഒന്നും നമുക്ക് പ്രവചിക്കാന്‍ സാധിക്കില്ല. ഒരു നടന് ആകെ ചെയ്യാന്‍ കഴിയുന്നത്, അവന് കിട്ടിയ കഥാപാത്രം നന്നായി ചെയ്യുക എന്നാണ്. ജയസൂര്യ എന്ന നടന്‍ അത് നന്നായി ചെയ്യുന്നുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha