Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ലോക്ഡൗണില്‍ ബോറഡിക്കുന്നവരറിയണം എനിക്ക് സമയം തികയുന്നില്ല....

30 APRIL 2020 08:45 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസിനെ തുടര്‍ന്ന് ലോക് ഡൗണായതോടെ ആളുകള്‍ ഓരോ പ്രവര്‍ത്തിയില്‍ മുഴുകുകയാണ്. എന്നാല്‍ കുറച്ചുപേര്‍ പറയുന്നത് മുഴുവന്‍ സമയവും വീട്ടിലായതിനാല്‍ ബോറഡിക്കുകയാണെന്നാണ്. എന്നാല്‍ ലോക് ഡൗണില്‍ സമയം തികയുന്നില്ല എന്ന് പറയുകയാണ് നടന്‍ ടിനിടോം. സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോഴുള്ള ചിട്ടയായ ജീവിതം ലോക് ഡൗണ്‍ തിരിച്ചുകൊണ്ടുവന്നു. മുമ്ബ് യോഗ പഠിച്ചുതുടങ്ങിയിരുന്നു. എന്നാല്‍, എല്ലാ ദിവസവും ചെയ്യാന്‍ സമയംകിട്ടിയിരുന്നില്ല. ഇപ്പോള്‍ ദിവസവും രണ്ടുമണിക്കൂര്‍ യോഗക്കായി ചെലവഴിക്കുന്നുണ്ട്. പിന്നെ നെറ്റ്ഫ്‌ലിക്‌സ് സീരീസുകളും സിനിമയും കാണും. പഴയതാണെങ്കിലും പുതിയതാണെങ്കിലും നല്ല സിനിമകള്‍ മിക്ക ഭാഷകളിലുമുണ്ട്. അവാര്‍ഡ് നേടിയ ചിത്രങ്ങളുണ്ട്. ഇവയെല്ലാം കാണും. കുറച്ചുനേരം വായനക്കായി മാറ്റിവെക്കും. വൈകീട്ട് മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളനത്തിനായും കുറച്ച് സമയം. അതിനുശേഷം കുറച്ച് എഴുത്ത്.

എന്റെ രണ്ടാമത്തെ പുസ്‌കത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍. വായനയും ദൈനംദിന കൃത്യങ്ങളിലുണ്ട്. ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത് ആദ്യത്തെ യാത്രാവിവരണം എന്നുവിളിക്കാവുന്ന 'വര്‍ത്തമാനപുസ്തകം'.
ഇത്തവണ ഈസ്റ്ററിന് സിനിമയിലെ സുഹൃത്തുക്കള്‍ക്കൊപ്പം കമ്യൂണിറ്റി കിച്ചണില്‍ പോയി. സിനിമ പ്രവര്‍ത്തകരും ഒരു റെസിഡന്റ്‌സ് അസോസിയേഷനും ചേര്‍ന്ന് നടത്തുന്ന സമൂഹ അടുക്കളയാണ്. ദിവസവും നാലായിരത്തോളം പേര്‍ക്ക് അവിടെനിന്നും ഭക്ഷണം നല്‍കുന്നുണ്ട്.
സോഷ്യല്‍ മീഡിയകളിലെ ചലഞ്ചുകളിലൊന്നും പങ്കെടുക്കാറില്ല. നാട്ടില്‍ പലരീതിയില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് ഉള്‍പ്പെടെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുണ്ട്. അവര്‍ക്ക് ഭക്ഷണം എത്തിക്കാനും മറ്റും ശ്രമിക്കും. കാശിനെക്കാള്‍ പ്രധാനം ഇപ്പോള്‍ ഭക്ഷണമാണ്. ഇത്തരത്തില്‍ സിനിമയില്‍തന്നെ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് എന്നെക്കൊണ്ട് സാധിക്കുന്ന രീതിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഹായങ്ങള്‍ ചെയ്യുന്നുണ്ട്.
വിദേശത്ത് കുടുങ്ങിപ്പോയ നിരവധി സുഹൃത്തുക്കളുണ്ട്. എല്ലാവരെയും വിഡിയോ കോളിലൂടെ എന്നും വിളിക്കും. അതുകൊണ്ട് മറ്റു രാജ്യങ്ങളിലെ അവസ്ഥകള്‍ അറിയാം. ഇറ്റലിയിലും യു.എസിലും മറ്റും രോഗം വരുമെന്ന് ഉറപ്പിച്ച് ജീവിക്കുന്നവരുണ്ട്. പരമാവധി അസുഖം വരുന്നത് നീട്ടിവെക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എങ്കില്‍മാത്രമേ അവിടെ ചികിത്സ ലഭ്യമാകൂ.
യുദ്ധത്തിന് പോകണമെന്നോ പണിയെടുക്കണമെന്നോ ഒന്നുമല്ല, ഇപ്പോള്‍ സര്‍ക്കാറുകള്‍ നമ്മോട് പറയുന്നത്. വീട്ടിലിരിക്കാന്‍ മാത്രമാണ്. പൊലീസുകാരും ആരോഗ്യ പ്രവര്‍ത്തകരുമൊന്നും അവര്‍ക്ക് എന്തെങ്കിലും നേട്ടമുള്ളതുകൊണ്ടല്ല ഇത്തരത്തില്‍ സേവനം ചെയ്യുന്നതും. ഒരു ജനാധിപത്യ രാജ്യമായതിനാല്‍തന്നെ അധികാരം ജനങ്ങളുടെ കൈയിലാണ്. അതിനാല്‍ മുഖ്യമന്ത്രി പറയുന്നത് നാം അനുസരിക്കുക എന്നു മാത്രമല്ല, മറ്റുള്ളവരെക്കൊണ്ട് അനുസരിപ്പിക്കാനുള്ള കടമയും നമുക്കുണ്ട്.
കലാരംഗം കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന മേഖലയാണ്. സ്‌റ്റേജിതര കലാകാരന്മാരെയും മിമിക്രി, മാജിക് തുടങ്ങിയവ അവതരിപ്പിക്കുന്നവരെയും മുഖ്യമന്ത്രി എടുത്തുപറഞ്ഞുവെന്നതുതന്നെ വലിയ കാര്യമാണ. കലാരംഗത്ത് നാലര ലക്ഷം പേരുണ്ടെന്നാണ് കണക്ക്. സ്‌റ്റേജ് മാത്രം ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് ഇടയിലേക്ക് കൊറോണകൂടി വന്നതോടെ അവര്‍ വലിയ ബുദ്ധിമുട്ടാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അവരെ സഹായിക്കാനും ആശ്വസിപ്പിക്കാനും കഴിയണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (34 minutes ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (47 minutes ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (1 hour ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (1 hour ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (1 hour ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (1 hour ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (2 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (3 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (3 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends