Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു മലയാളികള്‍ സുരക്ഷിതര്‍


പഞ്ചാബ് അവസാനം വിറപ്പിച്ചു... മത്സരം തോറ്റെങ്കിലും പഞ്ചാബ് ആരാധകര്‍ക്ക് വെടിക്കെട്ട് സമ്മാനിച്ച് അശുതോഷ്; 28 പന്തില്‍ 61 റണ്‍സ് വാരിക്കൂട്ടി; മുംബൈ ഇന്ത്യന്‍സിന് 9 റണ്‍സ് ജയം; മുംബൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സില്‍ ഓള്‍ ഔട്ടായി


ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്


തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...

എങ്ങനെ ഭയം ശത്രുവാകുന്നു... ജീവിതത്തില്‍ പല പ്രതിസന്ധികളേയും അതിജീവിക്കേണ്ടതായി വരും; ചില്ലപ്പോള്‍ എല്ലാം ഒറ്റയ്ക്ക് സഹിക്കേണ്ടതായി വരും; മകനുണ്ടായ അപകടത്തെ തനിച്ച് നേരിട്ട അനുഭവകഥ വിവരിച്ച് ഭാഗ്യലക്ഷ്മി

11 JULY 2020 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

കന്നഡ നടനും സംവിധായകനും നിര്‍മാതാവുമായ ദ്വാരകിഷ് അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം

ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; പരിപാടിയിലൂടെ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോടതി ഉത്തരവ്...

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം

കന്നട സിനിമാ നിര്‍മ്മാതാവ് സൗന്ദര്യ ജഗദീഷ് വീട്ടില്‍ മരിച്ച നിലയില്‍...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി പോലീസ്

ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ വീടിന് നേരെയുണ്ടായ വെടിവയ്പില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

പലാ സാഹചര്യങ്ങളും നമ്മള്‍ മനപൂര്‍വം ഓര്‍ക്കാന്‍ ശ്രമിക്കാറില്ല. പലപ്പോഴും അത് മനസില്‍ വരുമ്പോള്‍ തന്നെ ഒരു നെടുവീര്‍പ്പിട്ട് തള്ളുകയാണ് ചെയ്യുന്നത്. അതുണ്ടാക്കുന്ന മൂഡോഫ് മാറാന്‍ മണിക്കൂറുകളെടുക്കും. ചില സാഹചര്യങ്ങളില്‍ ഒറ്റയ്ക്ക് നേരിടേണ്ടി വരുന്ന അവസ്ഥകളും ഉണ്ടാകും. മനസ് പതറാതെ അതെങ്ങനെ തരണം ചെയ്യണമെന്ന് കാണിച്ച് തരികയാണ് പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും താരവുമായ ഭാഗ്യലക്ഷ്മി.

ചില സാഹചര്യങ്ങളില്‍ ഒറ്റയ്ക്കായെന്നു തോന്നുമ്പോള്‍ ഭയം തോന്നാറുണ്ടോ. ഭയം ഒന്നിനും പരിഹാരമല്ല മറിച്ച് ശത്രുവാണെന്നും ഭയപ്പെടുംതോറും ശത്രുവിന്റെ ശക്തി കൂടുമെന്നുമാണ് ഭാഗ്യലക്ഷ്മി പറയുന്നത്. 2017ല്‍ മകനുണ്ടായ അപകടത്തെ തനിച്ച് നേരിട്ട അനുഭവകഥയോടെ ഫേസ്ബുക്കിലാണ് ഭാഗ്യലക്ഷ്മി ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെക്കുന്നത്.

ഭാഗ്യലക്ഷ്മിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനേയാണ്

ഭയം ഒന്നിനും ഒരു പരിഹാരമല്ല..ഭയം നമ്മളെ തളര്‍ത്താനേ സഹായിക്കൂ.
ഭയമാണ് നമ്മുടെ ശത്രു.

ഭയപ്പെടുന്തോറും ശത്രുവിന് ശക്തി കൂടും, അത് രോഗമായാലും മനുഷ്യനായാലും..പരിചയമില്ലാത്ത ഒരു സ്ഥലത്തേക്ക് യാത്ര പോവുമ്പോള്‍ മുഖത്തെ പരിഭ്രമം നിങ്ങള്‍ക്ക് ശത്രുവാകും.
എല്ലാ രീതിയിലും നിങ്ങളെ മുതലെടുക്കാന്‍ ആ മുഖഭാവം മതി ശത്രുവിന്..തെറ്റ് ചെയ്യാത്തവനെന്തിന് ഭയക്കണം..? ഒറ്റക്കുളള ജീവിത യാത്രയില്‍ ധൈര്യം മാത്രമാണ് എന്റെ സുഹൃത്ത്..

2007 ലാണ് എന്റെ ഇളയ മകന് ഒരു വാഹനാപകടമുണ്ടാവുന്നത്.മൂത്ത മകന് വയറിന് സുഖമില്ലാതെ കരിക്ക് വാങ്ങാന്‍ പുറത്തേക്ക് പോയതാണ്.
ബൈക്ക് ആക്‌സിഡന്റ് ആയിരുന്നു..തല പോസ്റ്റില്‍ ചെന്നിടിച്ച് റോഡിലേക്ക് തെറിച്ച് വീണ അവനെ ആരും തൊടാതെ നോക്കിക്കൊണ്ടിരിക്കുകയാണ്..അവന്‍ നിലത്ത് കിടന്ന് വിറയ്ക്കുന്നുണ്ടായിരുന്നുവത്രേ.... എന്റെ വീട്ടില്‍ നിന്ന് നടക്കാവുന്ന ദൂരത്താണ് അപകടം നടന്നത്. പക്ഷെ ഞാനറിയുന്നില്ല എന്റെ മകന്‍ ജീവന് വേണ്ടി പിടയുകയാണെന്ന്.. അവനോടൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നു.. അവന് പരിക്ക് അത്ര സാരമല്ല.. പക്ഷെ ആ കുട്ടി പേടിച്ച് കരഞ്ഞ് കൊണ്ട് ഓരോരുത്തരോടും സഹായം അഭ്യര്‍ത്ഥിക്കുന്നുണ്ട്..

ഒടുവില്‍ ഏതോ ഒരാള്‍ അവനെയും എന്റെ മകനേയും ഒരു ഓട്ടോയില്‍ കയറ്റി വിട്ടു അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍.. ആശുപത്രിയില്‍ നിന്ന് അവന്റെ പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന മൊബൈലില്‍ നിന്നാണ് എന്റെ നമ്പറിലേക്ക് വിളിച്ചു വിവരം പറയുന്നത്.. എന്തോ ഞാനത്ര ഭയന്നില്ല.. ഇന്നും അറിയില്ല എന്താണ് ഞാന്‍ ഭയപ്പെടാതിരുന്നത് എന്ന്. ഞാനും മൂത്ത മകനും ആശുപത്രിയില്‍ എത്തി.ഞാന്‍ തന്നെയാണ് കാറോടിച്ചത്..ആശുപത്രിയില്‍ അവനെ ആംബുലന്‍സില്‍ തന്നെ കിടത്തിയിരിക്കുകയാണ്. ഞാന്‍ ചെന്നപ്പോള്‍ അവന്റെ ചെവിയില്‍ കൂടിയും മൂക്കില്‍ കൂടിയും ചോര ഒഴുകുന്നുണ്ട്. ബോധമില്ല...

വേഗം കിംസിലേക്ക് വിടാനാണ് ഞാന്‍ പറഞ്ഞത്.വേണ്ട മേഡം സീരിയസ്സാണ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുന്നതാണ് നല്ലത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ട്.

അതൊരു ഞായറാഴ്ചയായിരുന്നു...ആ ദിവസം ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്‍ ഇല്ലെങ്കില്‍ എന്റെ മകന്റെ അവസ്ഥ എന്താവും എന്നാണ് ഞാന്‍ ചിന്തിച്ചത്. മൂത്ത മകനോട് ആംബുലന്‍സില്‍ കയറാന്‍ പറഞ്ഞു, ഞാന്‍ പിറകേ കാറില്‍ ചെല്ലാമെന്ന് പറഞ്ഞു. ഈയവസ്ഥയില്‍ എങ്ങനെ കാറോടിക്കും എന്ന് ചുറ്റും നിന്നവര്‍ ചോദിച്ചു..അതൊക്കെ ഞാന്‍ നോക്കിക്കോളാം നിങ്ങള്‍ വേഗം കിംസിലേക്ക് പോകൂ എന്ന് പറഞ്ഞു..ആംബുലന്‍സിന് പിറകേ ഞാനും കാറോടിക്കുന്നുണ്ടെങ്കിലും മൊബൈലില്‍ ഞാന്‍ SI propetry രഘുച്ചേട്ടനെയാണ് ആദ്യം വിളിച്ച് വിവരമറിയിച്ചത്.

അദ്ദേഹം കിംസിലെ ബോര്‍ഡ് മെമ്പര്‍ ആയിരുന്നു..ഒപ്പം ഇ എം നജീബിനെയും വിളിച്ചു...

ഞങ്ങള്‍ ആശുപത്രിയില്‍ എത്തുന്നതിനു മുമ്പേ എല്ലാ ഡോക്ടര്‍മാരും അവിടെ എത്തിയിരുന്നു..സ്‌കാനിങ്ങും എല്ലാം കഴിഞ്ഞ് മോനെ ഐസിയുവിലാക്കി.. ന്യൂറോ സര്‍ജന്‍ ഡോക്ടര്‍ ഷാജഹാനായിരുന്നു ചികിത്സ ഏറ്റെടുത്തത്.

അദ്ദേഹം രഘുച്ചേട്ടനോട് മോന്റെ ഗുരുതരാവസ്ഥ പറഞ്ഞു..ഇതെങ്ങിനെ എന്നോട് പറയും എന്ന് ചിന്തിക്കുകയാണവര്‍..പറയൂ എന്തായാലും ഞാന്‍ സഹിക്കും. ഞാനല്ലേയുളളു എല്ലാം സഹിക്കാന്‍..താങ്ങാന്‍ ആളില്ലല്ലോ.
അപ്പോള്‍ ശക്തി കൂടണ്ടേ.

തലയോട്ടിയില്‍ പൊട്ടലുണ്ട്, വെന്റ്‌റിലേറ്ററിലേക്ക് മാറ്റണം. അബോധാവസ്ഥയില്‍ ഫിറ്റ്‌സ് വന്നാല്‍ അപകടമാണ്. ഒരുപക്ഷെ എമര്‍ജെന്‍സി സര്‍ജറി വേണ്ടിവരും.. ഇപ്പോള്‍ തത്കാലം ഒന്നും ചെയ്യാനാവില്ല.. നമുക്ക് നോക്കാം.. ചെറിയ കുട്ടിയായതുകൊണ്ട് ഒരു പ്രതീക്ഷയുണ്ട്..

കുറേ പേപ്പറില്‍ ഒപ്പിടാന്‍ പറഞ്ഞു..ഞാന്‍ ഒപ്പിടുമ്പോള്‍ ഡോക്ടര്‍ ചോദിച്ചു നിങ്ങള്‍ എന്താണ് കരയാത്തത് സാധാരണ ഇത്തരം situation ല്‍ സ്ത്രീകള്‍ ബോധം കെടും കരഞ്ഞ് നിലവിളിക്കും..
നിങ്ങള്‍ക്ക് ഉറങ്ങണോ മരുന്ന് വേണോ എന്നൊക്കെ ചോദിച്ചു. കരഞ്ഞിട്ടും ബോധം കെട്ടിട്ടും എന്ത് കാര്യം ഇപ്പോള്‍ ആവശ്യം Presence of Mind ആണ്..എന്ത് ചെയ്യണം എന്നാണ് ആലോചിക്കേണ്ടത്.. കരയാനും ബോധം കെടാനും ആര്‍ക്കും പറ്റും.
അതൊരു പരിഹാരമല്ലല്ലോ...
അങ്ങനെ അവനെ വെന്റിലേറ്ററിലേക്ക് മാറ്റി.. അവനോടൊപ്പം ഇരിക്കാന്‍ എന്നെ അനുവദിച്ചു.

21 ദിവസം മോന്‍ അതേ കിടപ്പായിരുന്നു..
ഞാനവനോട് വെറുതെ സംസാരിക്കും.. അവിടെയിരുന്ന് ലളിതാ സഹസ്രനാമവും വിഷ്ണു സഹസ്രനാമവും ജപിച്ചു കൊണ്ടിരുന്നു.
ഇതിനിടയില്‍ ഞാന്‍ ഡബ്ബിങ്ങിനും പോയി വരും..അതെന്റെ ആവശ്യമായിരുന്നു..
സാമ്പത്തികമായും മാനസികമായും അതെനിക്ക് ഒരുപാട് ആശ്വാസമായിരുന്നു. അവന്റെ അച്ഛന്‍ വന്ന് എന്നെ കുറേ പരിഹസിച്ചു. നിന്റെ അഹങ്കാരത്തിന് കിട്ടിയ ശിക്ഷയാണ് എന്നൊക്കെ പറഞ്ഞു.. ഞാനൊന്നും മിണ്ടിയില്ല..

ഇരുപത്തൊന്നാം ദിവസം അവന്‍ കണ്ണ് തുറന്നു.. പക്ഷെ ഓര്‍മ്മകള്‍ ഒന്നുമില്ല.. ഞാനാരാണെന്നറിയില്ല..ആരേയും അറിയില്ല..
സാരമില്ല നമുക്ക് കാത്തിരിക്കാം എന്ന് പറഞ്ഞു ഡോക്ടര്‍മാര്‍.
എന്തൊക്കെയോ ഭാഷയില്‍ അവന്‍ സംസാരിക്കും..തലയോട്ടിക്ക് പറ്റിയ ക്ഷതമാണ് കാരണം എന്നാണ് ഡോക്ടര്‍ പറഞ്ഞത്.. വീണ്ടും ഒരു ദിവസം അവന്റെ അച്ഛന്‍ വന്നു അവനെ കാണണമെന്ന് പറഞ്ഞു. കണ്ടോളൂ ഒപ്പം ഇതുവരെ ആയ ബില്ലുകളും കൈയില്‍ കൊടുത്തു ഞാന്‍, പോയി അടച്ചിട്ട് മോനെ കണ്ടോളൂ എന്ന് പറഞ്ഞു.. ആ നിമിഷം സ്ഥലം വിട്ടയാള്‍ ഇതുവരെ വന്നിട്ടില്ല അവനെ കാണാന്‍..സന്തോഷം..

ഒരാഴ്ച കഴിഞ്ഞു ഒരു ദിവസം ഞാന്‍ മോന്റെ അടുത്തിരുന്ന് സഹസ്രനാമം ജപിച്ചു കൊണ്ടിരുന്നപ്പോള്‍ അമ്മാ എന്നൊരു വിളി കേട്ടു എന്റെ മകനായിരുന്നു വിളിച്ചത്... അന്നാണ് ഞാന്‍ നിയന്തണം വിട്ടു കരഞ്ഞത്.. ഡോക്ടര്‍ ചിരിക്കുന്നുണ്ട് അയ്യേ കരയേണ്ട സമയത്ത് കരയാതെ ഇപ്പോഴാണോ കരയുന്നത് എന്നൊക്കെ പറയുന്നുണ്ട്... പിന്നീടവന്‍ വേഗത്തില്‍ സുഖം പ്രാപിച്ചു..

ഇന്നും ഞാനത്ഭുതപ്പെടാറുണ്ട് എങ്ങനെയാണ് ഞാനാ അവസ്ഥ തരണം ചെയ്തത് എന്ന്... താങ്ങാന്‍ ആളുണ്ടെങ്കിലല്ലേ തളര്‍ച്ച കൂടൂ.
ഞാനിങ്ങനെ എന്റെ ജീവിത വഴികള്‍ എഴുതുന്നത് ഞാനൊരു സംഭവമാണെന്ന് ധരിപ്പിക്കാനല്ല.. തനിച്ചുളള ജീവിത യാത്രയില്‍ ഒരു പ്രതിസന്ധി യിലും ധൈര്യം കൈവിടാതിരിക്കാന്‍ ചിലര്‍ക്കെങ്കിലും പ്രചോദനമാവാന്‍ വേണ്ടിയാണ്.. ഭയം ഒന്നിനും ഒരു പരിഹാരമല്ല..
ധൈര്യം കൈവിടാതെ യാത്ര ചെയ്യൂ...

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി  (14 minutes ago)

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു;  (41 minutes ago)

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...  (47 minutes ago)

യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്‌ലാന്റയെ വീഴ്ത്തിയിട്ടും സെമി കാണാതെ ലിവര്‍പൂള്‍ പുറത്ത്...  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... വേങ്ങര കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു  (1 hour ago)

മഴയില്‍ വലഞ്ഞ് ഗള്‍ഫ്... കേരളത്തില്‍ അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല  (1 hour ago)

ആലുവയില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു...   (1 hour ago)

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...  (1 hour ago)

യുവാക്കളും കന്നി വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിക്കണം... ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിനു പിന്നാലെ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

സ്‌കൂള്‍ മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഇടവഴിയിലേക്കു വീണ പന്തെടുക്കാനായി മതില്‍ ചാടിയിറങ്ങിയ വിദ്യാര്‍ഥി വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റു മരിച്ചു  (1 hour ago)

ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു  (2 hours ago)

ആരാധകര്‍ ആവേശത്തില്‍ .... ഫിറ്റ്‌നസ് ടെസ്റ്റ് പാസായി...തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണയും പൂരം കൂടാനെത്തും, ഹൈക്കോടതിയാണ് അനുമതി നല്‍കിയത്  (3 hours ago)

പഞ്ചാബ് അവസാനം വിറപ്പിച്ചു... മത്സരം തോറ്റെങ്കിലും പഞ്ചാബ് ആരാധകര്‍ക്ക് വെടിക്കെട്ട് സമ്മാനിച്ച് അശുതോഷ്; 28 പന്തില്‍ 61 റണ്‍സ് വാരിക്കൂട്ടി; മുംബൈ ഇന്ത്യന്‍സിന് 9 റണ്‍സ് ജയം; മുംബൈ ഉയര്‍ത്തിയ 193 റണ്  (3 hours ago)

ജെസ്ന തിരോധാനക്കേസില്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകും... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകുക  (3 hours ago)

ചെമ്മീന്‍ കറി കഴിച്ചതിനെത്തുടര്‍ന്ന് യുവാവിന് ശാരീരിക അസ്വസ്ഥത?... സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ മരണം, ആന്തരികാവയവങ്ങളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതായി പൊലീസ്  (3 hours ago)

Malayali Vartha Recommends