Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക്ഡൗണ്‍ അനാവശ്യമാണെന്ന് ഒരിടത്തും ഞാന്‍ പറഞ്ഞിട്ടില്ല. ഒരിടത്തും... പറ്റുമെങ്കില്‍ നിങ്ങള്‍ തെളിവ് കൊണ്ട് വരൂ... ആരുടെയോ ഭാവനയുടെ ഫലമാണിത്... വിവാദ പോസ്റ്റിന് പിന്നാലെ തുറന്നടിച്ച് അഹാന കൃഷ്ണകുമാര്‍

10 JULY 2020 02:34 PM IST
മലയാളി വാര്‍ത്ത

തന്റെ നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ മറുപടിയുമായി നടി അഹാന കൃഷ്ണകുമാര്‍. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. അതേസമയം, മറുപടി കുറിപ്പ് മണിക്കൂറുകള്‍ക്കം പിന്‍വലിക്കുകയും ചെയ്തു.

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക് ഡൗണും സ്വര്‍ണവേട്ടയെയും ബന്ധപ്പെടുത്തി അഹാന കഴിഞ്ഞ ദിവസം പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചത്.

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ തീവ്രതയെ നിസാരവല്‍ക്കരിക്കുകയും സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതാണ് അഹാനയുടെ പോസ്റ്റ് എന്ന് പറഞ്ഞായിരുന്നു താരത്തിന് നേരെ രൂക്ഷമായ സൈബര്‍ ആക്രമണം അരങ്ങേറിയത്. ഇതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.

കുറിപ്പ് ഇങ്ങനെ;

'വാര്‍ത്ത കാണാന്‍ ആവശ്യപ്പെടുന്നവരോടും രാജ്യത്തെ, സംസ്ഥാനത്തെ,നഗരത്തിലെ കോവിഡ് വ്യാപനത്തെക്കുറിച്ച്‌ ഞാന്‍ ബോധവതിയല്ലെന്നും പറയുന്നവരോടും, വസ്തുത അറിയാന്‍ ശ്രമിക്കുക. ലോക്ഡൗണ്‍ അനാവശ്യമാണെന്ന് ഒരിടത്തും ഞാന്‍ പറഞ്ഞിട്ടില്ല. ഒരിടത്തും. പറ്റുമെങ്കില്‍ നിങ്ങള്‍ തെളിവ് കൊണ്ട് വരൂ.

ആരുടെയോ ഭാവനയുടെ ഫലമാണിത്. ഞാനെന്തോ പറഞ്ഞു. മറ്റൊരാള്‍ അത് വേറേതോ തരത്തില്‍ വ്യാഖ്യാനിച്ചു. വായില്‍ തോന്നുന്നത് വിളിച്ച്‌ പറയുന്നതിന് മുന്‍പ് യാഥാര്‍ഥ്യം എന്തെന്ന് മനസ്സിലാക്കുക. മറ്റുള്ളവയോട് എനിക്കൊന്നും പറയാനില്ല, എന്നാല്‍ ഉത്തരവാദിത്തമുള്ള ഒരു പൗരന്‍ എന്ന നിലയില്‍ കോവിഡ് വ്യാധിയോട് നിര്‍വികാരമായി പ്രതികരിച്ചു എന്ന ആരോപണം ഏറ്റെടുക്കാന്‍ എനിക്കാകില്ല.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (2 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (2 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (3 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (3 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (3 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (3 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (3 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (3 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (3 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (3 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (4 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (6 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (6 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (6 hours ago)

Malayali Vartha Recommends