Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

എന്റെ ജീവിതം മാറ്റിയത് അദ്ദേഹമാണ്... ഇര്‍ഫാന്‍ ഖാനെക്കുറിച്ച് ഫഹദ് ഫാസില്‍ പറയുന്നത്

30 APRIL 2020 09:32 PM IST
മലയാളി വാര്‍ത്ത

നടന്‍ ഇര്‍ഫാന്‍ ഖാന്റെ മരണം സിനിമാ മേഖല ഒന്നടങ്കം ശൂന്യമാക്കിയതായാണ് താരത്തെ ഓരോ താരങ്ങളും പറയുന്നത്. ഇപ്പോഴിതാ ഇര്‍ഫാനെ കുറിച്ച് മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസിലും പറയുകയാണ്. താരം തന്റെ ഫെയ്‌സ് ബുക്കിലൂടെയാണ് ഇക്കാര്യം ഇര്‍ഫാനെ കുറിച്ച് പറയുന്നത്. ഒരു സിനിമ നടന്‍ ആകണമെന്ന ആഗ്രഹം തന്നില്‍ ഉണ്ടാക്കിയത് ഇര്‍ഫാന്‍ ഖാന്‍ ആയിരുന്നുവെന്നു ഫഹദ് പറയുന്നു. ഇര്‍ഫാന്റെ സിനിമ കണ്ടില്ലായിരുന്നുവെങ്കില്‍ താനൊരു സിനിമ നടന്‍ ആകില്ലായിരുന്നുവെന്നും ഫഹദ് കുറിക്കുന്നു.

ഫഹദിന്റെ കുറിപ്പ് വായിക്കാം;

വര്‍ഷങ്ങള്‍ക്കു മുമ്ബാണ്, കൃത്യമായി എന്നാണെന്ന് ഓര്‍മയില്ല. ഞാനന്ന് അമേരിക്കയില്‍ പഠിക്കുകയാണ്. ക്യാമ്ബസില്‍ തന്നെയായിരുന്നു താമസം എന്നതിനാല്‍ ഇന്ത്യന്‍ സിനിമകള്‍ കാണാനുള്ള സാഹചര്യമില്ലായിരുന്നു. അതുകൊണ്ട് ഞാനും സുഹൃത്ത് നികഞ്ജും ഓരോ വാരാന്ത്യത്തിലും കാമ്ബസിന് സമീപത്തുള്ള ഒരു പാക്‌സിതാനി ഷോപ്പില്‍ പോയി ഇന്ത്യന്‍ സിനിമകളുടെ ഡിവിഡി വാടകയ്ക്ക് എടുക്കുമായിരുന്നു. ഒരു ദിവസം കടയുടമ ഖാലിദ് ഭായി ഞങ്ങള്‍ക്കൊരു സിനിമ നിര്‍ദേശിച്ചു. നസ്സറുദ്ദീന്‍ ഷാ സംവിധാനം ചെയ്ത യഹ് ഹോയ തോ ക്യാ ഹോത ആയിരുന്നു അത്. ആ അഴ്ച്ചയില്‍ ഞങ്ങള്‍ കാണാന്‍ തീരുമാനിച്ചത് ആ സിനിമയായിരുന്നു. രാത്രിയില്‍ ആ സിനിമ കണ്ടു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ സലിം രാജബലി എന്ന കഥാപാത്രം വന്നു. വളരെ തീക്ഷ്ണതയുള്ള, സുന്ദരനായ, സ്‌റ്റൈലിഷ് ആയ ഒരാള്‍. ഞാന്‍ തിരിഞ്ഞു നികുഞ്ജിനോട് ചോദിച്ചു, ആരാണിയാള്‍ അതിനു മുമ്ബ് ഞാനാ നടനെ സിനിമയില്‍ കണ്ടിട്ടേയില്ലായിരുന്നു. അത് ഇര്‍ഫാന്‍ ഖാന്‍ ആയിരുന്നു.

ലോകം അദ്ദേഹത്തിന്റെ കഴിവ് കണ്ടെത്തി വളരെ വൈകിയായിരുന്നു ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്. ഝുംപാ ലഹിരിയുടെ ദി നെയിംസേക്ക് ചലച്ചിത്രമായപ്പോള്‍ അതിലെ അശോകിനെ അവതരിപ്പിക്കുന്നത് ഇര്‍ഫാന്‍ ഖാന്‍ ആണെന്നറിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ ഒരുപാട് അത്ഭുതപ്പെട്ടു. ഒരു ജനപ്രിയഗാനം പോലെയായിരുന്നു ഇര്‍ഫാന്റെ വളര്‍ച്ച. ഓരോരുത്തരും അതേറ്റുപാടുകയും അനുഭവിക്കുകയുമായിരുന്നു. ഞാനദ്ദേഹത്തിന്റെ സിനിമകളുടെ സ്ഥിരം കാഴ്ച്ചക്കാരനായി. ഇര്‍ഫാന്‍ ഖാന്‍ കാരണമാണ് ഞാന്‍ എന്റെ എന്‍ജിനീയറിംഗ് പഠനം പാതി വഴിയില്‍ നിര്‍ത്തി ഇന്ത്യയിലേക്ക് മടങ്ങിയതും സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതും.

കഴിഞ്ഞ പത്തുവര്‍ഷമായി ഞാന്‍ അഭിനയിക്കുന്നു. പക്ഷേ, എനിക്കൊരിക്കലും ഇര്‍ഫാനെ കണ്ടുമുട്ടാന്‍ സാധിച്ചില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരോടും കൂടെ ജോലി ചെയ്തവരോടും ബന്ധപ്പെടാന്‍ സാധിച്ചിട്ടുണ്ട്. വിശാല്‍ ഭരദ്വജിനെ കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് മക്ബൂലിനെ കുറിച്ചായിരുന്നു. എന്റെ പ്രിയപ്പെട്ട സുഹൃത്ത് ദുല്‍ഖര്‍ സലമാന്‍ ഇര്‍ഫാനുമൊത്ത് ചെയ്ത സിനിമയുടെ ഷൂട്ടിംഗ് സ്വന്തം നാട്ടില്‍ നടന്നപ്പോളും എന്റെ തിരക്കുമൂലം എനിക്ക് അദ്ദേഹത്തെ കാണാനുള്ള അവസരവും നഷ്ടപ്പെട്ടു. അദ്ദേഹത്തിന് ഒരു ഹസ്തദാനം നല്‍കാന്‍ കഴിയാതെ പോയതില്‍, മുംബൈയില്‍ പോയി അദ്ദേഹത്തെയൊന്നു കാണാന്‍ കഴിയാഞ്ഞതില്‍ ഞാനിപ്പോള്‍ ഖേദിക്കുന്നു.

നന്മയുള്ളൊരു കലാകാരനെയാണ് രാജ്യത്തിന് നഷ്ടമായത്. അദ്ദേഹത്തിന്റെ കുടുംബത്തിനും സിനിമ ലോകത്തിനും അദ്ദേഹം ഉണ്ടാക്കിയ ശൂന്യത എത്രത്തോളമാണെന്നു എനിക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മരണവാര്‍ത്ത ഭാര്യ എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി എന്നു പറഞ്ഞാല്‍ അത് നുണയാകും, കാരണം ഞാന്‍ ചെയ്തു കൊണ്ടിരുന്ന ജോലി അപ്പോഴം തുടരുകയായിരുന്നു. പക്ഷേ, ആ ദിവസം മുഴുവന്‍ ഞാന്‍ അദ്ദേഹത്തെക്കുറിച്ചായിരുന്നു ആലോചിച്ചത്. ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടവനാണ്. എന്റെ സിനിമ കരിയര്‍ ഞാന്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുകയാണ്. എന്റെ ജീവിതം മാറ്റിയത് അദ്ദേഹമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (34 minutes ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (47 minutes ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (1 hour ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (1 hour ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (1 hour ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (1 hour ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (2 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (3 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (3 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends