ചന്ദ്രേട്ടന്‍ എവിടെയാ... ആരെങ്കിലും കേള്‍ക്കുമോ ഈ വിളി

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
ദിലീപ്, അനുശ്രീ നായര്‍, നമിത പ്രമോദ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പ്രതാപ് പോത്തന്‍, സുരാജ് വെഞ്ഞാറമൂട്, വിനോദ് ചെമ്പന്‍ ജോസ്, വിനായകന്‍, ദിലീപ് പോത്തന്‍, ഷാജു നവോദയ, ദിലീഷ് നായര്‍, സൗബിന്‍, മാസ്റ്റര്‍ഇന്‍ഹാന്‍, വീണ നായര്‍, കെപിഎസി ലളിത, അംബിക റാവു തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.
ഹാന്‍ഡ് മെയിഡ് ഫിലിംസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സന്തോഷ്എച്ചിക്കാനം എഴുതുന്നു. ഗാനരചന-സന്തോഷ് വര്‍മ, സംഗീതം- പ്രശാന്ത് പിള്ള.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha