ലഹരിയുടെ ലോകത്തേക്ക് ആരും പോകരുത്,സ്വാതന്ത്രൃമാണ് ഏറ്റവും വലിയ ലഹരിയെന്ന് നടന്‍ ഷൈന്‍ടോം ചാക്കോ

സ്വാതന്ത്രൃമാണ് ഏറ്റവും വലിയ ലഹരിയെന്ന് നടന്‍ ഷൈന്‍ടോം ചാക്കോ. സ്വാതന്ത്രൃത്തെ കവച്ച് വെക്കാന്‍ പറ്റുന്ന ലഹരിയൊന്നും എവിടെയുമില്ല. തടവിലായിരിക്കുബോഴാണ് നമ്മള്‍ സ്വാതന്ത്രൃത്തില്‍റെ വിലയറിയുന്നത്. തന്റെ മാതാപിതാക്കളുെട ഉപദേശം കേട്ടിരുന്നെങ്കില്‍ തനിക്ക് ഇങ്ങനെ വരില്ലായിരുന്നുവെന്നും ഷൈന്‍ പറഞ്ഞു. ജയിലില്‍ കഴിഞ്ഞ രണ്ട് മാസക്കാലം തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റം വരുത്തിയെന്നും ലഹരിയുടെ ലോകത്തേക്ക് ആരും പോകരുതെന്നും ഷൈന്‍ വ്യക്തമാക്കി.
ഇതിഹാസ എന്ന സിനിമയിലെ വേഷത്തിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത് മുന്‍നിര നായകന്മാരുടെ പട്ടികയിലേക്കുള്ള കുതിപ്പിലായിരുന്നു ഷൈന്‍ ടോം ചാക്കോ എന്ന നടന്‍. ഇതിനിടെയാണ് കൊക്കൈയ്ന്‍ കേസില്‍ കുടുങ്ങിയത്. എന്നാല്‍ തന്റെ പഴയ ജീവതത്തിലേക്ക് ഇനി ഇല്ലെന്നും ഷൈന്‍ പറഞ്ഞു. സഹപ്രവര്‍ത്തകരെല്ലാം തനിക്ക് നല്ല പിന്തുണയാണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്നും അഭിനയരംഗത്ത് സജീവമാകുമെന്നും ഷൈന്‍ പ്രതികരിച്ചു. കൊക്കെയ്ന്‍ കേസില്‍ കുടുങ്ങി രണ്ട് മാസത്തോളം ജയില്‍വാസം അനുഭവിച്ചെങ്കിലും ന്യൂജനറേഷന്‍ സിനിമാ ലോകം ഷൈന്‍ടോമിനെ കൈവിട്ടിട്ടില്ല. ഇടവേളയ്ക്ക് ശേഷം ഷൈന്‍ ടോം വീണ്ടും ക്യാമറയ്ക്ക് മുമ്പിലെത്തി.
ജയരാജ് വിജയ് സംവിധാനം ചെയ്യുന്ന \'വിശ്വാസം അതല്ലേ\' എല്ലാം എന്ന സിനിമയ്ക്കുവേണ്ടിയാണ് വിശുദ്ധ ദിനത്തില്‍ ഷൈന്‍ മേക്കപ്പിടുന്നത്. കൊച്ചി മട്ടാഞ്ചേരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് 62 ദിവസമായി മുടങ്ങിക്കിടന്ന ചിത്രീകരണമാണ് ഈസ്റ്റര്‍ ദിനത്തില്‍ പുനരാരംഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ \'ജോമോന്‍\' എന്ന കഥാപാത്രത്തെയാണ് ഷൈന്‍ അവതരിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha