മമ്മൂട്ടിയുടെ അടുത്ത കൂട്ടുകാരി

പൊതുവെ സ്ത്രീകളുമായി അടുത്തിടപഴകുന്ന സ്വഭാവക്കാരനല്ല മമ്മൂട്ടി. കൂടെ എത്രയോ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച നായികമാരാണെങ്കില്‍ കൂടി അവരുമായി വലിയ സൗഹൃദം സ്ഥാപിക്കാറില്ല. എന്നാല്‍ തനിക്ക് ഏറ്റവും അടുത്ത കൂട്ടുകാരി ഉണ്ടെന്നാണ് താരം ഇപ്പോള്‍ പറയുന്നത്. അത് മറ്റാരുമല്ല ഭാര്യ സുല്‍ഫത്താണ്. ഭാര്യ അടുത്ത കൂട്ടുകാരി ആയതു കൊണ്ടല്ല പെണ്‍ സുഹൃത്തുക്കള്‍ ഇല്ലാതെ പോയതെന്നും താരം പറഞ്ഞു. പണ്ടേ നമ്മള്‍ അടുത്തിടപഴകിയിരുന്നത് ആണുങ്ങളും ആയിട്ടാണ്. സ്ത്രീകളോട് ഇടപഴകുവാന്‍ ഈ സമൂഹം കല്‍പ്പിച്ച വിലക്കുകള്‍ അറിയാമല്ലോ.. അത് കൊണ്ട് തന്നെ അവരോടു ഒരകലം പാലിച്ചു.
സിനിമയില്‍ വന്ന ശേഷം സ്ത്രീ സുഹൃത്തുക്കള്‍ ഉണ്ടായാല്‍ അത് മോശമായി വ്യാഖ്യാനിക്കപ്പെടുമെന്ന് അറിയാവുന്നത് കൊണ്ടാണ് പെണ്‍ സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ മെനെക്കെടാതിരുന്നത്. എല്ലാം തുറന്നു പറയാന്‍ ഭാര്യ എന്ന കൂട്ടുകാരിയില്ലേ. അതുപോരേ. അത് തന്റെ പരിമിതിയാണെങ്കില്‍ ആ കുറവോട് കൂടിയ മമ്മൂട്ടിയെയാണ് എനിക്ക് ഇഷ്ടമെന്നും താരം പറഞ്ഞു. ഇതുവരെ ഗോസിപ്പുകള്‍ക്ക് മമ്മൂട്ടി ഇടവരുത്തിയിട്ടില്ല. അതുകൊണ്ട് സ്ത്രീ ആരാധകര്‍ താരത്തിന് കൂടുതലാണ്.
നായികമാരുമായി അടുത്തിടപഴകുന്ന സീനുകളിലൊന്നും അടുത്ത കുറേക്കാലമായി താരം അഭിനയിക്കാറില്ല. അങ്ങനെയുള്ള സീനുകള്‍ വേറെ രീതിയില്‍ ആക്കുകയോ, അല്ലെങ്കില്‍ സിനിമ തന്നെ ഒഴിവാക്കുകയോ ആണ് പതിവ്. തന്റെ ഇമേജിന് കോട്ടം വരുത്തുന്നതൊന്നും ചെയ്യാന്‍ താരം തയ്യാറല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha