ചുണ്ടുകടിച്ചുള്ള ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കാന്‍ ഇനി താനില്ലെന്ന് നടി ഹണി റോസ്

ചുണ്ടുകടിച്ചുള്ള ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കാന്‍ ഇനി താനില്ലെന്ന് നടി ഹണി റോസ്. വണ്‍ ബൈ ടു എന്ന ചിത്രത്തിലെ ചി പോസ്റ്ററുകളും വാചകങ്ങളും തന്നെ വേദനിപ്പിച്ചുവെന്നും ഇനി അതുപോലുള്ള കഥാരാത്രങ്ങളുമായി സംവിധായകര്‍ തന്നെ സമീപിക്കേണ്ടെന്നുമാണ് ഹണി റോസ് വെളിപ്പെടുത്തിയിരിുക്കുന്നത്.
വണ്‍ ബൈ ടു\' എന്ന ചിത്രത്തില്‍ മുരളി ഗോപിയുമൊത്താണ് ഹണി \'ലിപ് ലോക്കില്‍\' ഏര്‍പ്പെടുന്നത്. എന്നാല്‍ ഈ രംഗങ്ങളില്‍ അഭിനയിക്കുമ്പോഴോ തുടര്‍ന്ന് ചിത്രത്തില്‍ തുടരുമ്പോഴാ തനിക്ക് വിഷമമൊന്നും തോന്നിയിരുന്നില്ല. ചിത്രത്തില്‍ കഥാപാത്രം ആവശ്യപ്പെട്ടതുകൊണ്ടാണ് താന്‍ ലിപ് ലോക്കിന് തയ്യാറായത്. എന്നാല്‍ ചിത്രത്തിന്റെ പ്രെമോഷനുവേണ്ടി ഹണി റോസിന്റെ ലിപ് ലോക്കുള്ള സിനിമ എന്ന പ്രചരണമാണ് വണ്‍ ബൈ ടുവിന് നല്‍കിയിരുന്നത്. ഇത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും ഇനി അത്തരം ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്നും താരം വ്യക്തമാക്കി.
ചുംബന രംഗങ്ങളില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്നാണ് താരത്തിന്റെ വെളിപ്പെടുത്തലുകളെപ്പോലെതന്നെ ഇപ്പോഴത്തെ നിലപാടും സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായിട്ടുണ്ട്. ആസിഫ് അലി നായകനായ \'യു ടൂ ബ്രൂട്ടസ്\' ആണ് ഹണി റോസിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സുരേഷ് ഗോപി നായകനായ \'മൈ ഗോഡ്\' ആണ് റിലീസിങ്ങിനൊരുങ്ങുന്ന താരത്തിന്റെ അടുത്ത ചിത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha