സ്ഥിര നിക്ഷേപമായി 10 ലക്ഷം രൂപ പാര്‍വതി അമ്മാളിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ച് സൂര്യ! എല്ലാ മാസവും പലിശ ഇവരുടെ കയ്യിലെത്തുമെന്നും മരണശേഷം മക്കള്‍ക്ക് തുക ലഭിക്കുമെന്നും തമിഴ് മാധ്യമങ്ങള്‍

ആദിവാസി വിഭാഗത്തിൽ പെട്ട ഒരു ഗോത്രത്തിനെതിരായി രാഷ്ട്രീയവും പൊലീസും നടത്തുന്ന അനീതികളെ കോടതിമുറിയിൽ പ്രതിക്കൂട്ടിൽ കയറ്റി ചോദ്യം ചെയ്യുകയാണ് ‘ജയ് ഭീം’ എന്ന സിനിമ. ദലിത് രാഷ്ട്രീയത്തിനും ദ്രാവിഡ രാഷ്ട്രീയത്തിനും ശേഷം ശക്തമായ ഇടതു രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നുണ്ട് ജയ്ഭീം. ഫീസ് വാങ്ങാതെ മനുഷ്യാവകാശ കേസുകളിൽ പോരാടുന്ന ചന്ദ്രു എന്ന വക്കീലായി ഗംഭീര പ്രകടനം ആണ് സൂര്യ നടത്തിയത്. ജയ് ഭീം’ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയായി മാറുന്നത് ഈ കഥ യഥാർഥത്തിൽ നടന്നതാണ് എന്നറിയുമ്പോഴാണ്.
അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമില്ലാത്തവരുടെയും വേദന വളരെ ശക്തമായി , റിയലിസ്റ്റിക് ആയി അവതരിപ്പിച്ച് കയ്യടി നേടുന്നുണ്ട് ജയ്ഭീം. ചുരുക്കത്തിൽ തമിഴ് സിനിമയ്ക്ക് അഭിമാനിക്കാനും നാട്ടിലെ രാഷ്ട്രീയ സംവിധാനങ്ങൾക്ക് സ്വയം പരിശോധന നടത്താനും വഴിയൊരുക്കുന്ന ഹൃദയം തൊടുന്നൊരു നല്ല സിനിമയാണ് ജയ്ഭീം.
ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെ ഉണ്ടായ പൊലീസ് ആക്രമണം ആസ്പദമാക്കി എടുത്ത ചിത്രം വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. കൂടാതെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതിയുടെ ഇപ്പോഴത്തെ അവസ്ഥയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
‘ജയ് ഭീമിലെ’ സെന്‍ഗിണി എന്ന കഥാപാത്രമാണ് പാര്‍വതിയുടെ ജീവിതം പറഞ്ഞത്. എന്നാല്‍ സിനിമയിലെ സെന്‍ഗിണിയില്‍ നിന്ന് ഏറെ വ്യത്യസ്തമായി ചെന്നൈയിലെ പോരൂരിലെ ഓലമേഞ്ഞ കുടിലിലാണ് പാര്‍വതി കുടുംബവുമായി താമസിക്കുന്നത്. ഇവരുടെ രണ്ടാമത്തെ കുഞ്ഞ് മരണപ്പെടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ പാര്‍വതി അമ്മാളിന് സഹായവുമായി എത്തിയിരിക്കുകയാണ് നടന്‍ സൂര്യ. സ്ഥിര നിക്ഷേപമായി 10 ലക്ഷം രൂപ സൂര്യ പാര്‍വതി അമ്മാളിന്റെ പേരില്‍ ബാങ്കില്‍ ഇട്ടിരിക്കുകയാണെന്നും ഇതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കയ്യിലെത്തുമെന്നും മരണശേഷം മക്കള്‍ക്ക് തുക ലഭിക്കുമെന്നുമാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുന്‍പ് ഇരുളര്‍ വിഭാഗത്തിലെ ജനങ്ങള്‍ക്ക് സഹായമൊരുക്കാന്‍ ഒരുകോടി രൂപ സൂര്യ നല്‍കിയിരുന്നു. പാര്‍വതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് നല്‍കുമെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























