കമലിന് തൃഷയെ വേണം

തമിഴ് സിനിമാലേകത്ത് ഇമേജ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന താരമാണ് തൃഷ. എന്നാല്‍ സൂപ്പര്‍താരം കമലിന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ തൃഷ നായികയാകുമെന്നാണ് വാര്‍ത്തകള്‍. ഹോളിവുഡില്‍ പണമൊഴുക്കിന്റെയും പണംവാരലിന്റെയും കാര്യത്തില്‍ മുന്നിലുള്ള ജെയിംസ്‌ബോണ്ട് സിനിമാ സ്‌റ്റൈലില്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് കമലും തൃഷയും ഒന്നിക്കാന്‍ ഒരുങ്ങുന്നത്. കമലിന്റെ അസോസിയേറ്റുകളില്‍ ഒരാള്‍ ചെയ്യാനിരിക്കുന്ന സിനിമയുടെ കരാര്‍ തൃഷയുടെ അടുത്ത് എത്തിയിട്ടുണ്ട്.
മെയ് അവസാന വാരത്തോടെ ചിത്രീകരണം തുടങ്ങുന്ന സിനിമയില്‍ തൃഷയുടേത് ഒരു സ്‌റ്റൈലിഷ് കഥാപാത്രമായിരിക്കുമെന്നാണ് വിവരം. നിലവില്‍ ഭോഗി എന്ന ചിത്രത്തില്‍ അഭിനയിച്ചുവരുന്ന തൃഷ ഈ സിനിമയ്ക്ക് ശേഷം കമലിന്റെ ബോണ്ട്‌ഗേളാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha