അതില്‍ നിന്ന് പുറത്തു കടക്കാന്‍ ആഗ്രഹിക്കുന്നില്ല...

തനിക്ക് സുരക്ഷിതമായ ഒരു മേഖല മലയാള സിനിമയിലുണ്ടെന്ന് കാവ്യ മാധവന്‍. അതില്‍ നിന്ന് പുറത്തു കടക്കാന്‍ ആഗ്രഹിക്കുന്നിന്ന് കാവ്യ പറഞ്ഞു.
മലയാള സിനിമയിലെ തിരക്കഥാകൃത്തുക്കളെല്ലാം ഇപ്പോഴും എണ്‍പതുകളിലേയും തൊണ്ണൂറുകളിലേയും കാലത്തുള്ള കഥയുമായാണ് എത്തുന്നത്. മലയാള സിനിമാ വ്യവസായം ഏറെ മാറിയെന്ന സത്യം മനസിലാക്കാതെ കഥാകൃത്തുക്കള്‍ പ്രവര്‍ത്തിക്കുകയാണെന്നും കാവ്യ കുറ്റപ്പെടുത്തി.
സിനിമയുടെ തിരക്കഥകള്‍ വായിച്ചു നോക്കുന്നത് പതിവായിട്ടുണ്ട്. എന്നാല്‍ എന്നെ ആകര്‍ഷിക്കുന്ന തരത്തിലുള്ള കഥകള്‍ വളരെ വിരളമായാണ് ലഭിച്ചത്. മുന്‍കാലങ്ങളില്‍ എന്നെ ആവേശപ്പെടുത്തിയ കഥാപാത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ തിരക്കഥാകൃത്തുക്കള്‍, സിനിമയ്ക്ക് സംഭവിച്ച മാറ്റങ്ങളെ അറിയാതെ എണ്‍പതുകളിലേക്ക് മടങ്ങിപ്പോവുകയാണ് കാവ്യ പറഞ്ഞു.
പ്രേക്ഷകരെ സംബന്ധിച്ചടത്തോളം സിനിമ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതും അവരെ രസിപ്പിക്കുന്നതും ആയിരിക്കണം. ഇഴച്ചിലുള്ള സിനിമകള്‍ കാണാന്‍ പ്രേക്ഷകര്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും കാവ്യ ചൂണ്ടിക്കാട്ടി.
അന്യഭാഷാ സിനിമകളില്‍ അഭിനയിക്കാന്‍ തനിക്ക് ഇപ്പോള്‍ താല്‍പര്യമില്ലെന്നും കാവ്യ വെളിപ്പെടുത്തി. തമിഴില്‍ മൂന്ന് സിനിമകളാണ് കാവ്യ ചെയ്തത്. എല്ലാ ഭാഷകളിലും ഓരോ സിനിമ ചെയ്യണമെന്ന് നേരത്തെ ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ അതിനുള്ള താല്‍പര്യം തീര്‍ത്തും ഇല്ലാതായിരിക്കുന്നുവെന്നും കാവ്യ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha