സംവിധാനം പഠിക്കണം എന്ന ആഗ്രഹമുണ്ട്...കുറച്ച് കാലം കഴിയുമ്പോ പ്രൊഡക്ഷനിലും തന്നെ പ്രതീക്ഷിക്കാമെന്ന് മീരാജാസ്മിന്‍

ഒരു ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ് മീരാ ജാസ്മിന്‍. കഴിഞ്ഞുപോയ വര്‍ഷങ്ങള്‍ തനിക്ക് ശരിക്കും ആവശ്യമുള്ള ഒരു ഇടവേള ആയിരുന്നു എന്ന് പറയുകയാണ് മീര. വിദേശത്തായിരുന്നു, അഭിനയിക്കാന്‍ മനസ്സോ ശരീരമോ ഒട്ടും പ്രിപ്പേര്‍ഡ് അല്ലായിരുന്നു എന്നും മീര കൂട്ടിച്ചേര്‍ത്തു.
പുതിയ സിനിമയെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ ന്യൂസിനോട് സംസാരിക്കുകയായിരുന്നു മീരജാസ്മിന്‍. അച്ചുവില്‍ നിന്ന് മകള്‍ എന്ന സിനിമയിലെ ജൂലിയറ്റിലെത്തിയപ്പോള്‍ തനിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നെന്നു മീര പറയുന്നു. 'ഒരുപാട് യാത്രകള്‍ ചെയ്തതിന്റേയും സിനിമയില്‍ നിന്ന് മാറി നിന്ന സമയത്ത് നിന്ന് ജീവിതം മറ്റൊരു രീതിയില്‍ എക്‌സ്പീരിയന്‍സ് ചെയ്തതിന്റേയും ഫലമായി എന്റെ കാഴ്ചപ്പാടുകള്‍ ഒരുപാട് മാറി. വേറെ ഒരു പേര്‍സ്‌പെക്ടീവ് വന്നു എനിക്ക്.
അത് എന്റെ കരിയറിലും പ്രതിഫലിക്കുന്നുണ്ട്. ആ ഒരു ഇടവേള ശരിക്കും ഗുണം ചെയ്തു എന്നു തന്നെ പറയാം. ശരിക്കും ഞാന്‍ ഒരു പക്വത ഉള്ള നടിയായി എന്ന് എനിക്ക് തോന്നുന്നു.' ഒത്തിരി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ഒരു കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട് ജയറാം കൂട്ടുകെട്ട് ആ കൂട്ടുകെട്ടിലൂടെ തിരിച്ച് വരുമ്പോള്‍ തനിക്കും വലിയ പ്രതീക്ഷ ഉണ്ടെന്ന് മീര വ്യക്തമാക്കുന്നു.
'ഇനി ഏതെങ്കിലും ഒരു ഭാഷാ ചിത്രം എന്നതിലുപരി കണ്ടന്റിനായിരിക്കും ഞാന്‍ പ്രാധാന്യം നല്‍കുക. ഇപ്പോള്‍ ഞാന്‍ സത്യന്‍ അങ്കിളിന്റെ സിനിമ ചെയ്തു. ഇനി വ്യത്യസ്തമായ മറ്റൊരു കഥാപാത്രവും വേറെ ഒരു ജോണറിലുള്ള സിനിമയും ചെയ്യാനാണ് താത്പര്യം. അങ്ങനെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക. ' മീര കൂട്ടിച്ചേര്‍ത്തു. സംവിധാനം പഠിക്കണം എന്ന ആഗ്രഹമുണ്ടെന്നും. കുറച്ച് കാലം കഴിയുമ്‌ബോ പ്രൊഡക്ഷനിലും തന്നെ പ്രതീക്ഷിക്കാം എന്നാണ് മീര പറയുന്നത്.
https://www.facebook.com/Malayalivartha
























