Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കുറുപ്പ് കണ്ട ഉടനെ എന്നെ വാപ്പച്ചി വിളിച്ചു ഒരേയൊരു കാര്യം മാത്രമേ പറഞ്ഞുള്ളൂ...

16 NOVEMBER 2021 07:53 PM IST
മലയാളി വാര്‍ത്ത

ഏറെ പ്രതിസന്ധികള്‍ക്കൊടുവില്‍ കുറുപ്പ് എന്ന ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തു. ആദ്യ ദിനം മികച്ച കളക്ഷനും ചിത്രം നേടി. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിന് വഴിയൊരുക്കിയത് നമ്മുടെ താരരാജാവാണെന്ന് നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ കുറുപ്പ് സിനിമ വന്ന വഴിയെ കുറിച്ച് നായകന്‍ തന്നെ പറയുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. തന്റെ ഇതുവരെ ഇറങ്ങിയ എല്ലാ സിനിമകളും റിലീസ് ചെയ്ത ശേഷമാണ് വാപ്പച്ചിയും ഉമ്മച്ചിയും കാണ്ടിരുന്നത്. ഇപ്പോള്‍ ഇറങ്ങിയ കുറുപ്പ് ഒഴികെ.

എന്നാല്‍ കുറുപ്പ് താന്‍ നിര്‍ബന്ധിച്ച് വാപ്പച്ചിയെ കാണിക്കുകയായിരുന്നു. അതിന് കാരണമുണ്ട്. ചിത്രത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ വേണ്ടിയായിരുന്നു കാണാന്‍ പറഞ്ഞത്. അവരോടൊപ്പം ചിത്രം കാണാന്‍ എനിക്ക് കഴിഞ്ഞില്ല. പക്ഷേ സിനിമ കണ്ട് കഴിഞ്ഞ ഉടനെ വാപ്പച്ചി എന്നെ വിളിച്ചു. ഇത് വലിയ സ്‌ക്രീനില്‍ കാണിക്കാന്‍ നോക്ക് എന്ന്. ആ ശബ്ദത്തില്‍ വാപ്പച്ചിയുടെ മനസ്സ് എനിക്ക് കാണാമായിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.

കുട്ടിക്കാലത്ത് പലരും കുറുപ്പിനെ കുറിച്ച് വീട്ടിലൊക്കെ പറഞ്ഞിട്ടുണ്ട്. ഇത് ഒമ്ബത് വര്‍ഷം മുമ്ബാണ് ശ്രീനാഥ് എന്നോട് പറയുന്നത്. അന്ന് ചെയ്യാന്‍ ധൈര്യമില്ലായിരുന്നു. പലപ്പോഴായി കഥ വലുതായി. സിനിമ തുടങ്ങിയ ശേഷം പലരും പുതിയ വിവരങ്ങളുമായി ഞങ്ങളെ വിളിച്ചിരുന്നു. ആ വിവരങ്ങളും അതില്‍ ചേര്‍ത്തു. ഷൂട്ട് തുടങ്ങിയ ശേഷം പല വിവരങ്ങളും ചേര്‍ത്താണ് സിനിമ ഇത്ര വലുതായത്.

ലൂസിഫര്‍ പോലുള്ള സിനിമകള്‍ കേരളത്തിനും ഇന്ത്യക്കും പുറത്ത് പുതിയ വാതിലുകള്‍ തുറന്നത് കുറുപ്പിനും ഗുണമായിട്ടുണ്ട്. ഓവര്‍സീസ് ബിസിനസ്സിലും ഒടിടിയിലുമെല്ലാം പുതിയ സാധ്യതകള്‍ ഉണ്ടായിട്ടുണ്ട്. ഇത് വലിയ സിനിമകള്‍ ആലോചിക്കാനുള്ള സാഹചര്യമൊരുക്കി.

എന്റെ ഒരു സിനിമയും ഇത്രയും തവണ ഞാന്‍ കണ്ടിട്ടില്ല. ഓരോ സ്‌റ്റേജിലും ഈ ചിത്രം ഞാന്‍ കണ്ടു. ഭാര്യയും കൂടെയിരുന്നു കണ്ടു. അതൊന്നും മുമ്ബ് ഒരിക്കലുമുണ്ടായിട്ടില്ല. താന്‍ കൂടെ പിറപ്പിനെ പോലെ സ്‌നേഹിച്ചൊരു സിനിമയാണിതെന്നും ദുല്‍ഖര്‍ പറഞ്ഞു. ഈ സിനിമ എങ്ങനെ റിലീസ് ചെയ്യുമെന്ന ആശങ്ക സംവിധായകനെ അടക്കം വേദനിപ്പിച്ചിട്ടുണ്ട്. നിമിഷ് രവി ക്യാമറ ചെയ്യാന്‍ പേടി തോന്നുന്നുവെന്ന് പറഞ്ഞു. ഇതിന് മുമ്ബ് അദ്ദേഹം ഒരു സിനിമയായിരുന്നു ചെയ്തത്.

നിര്‍മാതാവ് അനീഷ് മോഹന്‍ പേടി പുറത്ത് കാണിച്ചില്ല. മനോജ് അറയ്ക്കല്‍ ആര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ ആ കഴിവ് സ്‌ക്രീനില്‍ കാണാനാവാതെ പോകുമോ എന്ന ഭയവും ഉണ്ടായിരുന്നുവെന്ന് ദുല്‍ഖര്‍ പറഞ്ഞു.

ചാക്കോയുടെ കുടുംബമൊരുസാധാരണ കുടുംബമാണ്. ഈ ചിത്രത്തില്‍ നിന്ന് ഒരു മുതലെടുപ്പും അവര്‍ ആഗ്രഹിച്ചിട്ടില്ല. അവരുടെ ചെറിയ ജീവിതത്തില്‍ അന്തസ്സോടെ ജീവിക്കുന്നു. അവരെ പരിചയപ്പെടാന്‍ സാധിച്ചത് തന്നെ സന്തോഷമാണ്. ഞങ്ങളെ സംരക്ഷിക്കാനായി അവര്‍ മാധ്യമങ്ങളോട് പോലും സംസാരിച്ചു. അവരോട് തുടക്കത്തിലേ കഥയുടെ രൂപം പറഞ്ഞിരുന്നു. ടീസര്‍ കണ്ടപ്പോഴാണ് അവര്‍ക്ക് വേദനിച്ചത്. അത് സിനിമ കണ്ടപ്പോള്‍ മാറിയെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends