വിവാദങ്ങള്‍ക്ക് വിട, മോഹന്‍ലാലിന്റെ പുതിയ ചിത്രം കാമമോഹിതം

സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ കത്തില്‍ തന്റ പേരു വന്നതിനു പിന്നാലെ മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ പേര് പുറത്ത് വന്നു. കാമമോഹിതം. താനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സി വി ബാലകൃഷ്ണന്‍ രചിച്ച നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് \'കാമമോഹിതം\' എന്നു പേരിട്ടിരിക്കുന്ന ചിത്രം. സംസ്‌കൃതത്തിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളിലാണ് അഭിനയിക്കുന്നത്. കുറേ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലിന്റെ ഇരട്ട വേഷം.
കാമമോഹിതം സി വി ബാലകൃഷ്ണന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നോവലാണ്. സംസ്‌കൃതത്തിലും മലയാളത്തിലുമായി സിനിമ സംവിധാനം ചെയ്യുന്നത് ഹരിഹര്‍ദാസാണ്. നേരത്തെ കെ.ജി ജോര്‍ജ്ജ് കാമമോഹിതം സിനിമയാക്കാന്‍ ആലോചിച്ചിരുന്നു. കാമമോഹിതം എന്ന കൃതി ഏറെ ഇഷ്ടപ്പെട്ടിരുന്നയാളാണ് മോഹന്‍ലാല്‍. എന്നും ഈ പ്രമേയത്തോടും കഥാപാത്രങ്ങളോടുമുള്ള താല്‍പ്പര്യമാണ് കാമമോഹിതം സിനിമയുടെ ഭാഗമാകാന്‍ ലാലിനെ പ്രേരിപ്പിച്ചത്.
വൈശികസംസ്‌കാരത്തിന്റെ പ്രതിനിധിയായ സാഗരദത്തന്റെയും ആര്‍ഷസംസ്‌കാരത്തിന്റെ പ്രതിനിധിയായ ഗുരു ജാജലിയുടെയും കഥയാണ് കാമമോഹിതം. പുരാണകഥാഖ്യാനത്തിന്റെ ശൈലിയില്‍ തീവ്രതയും തീഷ്ണതയും കലര്‍ന്ന കൃതിയെന്നാണ് കാമമോഹിതം വിശേഷിപ്പിക്കപ്പെട്ടത്. ആത്മാവിന്റെ പരകായപ്രവേശത്തിലൂടെ മോഹതമസ്സില്‍ ആഴ്ന്നുപോയ ഗുരുവായാണ് ജാജലിയെ അവതരിപ്പിച്ചിരിക്കുന്നത്.
സാഗരദത്തനായും ഗുരുവായ ജാജലിയായും മോഹന്‍ലാല്‍ എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. പരീക്ഷണാത്മചിത്രമെന്ന നിലയിലാണ് കാമമോഹിതം ഒരുങ്ങുന്നത്.
കാവാലം നാരായണപ്പണിക്കരുടെ സംസ്‌കൃത നാടകമായ കര്‍ണഭാരത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. ഈ അനുഭവപിന്തുണയിലാണ് ലാല്‍ സംസ്‌കൃതംമലയാളം സിനിമയി്ല്‍ ഇരട്ടറോളിലെത്തുന്നത്. മോഹന്‍ലാലിന്റെ ഭാവവൈവിധ്യതയുടെ മികച്ച മുഹൂര്‍ത്തങ്ങളും സ്വഭാവത്തില്‍ ഭിന്നധ്രുവത്തിലുള്ള സാഗരദത്തനിലൂടെയും ജാജലിയിലൂടെയും കാണാനാകുമെന്ന് സംവിധായകന്‍ ഹരിഹര്‍ദാസ് പറഞ്ഞു. സംസ്‌കൃതത്തില്‍ ചിത്രീകരിക്കുന്ന സിനിമ മലയാളത്തിലും സമാന്തരമായി എത്തിക്കാനാണ് ശ്രമം. നായിക പുതുമുഖ താരമായിരിക്കും.
സരിത എസ് നായര്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയ കത്തില്‍ മോഹന്‍ലാലിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. തന്നെ ഉപയോഗിച്ചവരുടെ കൂട്ടത്തില്‍ മോഹന്‍ലാലും ഉണ്ടെന്നാണ് സരിത കത്തില്‍ എഴുതിയിരുന്നത്. വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെയാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ വാര്‍ത്തകളും നിറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha