എന്റെ മക്കളുടെ ആരോഗ്യത്തില്‍ വ്യാകുലരായ എല്ലാവര്‍ക്കും വേണ്ടി ഇതിവിടെ പറയണമെന്ന് തോന്നുന്നു... നീ എന്തൊരു അമ്മയാണ്... കിടിലൻ മറുപടിയുമായി സാന്ദ്ര തോമസ്

മലയാളികളുടെ സുപരിചിതമായ താരമാണ് സാന്ദ്ര തോമസ്. ഇല്ലായ്മകളിലും വല്ലായ്മകളിലും നിന്നും മാറി ഏറ്റവും മികച്ചത് നല്‍കി തന്റെ മക്കളെ വളര്‍ത്തണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും.
എന്നാല്‍ പ്രകൃതിയെ അറിഞ്ഞും മനുഷ്യനെ സ്നേഹിച്ചും സ്വയംപര്യാപ്തരായി തന്റെ മക്കള്‍ വളരണമെന്നാണ് നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ ആഗ്രഹം. ഫേയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സാന്ദ്ര ഇങ്ങനെ പറയുന്നത്.
സാന്ദ്ര തോമസിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ...
നീ എന്തൊരു അമ്മയാണ് !!!
എന്റെ മക്കളുടെ ആരോഗ്യത്തില്‍ വ്യാകുലരായ എല്ലാവര്‍ക്കും വേണ്ടി ഇതിവിടെ പറയണമെന്ന് തോനുന്നു. ഈ വര്‍ഷത്തെ മുഴുവന്‍ മഴയും നനഞ്ഞു ആസ്വദിച്ച കുട്ടികള്‍ ആണവര്‍. ആ കുളിയില്‍ അവര്‍ക്കു ശ്വാസം മുട്ടിയില്ല എന്ന് മാത്രമല്ല പിന്നെയും പിന്നെയും ഒഴിക്കമ്മേ എന്നാണ് അവര്‍ പറഞ്ഞു കൊണ്ടിരുന്നത്. നല്ല തണുത്ത വെള്ളത്തില്‍ കുളിച്ചു ശീലിച്ച കുട്ടികള്‍ ആണവര്‍.
ഞാന്‍ ആദ്യം അവരെ മഴയത്തു ഇറക്കിയപ്പോ എല്ലാവരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞു പിള്ളാരെ മഴ നനയിക്കാമോ എന്ന്.
ഞാന്‍ ആദ്യം അവരെ ചെളിയില്‍ ഇറക്കിയപ്പോ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങള്‍ക്കു വളം കടിക്കുമെന്ന്.
ഞാന്‍ അവര്‍ക്കു പഴങ്കഞ്ഞി കൊടുത്തപ്പോള്‍ എല്ലാവരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങള്‍ക്കു ആരേലും പഴയ ചോറ് കൊടുക്കുമോ എന്ന്.
ഞാന്‍ അവരെ തന്നെ വാരി കഴിക്കാന്‍ പഠിപ്പിച്ചപ്പോള്‍ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങള്‍ക്കു എല്ലാവരും കാക്കയെ കാണിച്ചും പൂച്ചയെ കാണിച്ചും വാരി കൊടുക്കാറാണ് പതിവെന്ന്.
ഞാന്‍ അവര്‍ക്കു മലയാളം അക്ഷരമാല പഠിപ്പിച്ചു കൊടുത്തപ്പോള്‍ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് അവര്‍ക്കു ഇംഗ്ലീഷ് alphabets പറഞ്ഞു കൊടുക്കു എന്ന്.
ഞാന്‍ അവര്‍ക്കു അഹം ബ്രഹ്‌മാസ്‌മി എന്ന് പറഞ്ഞു കൊടുത്തപ്പോള്‍ എല്ലാവരും പറഞ്ഞു ദൈവം മതങ്ങളില്‍ ആണെന്ന്. ഇപ്പോള്‍ എല്ലാവരും അഭിമാത്തോടെ പറയും ഇങ്ങനെ വേണം കുട്ടികള്‍ എന്ന്.
എന്റെ കുട്ടികളെ ഇതുപോലെ വളര്‍ത്താന്‍ എനിക്ക് പ്രചോദനം ആയതു മഴയത്തും വെയിലത്തും ഇറക്കാതെ അവര്‍ക്കു മൊബൈല്‍ ഫോണും കൊടുത്തു ഇരുത്തുന്ന ചില മാതാപിതാക്കള്‍ ആണ്. എന്തായാലും അങ്ങനെ ഒരമ്മയാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് വേണ്ടത് പ്രകൃതിയെ അറിഞ്ഞു മനുഷ്യനെ സ്നേഹിച്ചു സ്വയംപര്യാപ്തരായി വളര്‍ന്നു വരേണ്ട കുട്ടികളെയാണ്. ശുഭം !
https://www.facebook.com/Malayalivartha