പൊക്കമില്ലായ്മയാണ് എന്റെ ദു:ഖം

പൊക്കം കുറഞ്ഞ കാവ്യ മാധവന്‍ പൊക്കം കൂടിയ ആളുമായി നില്‍ക്കുന്ന ഫോട്ടോ രസകരമാകുന്നു. കാവ്യ ഫേസ്ബുക്കിലാണ് ഈ ഫോട്ടോ ഇട്ടിരിക്കുന്നത്.
കാവ്യയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഉയരം കൂടുംതോറും ചായയുടെ മാത്രമല്ല ..., ചില സൗഹൃദ മധുരങ്ങളുടെയും സ്വാദ് കൂടാറുണ്ടത്രേ. 7 അടി 4 ഇഞ്ച് ഉയരമുള്ള ശ്രീധര്‍ എന്ന ക്രെയിന്‍ ഓപ്പറേറ്റര്‍ ആണ് കാവ്യയുടെ ഇപ്പോഴത്തെ ഏറ്റവും അടുത്ത സുഹൃത്ത്. ഹൈദരാബാദുകാരനായ ശ്രീധര്‍ ഇന്ത്യന്‍ സിനിമയിലെത്തന്നെ ഏറ്റവും ഉയരം കൂടിയ ക്രെയിന്‍ ഓപ്പറേറ്റര്‍ ആണ്. ആകാശവാണി എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് പരിചയപ്പെട്ടതെന്നും താരം പറയുന്നു.
ശ്രീധറിന് മുന്നില്‍ വെറും കുഞ്ഞിയായി മാറിയ കാവ്യ ഇരുവരും നില്‍ക്കുന്ന പടത്തോടൊപ്പം നല്‍കിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇരുവരും തമ്മിലുള്ള അപൂര്‍വ്വ സൗഹൃദത്തിന്റെ വിവരങ്ങളും നല്‍കിയിരിക്കുന്നത്. ആകാശം മുട്ടെ ഉയരം തോന്നിപ്പിക്കുമ്പോഴും വിനയം കൊണ്ട് തല കുനിക്കുന്ന വന്മരങ്ങളെ പോലെ , ആകാശവാണി എന്ന ചിത്രത്തിന്റെ സെറ്റിലാകെ സൗഹൃദത്തിന്റെ നല്ല നിമിഷങ്ങള്‍ സമ്മാനിച്ചു ഈ സഹൃദയന്‍.. ഒട്ടേറെ ജോലികള്‍ ഒറ്റക്ക് ചെയ്യുന്ന ഈ സാങ്കേതിക വിദഗ്ദന്‍ ദശാവതാരം സിനിമയിലെ 7 അടി ഉയരമുള്ള കമലഹാസന്‍ കഥാപാത്രത്തിന്റെ ഡ്യൂപ്പ് കൂടിയായിരുന്നെന്നും കാവ്യ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha