Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമയുടെ മറവിലും തട്ടിപ്പ് ? നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ സംഭവത്തിന്റെ ഭാഗമായി സിനിമാ നടി റീമ കല്ലുങ്കലിനേയും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍

13 JULY 2020 12:00 PM IST
മലയാളി വാര്‍ത്ത

നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ സംഭവത്തിന്റെ ഭാഗമായി സിനിമാ നടി റീമ കല്ലുങ്കലിനേയും ചോദ്യം ചെയ്യും എന്ന് റിപ്പോര്‍ട്ടുകള്‍ .പ്രമുഖ മാധ്യമമായ ജന്മഭുമിയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്യുന്നത് .സ്വര്‍ണ്ണക്കടത്തിലെ കണ്ണി എന്നു സംശയിക്കുന്ന നിര്‍മ്മാതാവുമായുള്ള ഇടപാട് അറിയാനാണിത് എന്നാണ് സൂചന . റീമ നായികയായി അഭിനയിച്ച തമിഴ് സിനിമയ്ക്ക് വേണ്ടി പണം മുടക്കിയത് ഇദ്ദേഹമായിരുന്നു

ദുബയില്‍ നിരവധി ഡാന്‍സ് ബാറുകളുള്ള മലയാളിയെ ചെന്നൈ വിമാനത്താവളത്തില്‍ സിബിഐ അറസ്റ്റ് ചെയ്തപ്പോള്‍ ആണ് സിനിമയുടെ മറിവില്‍ തട്ടിപ്പ് നടന്നിട്ടുള്ളതായി സൂചന കിട്ടിയത്. ബാര്‍ മുതലാളിയുടെ പങ്കാളിയാണ് നിര്‍മ്മാതാവ്.ഇയാളെ അടുത്തയിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പിടികൂടി.

സിനിമയ്ക്ക് പണം മുടക്കിയതിന്റെ രേഖകള്‍ കണ്ടെത്തി.സിനിമയുടെ ഷൂട്ടിംഗ് ദക്ഷിണാഫ്രിക്കയിലെ സീഷെല്‍സിലും നടന്നിരുന്നു. സ്വര്‍ണ്ണകള്ളക്കടത്തിന്റെ ആസ്ഥാനമായ ദക്ഷിണാഫ്രിക്കയില്‍ സിനിമ ചിത്രീകരിച്ചത് സംശയത്തോടെയാണ് കാണുന്നത്. എട്ടു നിലയില്‍ പൊട്ടിയ സിനിമയുടെ ചിത്രീകരണം മലേഷ്യയിലും ഉണ്ടായിരുന്നു.

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ മലപ്പുറം സ്വദേശി റമീസ് സുപ്രധാന കണ്ണിയെന്ന് കസ്റ്റംസ്. കള്ളക്കടത്ത് സ്വര്‍ണ്ണം ജൂവലറികള്‍ക്ക് നല്‍കുന്നത് റമീസാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സന്ദീപിന് മുകളിലുള്ള കണ്ണിയാണ് റമീസ്. കൊടുവള്ളിയിലെ സ്വര്‍ണ്ണ വില്‍പ്പനയുമായി ബന്ധപ്പെട്ടുള്ള തെളിവ് കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. സന്ദിപുമായും സരിത്തുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്ന റമീസിനെ സരിത്തിന്റെ മൊഴിയനുസരിച്ചാണ് ഇന്നലെ കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുത്തത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ റമീസുമായി മറ്റ് നാലുപേര്‍ക്കെങ്കിലും ബന്ധമുണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്. അങ്ങനെയെങ്കില്‍ ഇവരിലേക്കും അന്വേഷണം നീളും. നേരത്തെ ഒരു സ്വര്‍ണ്ണക്കടത്ത് കേസിലും മാന്‍ വേട്ടക്കേസിലും പ്രതിയാണ് റമീസ്. 2014ല്‍വാളയാറിലാണ് ഇയാള്‍ രണ്ട് മാനുകളെ മറ്റ് നാല് പേര്‍ക്കൊപ്പം വെടിവെച്ച് കൊന്നത്. ലൈസന്‍സുള്ള തോക്കുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. അന്തരിച്ച മന്ത്രി ചാക്കീരി അഹമ്മദ് കൂട്ടിയുടെ കുടുംബത്തിലെ ഇളയ തലമുറക്കാരനാണ് റമീസ്.

റിയല്‍ എസ്റ്റേറ്റ് ഇടപാടുകരനായിരുന്ന ഇയാളുടെ കാര്യങ്ങള്‍ ദുരൂഹമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. അപരിചതരായ പലരും ഇയാളെത്തേടി രാത്രികാലത്തും മറ്റും വീട്ടിലെത്തിയിരുന്നു. പലരുമായും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. അതേച്ചൊല്ലി പരസ്യമായ തര്‍ക്കങ്ങള്‍ നടന്നപ്പോള്‍ പരിസരവാസികള്‍ ഇടപെട്ട് താക്കിത് നല്‍കിയിരുന്നു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (3 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (3 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (3 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (3 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (3 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (4 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (4 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (4 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (4 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (4 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (4 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (5 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (6 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (7 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (7 hours ago)

Malayali Vartha Recommends