എല്ലാം പോയി തുലയട്ടെ; വേണ്ടത് അല്‍പം മനശാന്തി

എല്ലാ ദു:ഖങ്ങള്‍ക്കും താല്ക്കാലികാമായെങ്കിലും ആശ്വാസം തേടി ലിസി തീര്‍ത്ഥാടനത്തില്‍. അപ്രതീക്ഷിയമായി ദാമ്പത്യത്തില്‍ ഉണ്ടായ വിള്ളല്‍ ലിസിക്ക് താങ്ങാവുന്നതിന് അപ്പുറമായിരുന്നു. പ്രിയദര്‍ശനുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച ശേഷം ലിസി ആശ്വാസം തേടിയുള്ള തീര്‍ത്ഥാടനത്തിലാണ്. ഹിമാലയം അടക്കമുള്ള സ്ഥലങ്ങളില്‍ പോയി മന:ശ്ശാന്തി തേടുകയാണ് താരം. തന്റെ യാത്രകളുടെ ചിത്രങ്ങളും ലിസി ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു.
കാഷായ വസ്ത്രം ധരിച്ച് സന്യാസിനിയുടെ വേഷത്തിലാണ് ലിസി ചിത്രത്തില്‍. ഹിമാലയന്‍ നദീതീരത്തുള്ള ചിത്രമാണ് ഫേസ്ബുക്കില്‍പോസ്റ്റ് ചെയ്തിരിക്കുന്നത്. കാഷായ വേഷത്തിലുള്ള ചിത്രം കണ്ട് ലിസി സന്യാസം സ്വീകരിച്ചോ എന്നാണ് ചിലരുടെ ചോദ്യം. ക്ഷേത്ര ദര്‍ശനവുമൊക്കെയായി ഹിമാലയ താഴ്‌വരകളിലൂടെ ഒരു നീണ്ട യാത്രയിലാണ് മലയാളത്തിലെ ഈ പഴയകാല നായിക.
പ്രിയദര്‍ശനുമായുള്ള ദ്വീര്‍ഘകാലത്തെ ദാമ്പത്യം ലിസി അടുത്ത കാലത്താണ് അവസാനിപ്പിച്ചത്. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ ഇവരുടെ വിവാഹബന്ധം മുറുഞ്ഞു പോകാതിരിക്കാന്‍ അനുരജ്ഞന ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha