Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

യുവനടിയുടെ പീഡനദൃശ്യങ്ങള്‍ ദിലീപ് കണ്ടത് ഭാര്യ കാവ്യക്കൊപ്പമോ? ദിലീപിന്റെ സുഹ്യത്ത് എന്നവകാശപ്പെടുന്ന സംവിധായകന്റെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ ഇതിലും വലിയ ക്രൂരത സംഭവിക്കാനിടയില്ല... യുവനടിയുടെ പീഡനം കാണാന്‍ ദിലീപിനൊപ്പമുണ്ടായിരുന്ന വി ഐ പി ആര്? ദിലീപിനെ കുരുക്കാന്‍ പുതിയൊരു അന്വേഷണം വരുന്നു?

30 DECEMBER 2021 09:34 AM IST
മലയാളി വാര്‍ത്ത

യുവനടിയുടെ പീഡനദൃശ്യങ്ങള്‍ ദിലീപ് കണ്ടത് ഭാര്യ കാവ്യക്കൊപ്പമോ? ദിലീപിന്റെ സുഹ്യത്ത് എന്നവകാശപ്പെടുന്ന സംവിധായകന്റെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ ഇതിലും വലിയ ക്രൂരത സംഭവിക്കാനിടയില്ല. ദിലീപിനൊപ്പം വീഡിയോ കാണാനുണ്ടായിരുന്ന വിഐപി ആരാണെന്ന വിവരവും പോലീസിന് ലഭിച്ചു കഴിഞ്ഞു.

ദിലീപിനെ കുരുക്കാന്‍ പുതിയൊരു അന്വേഷണം വരുന്നു. ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഇടപെടലാണ് പുതിയ അന്വേഷണത്തിന് പിന്നിലെന്ന് ദിലീപിന്റെ സഹപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. എന്നാല്‍ കൂട്ടത്തിലൊരുവന്‍ തെറ്റിയതുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നതെന്ന് ദിലീപിന്റെ എതിരാളികള്‍ പറയുന്നു.



സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എന്നയാളാണ് ദിലീപിനെതിരെ രംഗത്തെത്തിയത്. ഇതില്‍ ബാലചന്ദ്രകുമാറിനെ ഇറക്കുമതി ചെയ്തത് പ്രമുഖ രാഷ്ട്രീയ നേതാവാണെന്നാണ് ദിലീപിന്റെ വിശ്വസ്തരുടെ വാദം. ഇല്ലെങ്കില്‍ കുമാറിന്റെ ആരോപണം പുറത്തുവന്നതിന് പിന്നാലെ പോലീസ്, അന്വേഷണവുമായി രംഗത്തെത്തുമായിരുന്നില്ല.

നടിയുടെ ദൃശ്യം ദിലീപിന്റെ കൈവശം ഉണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് വിചാരണ കോടതിയില്‍ അപക്ഷ നല്‍കി.



2016 ഡിസംബറില്‍ ദിലീപിന്റെ ആലുവയിലെ വസതിയില്‍ താന്‍ പപള്‍സര്‍ സുനിയെ കണ്ടെന്നാണ് കുമാറിന്റെ വാദം. ദിലീപിന്റെ സഹോദരന്‍ അനൂപും താനും കാറില്‍ യാത്ര ചെയ്യുമ്പോള്‍ സുനി ഒപ്പം ഉണ്ടായിരുന്നു. സുനിയെ ബസ് സ്റ്റാന്റില്‍ ഇറക്കാന്‍ നിര്‍ദ്ദേശിച്ചത് ദിലീപ് തന്നെയാണ്. ഒരു വലിയ സംഖ്യയുമായി ബസില്‍ യാത്ര ചെയ്യുന്നതില്‍ വിഷമമുണ്ടോ എന്ന് അനൂപ് പള്‍സര്‍ സുനിയോട് ചോദിച്ചതായും കുമാര്‍ വെളിപ്പെടുത്തി.സുനിയുടെ വിളിപ്പേര് പള്‍സര്‍ എന്നാണെന്ന് പറഞ്ഞതും അനൂപാണത്രേ. പള്‍സറിനെ കണ്ട വിവരം ആരോടും പറയരുതെന്ന് ദിലീപ് തന്നെ വിലക്കിയതായും കുമാര്‍ പറയുന്നു.2017 നവംബര്‍ 5 ദിലീപും കുടുംബാംഗങ്ങളും മറ്റൊരു വിഐ
പി.ക്ക് ഒപ്പം നടി പീഡന ദ്യശ്യങ്ങള്‍ കണ്ടതായും കുമാര്‍ വെളിപ്പെടുത്തുന്നു. പള്‍സര്‍ സുനിയുടെ ക്രൂരതകള്‍ കാണണോ എന്ന് ദിലീപ് തന്നോട് ചോദിച്ചതായും കുമാര്‍ വെളിപ്പെടുത്തി. ഏതായാലും ഇത്തരം കാര്യങ്ങളില്‍ പുനരന്വേഷണം ആവശ്യപ്പെടുകയാണ് പോലീസ്.കോടതി അത് അനുവദിക്കുമെന്നു തന്നെയാണ് പോലീസിന്റെ പ്രതീക്ഷ.



കഴിഞ്ഞ ദിവസം ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പ്രചരിച്ചത്. ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടു എന്നതായിരുന്നു വെളിപ്പെടുത്തല്‍. ദിലീപിന്റെ സുഹൃത്തെന്ന് അവകാശപ്പെടുന്ന ബാലചന്ദ്രകുമാര്‍ നടന്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും വെളിപ്പെടുത്തിയിരുന്നു.

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് ഗൂഡാലോചനയില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം കോടതിക്ക് മുന്നിലെത്തിയിരിക്കുന്നത്. കേസന്വേഷണത്തിന് സഹായമാകുന്നതാണ് പുതിയ വെളിപ്പെടുത്തലെന്നും നേരത്തെ സമര്‍പ്പിച്ച തെളിവുകളുമായി ചേര്‍ന്ന് പോകുന്നവയാണ് പുതിയ വിവരങ്ങളെന്നും പൊലീസ് പറയുന്നു.



ദിലീപ് ദൃശ്യങ്ങള്‍ കണ്ടുവെങ്കില്‍ അതെവിടെ നിന്ന് കിട്ടിയെന്നതടക്കമുള്ള ചോദ്യങ്ങളുണ്ട്. ആക്രമണത്തിന്റെ ഒറിജിനല്‍ ദൃശ്യങ്ങള്‍ പൊലീസിന് പോലും കണ്ടെത്താനായിട്ടില്ല. കിട്ടിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ കോടതിയുടെ കയ്യിലാണ്. ഇത് ദിലീപിന് കൈമാറരുതെന്നായിരുന്നു കോടതി ഉത്തരവും. കോടതിയുടെ മുമ്പില്‍ മാത്രമാണ് ദൃശ്യങ്ങളുടെ കോപ്പി അടക്കമുള്ളതെന്നിരിക്കെ ദൃശ്യങ്ങള്‍ എവിടെ നിന്ന് എന്ന് അന്വേഷിക്കേണ്ടതുണ്ട്. ദിലീപിനൊപ്പം വീഡിയോ കണ്ട വിഐപി ആരെന്നും അറിയണം. ഇതെല്ലാമാണ് പോലീസ് അന്വേഷിക്കാന്‍ ഒരുങ്ങുന്നത്.

കോടതി ഹര്‍ജി പരിഗണിച്ചിട്ടില്ല. മുമ്പ് കുറ്റപത്രം നല്‍കുമ്പോള്‍ തന്നെ തുടരന്വേഷണത്തിന് സഹായമായ പുതിയ തെളിവുകള്‍ കിട്ടിയാല്‍ തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നുവെന്നും ഈ വിവരം കോടതിയെ അറിയിക്കുകയാണ് ചെയ്‌തെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.



നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ മുമ്പിലാണ്. നടന്‍ ദിലീപ് അടക്കമുള്ള പത്ത് എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ നിര്‍ദ്ദേശിച്ച കോടതി കേസ് ജനുവരി ആറിന് പരിഗണിക്കാന്‍ മാറ്റി.

കേസില്‍ ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ പ്രധാന വാദങ്ങള്‍ കോടതി രേഖപ്പെടുത്തുന്നില്ലെന്ന ഗുരുതര ആരോപണവും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. പ്രതികളുടെ ഫോണ്‍ രേഖകളുടെ ഒറിജിനല്‍ പതിപ്പുകള്‍ വിളിച്ചു വരുത്തണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളിയിരുന്നു. ഇതോടെ സിഡിആര്‍ അടിസ്ഥാനമാക്കിയുള്ള നിര്‍ണ്ണായക തെളിവുകള്‍ അപ്രസ്‌ക്തമായെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഇത് രണ്ടാം തവണയാണ് വിചാരണ കോടതി നടപടികളില്‍ അതൃപ്തിയുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (10 minutes ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (10 minutes ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (15 minutes ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (19 minutes ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (52 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (53 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (1 hour ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (11 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (12 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (12 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (12 hours ago)

Malayali Vartha Recommends