ദിലീപ് മറ്റുള്ളവരെക്കൂടി കണ്‍ഫ്യൂഷനാക്കുമെന്ന് ലക്ഷ്മിമേനോന്‍

ഒപ്പം അഭിനയിക്കുന്നവരെ കണ്‍ഫ്യൂഷനാക്കുന്ന നടനാണ് ദിലീപെന്ന് നടി ലക്ഷ്മിമേനോന്‍. ദിലീപ് ഒരു സ്‌പൊണ്ടേനിയസ് ആക്ടറാണ്. ജോഷി സംവിധാനം ചെയ്ത അവതാരം എന്ന ചിത്രത്തിലാണ് ലക്ഷ്മി മേനോന്‍ ദിലീപിനൊപ്പം അഭിനയിത്. ഒരു ഷോട്ട് എടുക്കുന്നതിന് മുമ്പേ നമ്മള്‍ ഇങ്ങനെ ചെയ്യണം എന്നൊക്കെ പ്ലാന്‍ ചെയ്തു വച്ചിരിയ്ക്കും. എന്നാല്‍ ദിലീപ് വന്നാല്‍ സംഭാഷണത്തില്‍ അദ്ദേഹത്തിന്റേതായ ചില പൊടിക്കൈകളുണ്ടാവും. അത് നമ്മളെ കണ്‍ഫ്യൂഷനാക്കും. അവതാരത്തില്‍ പലപ്പോഴും എനിക്കത് പറ്റി. എന്നാലിത് സിനിമയ്ക്ക് ഗുണം ചെയ്യുമെന്നാണ് താരം പറയുന്നത്.
ദിലീപിനൊനൊപ്പമായിരിക്കുമ്പോള്‍ സമയം പോകുന്നത് അറിയില്ല. സിനിമയിലെ പോലെ ജീവിതത്തിലും ദിലീപ് വളരെ കോമഡിയാണ് . സെറ്റില്‍ നമ്മളെ കംഫര്‍ട്ടബളാക്കി നിര്‍ത്തും. തമിഴില്‍ അഭിനയിച്ചു പരിചയമുള്ള തനിയ്ക്ക് ഓരോ ഷോട്ടും എങ്ങനെയൊക്കെ ചെയ്യണമെന്നൊക്കെ ദിലീപേട്ടന്‍ പറഞ്ഞുതരും ലക്ഷ്മി മേനോന്‍ പറഞ്ഞു. തുടക്കത്തില്‍ ദലീപ് സര്‍ എന്നായിരുന്നു വിളിച്ചത്. എന്നാല്‍ അത്ര വലിയ അകല്‍ച്ചയിട്ട് വിളിക്കുകയൊന്നും വേണ്ടെന്നും താനും സാധാരണക്കാരാണെന്നും ഏട്ടന്‍ എന്നു വിളിച്ചാല്‍ മതിയെന്നും ദിലീപ് നിര്‍ദ്ദേശിച്ചു.
തമിഴിലെയും പരീക്ഷയുടെയും തിരക്ക് കാരണമാണ് മലയാളത്തില്‍ അഭിനയിക്കാത്തതെന്ന് ലക്ഷ്മിമേനോന്‍ പറഞ്ഞു. തമിഴില്‍ അവസാനം റിലീസായ കൊമ്പന്‍ വലിയ ഫാമിലി ഹിറ്റാണ്. മലയാളത്തില്‍ നല്ല വേഷം ലഭിക്കാന്‍ കാത്തിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha