പാനമ പേപ്പര്‍ വെളിപ്പെടുത്തല്‍ കേസ്... ഐശ്വര്യ റായിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചു

പാനമ പേപ്പര്‍ വെളിപ്പെടുത്തല്‍ കേസില്‍ ബോളിവുഡ് നടി ഐശ്വര്യ റായിയെ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിട്ടയച്ചു. വിദേശനാണ്യവിനിമയ ചട്ടലംഘനം ആരോപിച്ചായിരുന്നു താരത്തിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്കിറങ്ങിയ താരം മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
നികുതി വെട്ടിച്ച പണം ബിനാമി പേപ്പര്‍ കമ്പനികളില്‍ നിക്ഷേപിച്ച് വെളുപ്പിച്ചെന്നാണ് ആരോപണം. നേരത്തെ രണ്ട് തവണ നോട്ടീസയച്ചിട്ടും മുന്‍ ലോകസുന്ദരി ഇഡിയ്ക്ക് മുമ്പില്‍ ഹാജരായിരുന്നില്ല.
2004 മുതലുള്ള വിദേശനിക്ഷേപങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ 2017 ല്‍ ബച്ചന്‍ കുടുംബത്തോട് ഇ ഡി ആവശ്യപ്പെട്ടിരുന്നു. പനാമ പേപ്പറില്‍ തങ്ങളുടെ പേരുള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെ തെറ്റായ രീതിയില്‍ താനോ തന്റെ കുടുംബമോ സമ്പാദിച്ചിട്ടില്ലെന്ന് അമിതാഭ് ബച്ചന്‍ പ്രതികരിച്ചിരുന്നു. ഇന്ത്യ ഉള്‍പ്പടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ് 2016ല്‍ പനാമ പാന്‍ഡോര പേപ്പര്‍ പുറത്തുവിട്ടത്.
ഇന്ത്യയിലെ വ്യവസായികള്‍, രാഷ്ട്രീയക്കാര്‍, അന്വേഷണം നേരിടുന്നവര്‍ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്.ക്രിക്കറ്റ് താരവും മുന്‍ രാജ്യസഭ എംപിയുമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മേത്ത എന്നിവര്‍ ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റില്‍ നിക്ഷേപം നടത്തിയെന്നും പാന്‍ഡോര പേപ്പര്‍ വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha
























