ദുല്‍ഖര്‍ സല്‍മാനെ അഭിനന്ദിച്ച് സിനിമാ ലോകം, മമ്മുട്ടി മകനില്‍ നിന്ന് അഭിനയം പഠിക്കണമെന്ന് രാംഗോപാല്‍വര്‍മ്മ

മണിരത്ഞം ചിത്രമായ ഒകെ കണ്‍മണിയുടെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാനെ അഭിനന്ദിച്ച് സിനിമാ ലോകം. തമിഴ്‌നാട്ടിലും ആന്ധ്രയിലും ഹിറ്റായതിലൂടെ ദുല്‍ഖര്‍ സല്‍മാനെ തേടി തമിഴില്‍ നിന്ന് നിരവധി ഓഫറുകളാണ് എത്തുന്നത്. ദുല്‍ഖറിനെ വെച്ച് സിനിമയെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് പ്രണയ സിനിമകളുടെ സംവിധായകന്‍ ഗൗതം വാസുദേവ മേനോന്‍ പറഞ്ഞപ്പോള്‍ ചിത്രത്തില്‍ ദുല്‍ഖറിന്റെ പ്രകടനം കണ്ട് കണ്ണെടുക്കാനായില്ലെന്നാണ് സൂര്യ പറഞ്ഞത്.മണിസാറും പിസി ശ്രീറാം സാറും എ ആര്‍ റഹ്മാനും കലക്കി. അഭിനേതാക്കളില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിയുന്നില്ല. നിത്യയും ദുല്‍ഖറും കലക്കി. സൂര്യ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. ദുല്‍ഖറിനോടൊപ്പം അഭിനിയിക്കാന്‍ ആഗ്രഹമുണ്ടെന്നും സൂര്യ വെളിപ്പെടുത്തി.
ഓകെ കണ്‍മണി അവാര്‍ഡ് കമ്മറ്റി കണ്ടിരുന്നെങ്കില്‍ മമ്മൂട്ടിയുടെ മുഴുവന്‍ അവാര്‍ഡുകളും തിരിച്ചു വാങ്ങി മകന് നല്‍കുമായിരുന്നെന്ന് രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു. ഓകെ കണ്‍മണി ചിത്രം കണ്ടിറങ്ങിയ ശേഷം ട്വിറ്ററിലാണ് രാം ഗോപാല്‍ വര്‍മ്മയുടെ പ്രതികരണം. റിയലിസ്റ്റിക്കായ അഭിനയം മമ്മൂട്ടി മകനില്‍നിന്ന് പഠിക്കണമെന്നും ദുല്‍ഖറുമായി താരതമ്യം ചെയ്യുമ്പോള്‍ മമ്മൂട്ടി ജൂനിയര്‍ ആര്‍ട്ടിസ്റ്റാണെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു. നോണ്‍ കേരളാ മാര്‍ക്കറ്റുകളില്‍ മമ്മൂട്ടിക്ക് ദശാബ്ദങ്ങളായി ചെയ്യാന്‍ കഴിയാത്തത് മകന്‍ ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ ചെയ്യുമെന്നും അദ്ദേഹം ട്വിറ്ററില്‍ എഴുതി.
മമ്മൂട്ടിയേക്കാള്‍ കേമനാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്നായിരുന്നു ദുബായില്‍ നടന്ന ഓകെ കണ്‍മണി പ്രിമിയറില്‍ മണിരത്‌നം പറഞ്ഞത്. താ ഇന്‍ഡസ്ട്രിയിലെ മികച്ച നടന്‍ എന്നായിരുന്നു ഗൗതം മേനോന്റെ പ്രതികരണം. അതേസമയം, പത്ത് ജന്മമെടുത്താലും മമ്മൂട്ടിയുടെ ലക്ഷത്തില്‍ ഒരംശമുള്ള നടനാകാന്‍ കഴിയില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍ ട്വിറ്ററില്‍ തന്നെ മറുപടി എഴുതി
തമിഴ്‌നാട്ടിലും ആന്ധ്രയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മുംബെയില്‍ സ്ഥിരതാമസമാക്കിയ ആദി എന്ന വീഡിയോ ഗെയിം ഇന്‍വെന്ററെയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഓക്കെ കണ്‍മണിയില്‍ അവതരിപ്പിച്ചത്. ഒരു റോക്ക് സ്റ്റാറിനെ പോലെ സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടും പ്രണയഭാവങ്ങള്‍ കൊണ്ടും ആദിയെ മികച്ചതാക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ ഓകെ ബങ്കാരവു സൂപ്പര്‍ഹിറ്റാണ്. ദുല്‍ഖറിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ഓക്കെ കണ്‍മണി.
കണ്ടുമടുത്ത താരങ്ങള്‍ക്കും അഭിനയ ശൈലികള്‍ക്കും തിരിച്ചടി നല്‍കിക്കൊണ്ട് പുതുമയാര്‍ന്ന അഭിനയ രീതികളുമായി ദുല്‍ഖര്‍ സല്‍മാന്‍ തമിഴ് മനസ് കീഴടക്കി മുന്നേറുകയാണ്. ദുല്‍ഖറും നിത്യാമേനോനും ഒന്നിച്ച ഒകെ കണ്‍മണി വന്‍ വിജയത്തിലേക്ക് നീങ്ങുന്നതിനൊപ്പം തമിഴില്‍ താരനിരയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha