കസ്തൂരിമാനിലെ വില്ലന്‍ വന്നവഴി... വേഷത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഷമ്മിതിലകന്‍
2003ല്‍ ലോഹിതദാസിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോബോബന് നായകനായ ഒരു കാമ്ബസ് പ്രണയകഥ പുറത്തിറങ്ങി. കസ്തൂരിമാന്‍ എന്നായിരുന്നു ആ സിനിമയുടെ പേര്. ഈ സിനിമ പ്രണയം മനസ്സിലുള്ള ആരും മറക്കുന്നതല്ല. മലയാളത്തിന്റെ പ്രിയ വില്ലന്മാരില് ഒരാളാണ് ഷമ്മിതിലകനാണ് ഈ സിനിമയിലെ വില്ലന്‍. ഈ വേഷത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഷമ്മിതിലകന്‍.
ഷമ്മിയുടെ പോസ്റ്റ്:
My favorite scenes in the movie #Kasturiman.
Written & Directed by the great #LohithaDas
#ഇടിയന്ബരാജപ്പന് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ കഥാപാത്രം, ചെയ്യുവാന്‍ എന്നെ ലോഹിയേട്ടന് വിളിച്ചപ്പോള്‍ പറഞ്ഞത്..; ഇത് ഒരു കാമ്ബസ് പ്രണയകഥയാണ്..; ഇതില്‍, 'ഗസ്റ്റ് അപ്പിയറന്‍സ്' ആയി വരുന്ന ഒരു പോലീസുകാരന്റെ, അല്പം നെഗറ്റീവ് ഷേഡുള്ള, വളരെ ചെറിയ ഒരു വേഷമുണ്ട്..; ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ കൊണ്ട് വേണമെങ്കിലും ചെയ്യിക്കാവുന്ന ആ വേഷം നീ ഒന്ന് ചെയ്തു തരണം എന്നാണ്..! അങ്ങനെ പോയി ചെയ്ത സീനുകള്‍ ആണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.!
എന്നാല്‍..; ഈ സീനുകള്‍ ഷൂട്ട് കഴിഞ്ഞ് ഞാന്‍ മടങ്ങി പോകാന്‍ തുടങ്ങുമ്ബോള്‍ അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു..; ഷമ്മീ, ചിലപ്പോള്‍ അടുത്താഴ്ച നീ ഒന്നുകൂടി വരേണ്ടി വരും..; ചാക്കോച്ചന്റെ കൂടെ ഒരു സീന്‍ കൂടി ഉള്‍പ്പെടുത്തുവാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ട്, എന്ന്..! അങ്ങനെ വീണ്ടും വന്ന് ചെയ്തതാണ്, ചാക്കോച്ചന്റെ കൂടെയുള്ള ആ കലിങ്കിന്റെ മുകളില്‍ നിന്ന് കൊണ്ടുള്ള സീന്‍..! ആ സീനും കഴിഞ്ഞപ്പോള്‍ വീണ്ടും അദ്ദേഹം പറഞ്ഞു. 'ഷമ്മീ, നീ ഒന്നുകൂടി വരേണ്ടി വരും'. എന്ന്..! അങ്ങനെ ഘട്ടംഘട്ടമായാണ് ഈ കഥാപാത്രത്തിന് ലോഹിയേട്ടന് ജന്മം കൊടുത്തത്.
ഈ സിനിമയില്‍ ഞാന്‍ ഒത്തിരി ആസ്വദിച്ചു ചെയ്ത ഒരു സീക്വന്‍സിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു.
https://youtu.be/upErIFJctjA..
ചെറുതെങ്കിലും ആ ഫൈറ്റ് ഒത്തിരി ഒത്തിരി ഇഷ്ടം..!
2003ല്‍ സഹനടനുള്ള സംസ്ഥാന അവാര്‍ഡിന് അവസാനം വരെ പരിഗണനയില്‍ ഉണ്ടായിരുന്ന ഈ കഥാപാത്രം..; പ്രസ്തുത ചിത്രം തമിഴില്‍ റീമേക്ക് ചെയ്തപ്പോഴും എന്നെ തന്നെയാണ് ലോഹിയേട്ടന് ഏല്പിച്ചത്..!
നന്ദി ലോഹിയേട്ടാ..! എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും..; കാട്ടിയ കരുതലിനും..!
https://www.facebook.com/Malayalivartha