പികെയെ ചൈനീസ് സുന്ദരി ചുംബിച്ചത് വൈറലാകുന്നു

ബോളിവുഡ് സൂപ്പര്‍ താരം അമീര്‍ ഖാനെ ചൈനീസ് ആരാധിക ചുംബിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. അമീറിനെ നായകനാക്കി രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത കഴിഞ്ഞ വര്‍ഷത്തെ പണം വാരി ചിത്രമായ പികെയുടെ റിലീസിങുമായി ബന്ധപ്പെട്ട് ചൈനയിലെത്തിയപ്പോഴാണ് അമീറിന് ഈ അപ്രതീക്ഷിത സമ്മാനം ലഭിച്ചത്. ചിത്രം ദിവസങ്ങള്‍ക്കു മുമ്പുള്ളതാണെങ്കിലും ഇപ്പോള്‍ മാത്രമാണ് ഇത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചു തുടങ്ങിയത്.
ആള്‍ ദൈവങ്ങള്‍ക്ക് എതിരെ ശക്തമായി ശബ്ദമുയര്‍ത്തിയ പി.കെ കോടികള്‍ വാരിയെങ്കിലും വിവാദങ്ങള്‍ക്കും പഞ്ഞമുണ്ടായിരുന്നില്ല.
ചിത്രം തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് എതിരാണെന്നു ചൂണ്ടിക്കാട്ടി പല സംഘടനകളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വിവാദങ്ങളെ പണമാക്കി മാറ്റിയാണ് തങ്ങള്‍ക്ക് എതിരെ തിരിഞ്ഞവര്‍ക്ക് പി.കെ മറുപടി നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha