അനില്‍ കപൂറിന്റെ സിനിമകള്‍ കാണാന്‍ അമ്മ എപ്പോഴും എന്നോട് പറയുമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ജാന്‍വി കപൂര്‍

ബോളിവുഡില്‍ 80കളിലെയും 90കളിലെയും ഏറ്റവും മികച്ച ഓണ്‍ സ്‌ക്രീന്‍ ജോഡികളെ എടുത്താല്‍ അനില്‍ കപൂറും അന്തരിച്ച നടി ശ്രീദേവിയും ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ലംഹേ, മിസ്റ്റര്‍ ഇന്ത്യ, ജുഡായി, ജന്‍ബാസ് എന്നിവ ശ്രീദേവിഅനില്‍ കപൂര്‍ ജോഡിയില്‍ പിറന്ന ബ്ലോക്ക്ബസ്റ്ററുകളില്‍ ചിലതാണ്.
അനിലിന്റെയും ശ്രീദേവിയുടെയും സ്‌ക്രീന്‍ കെമിസ്ട്രി ദശലക്ഷക്കണക്കിന് ആളുകള്‍ ആരാധിച്ചിരുന്നു. 'അനില്‍ കപൂര്‍ അമ്മയുടെ പ്രിയപ്പെട്ട നായകനടനായിരുന്നു. അവര്‍ ഒരുമിച്ച് ചെയ്ത സീനുകളിലും വര്‍ക്കുകളിലും അവര്‍ക്കിടയില്‍ ഒരു പ്രത്യേക കെമിസ്ട്രി ഉണ്ടായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകള്‍ കാണാന്‍ അമ്മ എപ്പോഴും എന്നോട് പറയുമായിരുന്നു.
ചാച്ചു എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിക്കുന്നത്. അമ്മ അനില്‍ കപൂറിനെ കുറിച്ച് അല്ലാതെ മറ്റൊരു നടനെ കുറിച്ചും ഇത്തരത്തില്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടില്ല. അദ്ദേഹം ജോലിയോട് കാണിക്കുന്ന ആത്മാര്‍ഥതയും അദ്ദേഹം കാഴ്ചവെക്കുന്ന കഠിനാധ്വാനവും നോക്കി പഠിക്കാനും അമ്മ ഉപദേശിക്കുമായിരുന്നു. അദ്ദേഹം കോമഡി കൈകാര്യം ചെയ്യുന്നത് അമ്മ ഏറെ ആസ്വദിച്ചിരുന്നു' ജാന്‍വി കപൂര്‍ പറഞ്ഞു.
നായക്, മിസ്റ്റര്‍ ഇന്ത്യ എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ തനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ജാന്‍വി കപൂര്‍ പറഞ്ഞു. പെട്ടന്ന് കരച്ചില്‍ വരുമെന്നും അതിനാല്‍ അവയെല്ലാം കാണുന്നത് ബുദ്ധിമുട്ടായിരുന്നുവെന്നും ജാന്‍വി കൂട്ടിച്ചേര്‍ത്തു.
'അനില്‍ കപൂര്‍ നിങ്ങളുടെ ബന്ധുവായത് കൊണ്ട് മാത്രമല്ല അദ്ദേഹം നിങ്ങളോട് സ്‌നേഹം കാണിക്കുകയും, നന്നായി പെരുമാറുകയും, താമശ പറയുകയുമെല്ലാം ചെയ്യുന്നത്. അദ്ദേഹം അഭിനേതാവാണ് എന്നത് കൊണ്ട് കൂടിയാണ്' എന്ന് അമ്മ പറയുമായിരുന്നുവെന്നും ജാന്‍വി കൂട്ടിച്ചേര്‍ത്തു. അദ്ദേഹം ഒരു ദുര്‍ബല ഹൃദയനാണെന്ന് അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും ജാന്‍വി പറയുന്നു.
https://www.facebook.com/Malayalivartha
























