Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര

06 JULY 2026 08:29 PM IST
മലയാളി വാര്‍ത്ത

അമ്മ സംഘടനയിലെ നാറുന്ന പ്രശ്‌നങ്ങളില്‍ ഇടപെടുന്ന പാലക്കാട് എം.എല്‍.എ രമേഷ് പിഷാരടിയോട് നല്ല ഉപദേശം നല്‍കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര. പ്രിയപ്പെട്ട രമേഷ് പിഷാരടിക്ക് ഒരു തുറന്ന കത്ത് എന്നരീതിയിലാണ് ഷാജി പട്ടിക്കരയുടെ സ്‌നോഹ നിര്‍ദ്ദേശം എഴുതിയിരിക്കുന്നത്. പാലക്കാടിന്റെ മണ്ണില്‍ നിന്ന് ആ നാടിന്റെ വികസന വിഥീയില്‍ ശക്തമായി മുന്നേറാന്‍ താങ്കള്‍ക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു. താമസം പാലക്കാട് തന്നെയാകും.

എന്നു താങ്കള്‍ പറഞ്ഞിരുന്നു, പക്ഷേ അതിലു പ്രതീക്ഷ നല്കിയ ഒരു വാഗ്ദാനം താങ്കള്‍ പാലക്കാട് ജനതക്ക് നല്കി. എന്നാല്‍ താങ്കള്‍ ആ നിലപാടില്‍ നിന്ന് മാറിയതായ് തോന്നുന്നു. താങ്കള്‍ എം എല്‍ എ ആയി മികച്ച പ്രകടനം കാഴ്ച വച്ച് പ്രവര്‍ത്തിക്കുന്ന ഈ സാഹചര്യത്തില്‍, താര സംഘടനയായ 'അമ്മ' യില്‍ ഇടക്കാല ഭരണത്തിനായി രൂപികരിച്ച അഡ് ഹോക്ക് കമ്മിറ്റിയുടെ കണ്‍വീനര്‍ സ്ഥാനം സ്വീകരിക്കാന്‍ പാടില്ലായിരുന്നു.

പ്രിയ സുഹൃത്തേ,

പാലക്കാടിന്റെ മണ്ണില്‍ നിന്ന് ആ നാടിന്റെ വികസന വിഥീയില്‍ ശക്തമായി മുന്നേറാന്‍ താങ്കള്‍ക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു. കേരള നിയമസഭയില്‍ താങ്കള്‍ക്ക് അംഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ വ്യക്തിപരമായി ഏറെ സന്തോഷിക്കുന്നു. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം താങ്കള്‍ സ്വീകരിച്ച നിലപാടുകള്‍ സ്വാഗാതാര്‍ഹമാണ്. അഭിമാനം തോന്നിയ നിമിഷമാണ്. ഒരു എം എല്‍ എ എന്ന നിലയില്‍ അഞ്ച് വര്‍ഷം പൂര്‍ണ്ണമായും മണ്ഡലത്തില്‍ പ്രവര്‍ത്തിക്കും. താമസം പാലക്കാട് തന്നെയാകും. എന്നു താങ്കള്‍ പറഞ്ഞിരുന്നു, പക്ഷേ അതിലു പ്രതീക്ഷ നല്കിയ ഒരു വാഗ്ദാനം താങ്കള്‍ പാലക്കാട് ജനതക്ക് നല്കി. എം എല്‍ എ ആയിരിക്കുന്ന 5 വര്‍ഷം സിനിമാ ടെലിവിഷന്‍ രംഗത്ത് നിന്ന് വിട്ട് നില്ക്കും എന്ന് പറഞ്ഞിരുന്നു. സിനിമ രംഗത്ത് സംവിധാനം, അഭിനയം, ചാനല്‍ പരിപാടികള്‍ ഒന്നും ചെയ്യില്ല , എന്നാണ് പറഞ്ഞത്. മലയാള സിനിമ ലോകവും, കേരള ജനതയും താങ്കളുടെ ഈ നിലപാടിനെ ഹൃദയത്തില്‍ സ്വീകരിച്ചു.

എന്നാല്‍ താങ്കള്‍ ആ നിലപാടില്‍ നിന്ന് മാറിയതായ് തോന്നുന്നു. താങ്കള്‍ എം എല്‍ എ ആയി മികച്ച പ്രകടനം കാഴ്ച വച്ച് പ്രവര്‍ത്തിക്കുന്ന ഈ സാഹചര്യത്തില്‍, താര സംഘടനയായ 'അമ്മ' യില്‍ ഇടക്കാല ഭരണത്തിനായി രൂപികരിച്ച അഡ് ഹോക്ക് കമ്മിറ്റിയുടെ കണ്‍വീനര്‍ സ്ഥാനം സ്വീകരിക്കാന്‍ പാടില്ലായിരുന്നു. പ്രത്യേകിച്ച് 'അമ്മ' വിവാദപരമായ സാഹചര്യത്തില്‍ കടന്നുപോവുമ്പോള്‍ താങ്കള്‍ കണ്‍വീനര്‍ പദവി എടുക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ താങ്കള്‍ അപമാനിതനായി ആ പദവി രാജിഒഴിയേണ്ടി വന്നിരിക്കുന്നു. താങ്കള്‍ അമ്മ പ്രസിസന്റ് ശ്വേതാ മേനോനുമായി സംസാരിച്ച സ്വകാര്യ ഫോണ്‍ സംഭാഷണ ഓഡിയോ പുറത്തു വന്നു, മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കി. ഇതെല്ലാം താങ്കള്‍ക്ക് ഒഴിവാക്കാമായിരുന്നു. നല്ല സംവിധായകനും , നടനും , ചാനല്‍ അവതാരകനുമായ താങ്കള്‍ നല്ലയൊരു മനുഷ്യ സ്‌നേഹിയുമാണ്. ഈ അഞ്ച് വര്‍ഷം താങ്കള്‍ എം എല്‍ എ എന്ന നിലയില്‍ മികച്ച വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക, താങ്കള്‍ക്ക് രാഷ്ടീയത്തില്‍ നല്ലയൊരു ഭാവിയുണ്ട്. ജനങ്ങള്‍ ആ പ്രതീക്ഷയിലാണ് താല്‍ക്കാലം താങ്കളുടെ നിലപാട് പോലെ സിനിമയില്‍ നിന്ന് വിട്ട് നില്ക്കുക. അതാണ് നല്ലത്. ഇത് ഒരു ഉപദേശമല്ല. താങ്കളെ സ്‌നേഹിക്കുന്ന ഒരു സിനിമ പ്രവര്‍ത്തന്റെ സ്‌നേഹത്തോടെയുള്ള അഭിപ്രായമാണ് സസ്‌നേഹം ഷാജി പട്ടിക്കര (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍)

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

T K ഗോവിന്ദൻ അവസരവാദി പറഞ്ഞത് മാത്രമേ പിണറായിക്ക് ഓർമ്മയുള്ളൂ..!തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി.  (3 hours ago)

6 വർഷമായി ഒരുമിച്ച്..! ഈ പ്രവാസി മലയാളികൾ ഒറ്റ നിമിഷത്തെ തർക്കം രണ്ടിനെയും കൊന്ന് മലയാളി യുവതി  (3 hours ago)

'മിശിഹാ പടിയിറങ്ങി, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു...  (3 hours ago)

ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ അലറി അനില ജോളി ചേച്ചിയുടെ മകള്‍ അങ്ങനെ ചെയ്യില്ല...പൊട്ടിത്തെറിച്ച് നാട്ടുകാർ..!  (3 hours ago)

അമേരിക്കയെ വിഴുങ്ങി ഇരച്ചെത്തിയ പ്രളയ ജലം..! 20 മരണം..ഇന്ത്യയ്ക്ക് മരണമണി അടിച്ച് റിപ്പോർട്ട്..!അഴുകി നേപ്പാൾ  (3 hours ago)

കല്യാൺ സിൽക്കിന്റെ തട്ടിപ്പ് കയ്യോടെ തൂക്കി കോടതി പരസ്യം തെറ്റിദ്ധരിപ്പിച്ചു,വൻ ചതി...പിഴ അടച്ചിട്ട് പോയാമതിയെന്ന്  (3 hours ago)

പുതിയലുക്ക് സമ്മാനിച്ചു കൊണ്ട് ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു; ടൈറ്റാൻസ് അണിയറ പ്രവർത്തകർ!!!!  (7 hours ago)

കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി എത്തുമോ.? ലോ ആൻ് ഓർഡർ സെപ്റ്റംബർ 18-ന്!!!!  (7 hours ago)

പെണ്ണെല്ലാം ഓക്കെയാണ്... പൊരുത്തങ്ങളും ഓക്കെ... ഒരു പൊരുത്തം ഒഴിച്ച് ! അതേതു പൊരുത്തം ? ചിരിയും ചിന്തയും നൽകി ഓട്ടം തുള്ളൽ ടീസർ പുറത്ത്!!!  (7 hours ago)

നായകനായി വിനീത് ശ്രീനിവാസൻ; ചടങ്ങിന്റെ ചിത്രീകരണം ആരംഭിച്ചു!!!  (8 hours ago)

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? 'നീക്കം' സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു!!!!  (9 hours ago)

മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തികൊലപ്പെടുത്തി  (9 hours ago)

നേപ്പാളിലെ മഹാപ്രളയം; കുത്തൊഴുക്കില്‍പ്പെറ്റ ഒഴുകിപ്പോയ കാട്ടാനക്കൂട്ടം കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തില്‍ സുരക്ഷിതര്‍  (9 hours ago)

ഒരുമിച്ച് താമസിച്ചവർ പിന്നീട് കുടുംബമായപ്പോൾ മാറി താമസിച്ചു ജോലിയും പോയതോടെ അനിലയ്ക്ക് jealous; ഒറ്റപ്പെടൽ പകപോക്കലായി!?  (9 hours ago)

ജെൻ‌സി‌സ് 2026 കോൺഫറൻസ് സെപ്റ്റംബർ 5,6 തീയതികളിൽ യു എസ് ടി തിരുവനന്തപുരം കാമ്പസിൽ...  (9 hours ago)

Malayali Vartha Recommends