ബാറില്‍നിന്ന് കുടിച്ചത് ഒരു ഗ്ലാസ് വെള്ളം മാത്രം

ബാറില്‍നിന്ന് ഒരു ഗ്ലാസ് വെള്ളം മാത്രമാണു കുടിച്ചതെന്ന് സല്‍മാന്‍ഖാന്‍ അതുകൊണ്ടുതന്നെ മദ്യപിച്ചു വാഹനമോടിച്ചെന്ന വാദം തെറ്റാണ്. തന്നെയുമല്ല, എന്റെ ഡ്രൈവര്‍ അശോക് സിങ്ങാണ് അപകടമുണ്ടാസകുമ്പോള്‍ കാറോടിച്ചിരുന്നത്. കോടതിയിലാണ് നടന്‍ സല്‍മാന്‍ ഖാന്‍ മൊഴി നല്‍കിയത്.
2002ല്‍ മദ്യപിച്ചു കാറോടിച്ചപ്പോഴുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാലുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തെന്ന കേസിലാണു ജഡ്ജിയുടെ നിര്‍ദേശത്തെ തുടര്‍ന്നു നടന്‍ ഹാജരായത്. 418 ചോദ്യങ്ങളാണു സല്‍മാനോട് ജഡ്ജി ചോദിച്ചത്. മൊഴിയുടെ പ്രസക്ത ഭാഗങ്ങള്‍. അപകടത്തെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ രക്തത്തില്‍ അനുവദനീയ പരിധിയിലും കൂടുതല്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയെന്നതും തെറ്റാണ്. എന്റെ രക്തം പരിശോധിച്ചയാള്‍ വിദഗ്ധനായിരുന്നില്ല.
ജുഹു ജെ ഡബ്ല്യു മാരിയറ്റ് ഹോട്ടലിനു മുന്നില്‍ കാര്‍ ഇട്ടിരുന്നപ്പോള്‍ ഡ്രൈവര്‍സീറ്റില്‍ ഇരുന്നിരുന്നു. എന്നാല്‍ അശോക് വന്നപ്പോള്‍ മാറിക്കൊടുത്തു. അപകടമുണ്ടായപ്പോള്‍ ഞാന്‍ ഇരുന്ന ഇടതുവശത്തെ സീറ്റിനോടു ചേര്‍ന്ന വാതില്‍ തുറക്കാനാകാതെ വന്നു. തുടര്‍ന്നു ഡ്രൈവറുടെ വാതിലിലൂടെയാണു പുറത്തിറങ്ങിയത്. അപകടം നടന്നയുടന്‍ രക്ഷപ്പെട്ടെന്ന വാദവും തെറ്റാണ്. 15 മിനിറ്റോളം സംഭവസ്ഥലത്തുണ്ടായിരുന്നു. ഉടന്‍ പൊലീസിനെ വിവരം അറിയിക്കാനും പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും ഞാനാണു ഡ്രൈവറോടു നിര്‍ദേശിച്ചത്. പൊലീസ് എഫ്‌ഐആര്‍ തയാറാക്കിയതിലും പിശകുണ്ട്.
പ്രോസിക്യൂഷന്‍ സാക്ഷികളെ ക്രോസ് വിസ്താരം നടത്തേണ്ടതുണ്ടെന്നും സല്‍മാന്‍ ഖാന്‍ കോടതിയോടു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha