Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...

വി ഐ പി യില്‍ തട്ടി ദിലീപിനെതിരായ അന്വേഷണം തകിടം മറിയാതിരിക്കാന്‍ തത്കാലം വിഐപി യെ കേരള പോലീസ് മറക്കുമെന്ന് സൂചന...

12 JANUARY 2022 10:01 AM IST
മലയാളി വാര്‍ത്ത

വി ഐ പി യില്‍ തട്ടി ദിലീപിനെതിരായ അന്വേഷണം തകിടം മറിയാതിരിക്കാന്‍ തത്കാലം വിഐപി യെ കേരള പോലീസ് മറക്കുമെന്ന് സൂചന.

ഇത് വി ഐ പി യെ രക്ഷപ്പെടുത്താനുള്ള അടവായി കരുതുന്നവരുമുണ്ട്. കേസന്വേഷണത്തില്‍ നിന്നും ഒരു തരി പോലും പിന്നോട്ടു പോകാതെ ദിലീപിനെ കുരുക്കുക മാത്രമാണ് ലക്ഷ്യമെന്ന് അന്വേഷണ സംഘം പറയുന്നു.

 



എന്നാല്‍ വി ഐ പി യെ കണ്ടെത്താതെ അന്വേഷണം പൂര്‍ത്തിയാവില്ലെന്നാണ് ബാലചന്ദ്രകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്. അതവിടെ നില്‍ക്കട്ടെ എന്നാണ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചതെന്നറിയുന്നു.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെയുള്ള തെളിവുകള്‍ വ്യാജമല്ലെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. ദിലീപിന്റെ ഇടപെടല്‍ സംബന്ധിച്ചും സാക്ഷികളെ സ്വാധീനിക്കുന്നതടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ക്ക് പുറമെ അനുബന്ധമായി കുറച്ചധികം തെളിവുകള്‍ കൂടി അന്വേഷണ സംഘത്തിന് അദ്ദേഹം കൈമാറിയെന്നാണ് പുറത്തുവരുന്ന വിവരം. ഇതില്‍ വിഐപി യെ കുറിച്ചുള്ള വിവരങ്ങളും ഉണ്ടത്രേ.



കേസില്‍ ആറാമനെന്ന് പറയപ്പെടുന്ന വിഐപി നടന്‍ ദിലീപുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ആളാണെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. അയാള്‍ ജുഡീഷ്യറിയെക്കുറിച്ചും മന്ത്രിമാരെക്കുറിച്ചും പറയുന്നുണ്ട്. ഒരു മന്ത്രിയുടെ സാന്നിധ്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ ചീത്ത വിളിക്കണമെന്ന് പറയുന്നുണ്ട്. ഇയാള്‍ ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണെന്നും ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്നു. പോലീസുകാരെ ഉപദ്രവിക്കാനും പള്‍സര്‍ സുനി അടക്കമുള്ളവര്‍ ജയിലില്‍ നിന്നിറങ്ങിയാല്‍ അവരെ അപായപ്പെടുത്താന്‍ വേണ്ടിയും അദ്ദേഹം പ്ലാന്‍ ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ മേഖലകളിലും സ്വാധീനമുള്ളയാള്‍ എന്ന നിലയ്ക്കാണ് അയാളെ വിഐപി എന്ന് വിശേഷിപ്പിച്ചതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ചില ജഡ്ജിമാരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് വി ഐ പി പറയുന്നുണ്ട്. ജഡ്ജിമാര്‍ എന്ന പേരില്‍ ചിലരുമായി വി ഐ പി സംസാരിച്ചിട്ടുണ്ട്. ദിലീപിന്റെ കേസ് അനുകൂലമാക്കാന്‍ ജുഡീഷ്യറിയുടെ സഹായം ഉണ്ടാകുമെന്നും വിഐപി ഉറപ്പുനല്‍കിയത്രേ.


'തെളിവുകള്‍ ഒരിക്കലും കൃത്രിമമായി ഉണ്ടാക്കിയിട്ടില്ല. പുറത്തുവന്നത് അദ്ദേഹത്തിന്റെ ശബ്ദമല്ലെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്ക് കൊടുത്ത പാരാതിയിലും അദ്ദേഹം പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ അനിയന്‍ സംസാരിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ സഹോദരി സംസാരിക്കുന്ന ശബ്ദമുണ്ട്, കാവ്യയുടെ ശബ്ദം ഉണ്ട്. ഇതൊക്കെ വ്യാജമായിട്ട് ചെയ്യാന്‍ പറ്റുമോ ?' - ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപ് സാക്ഷികളെ സ്വാധിനിച്ചതിന്റെ തെളിവുകള്‍ ഉണ്ട്. ഇവര്‍ക്ക് എത്ര രൂപ കൊടുത്തു എങ്ങനെയാണ് ഇടപാട് നടത്തിയത് എന്നത് സംബന്ധിച്ചതിനെക്കുറിച്ചുള്ള തെളിവുകളും കൈയിലുണ്ടെന്നും ബാലചന്ദ്രകുമാര്‍ അവകാശപ്പെട്ടു.

വി ഐ പി യെ തത്കാലം വിടുമെങ്കിലും കേരള പോലീസിന്റെ ചാര കണ്ണുകള്‍ വിഐപി ക്ക് പിന്നാലെയുണ്ട്. വി ഐ പി യുടെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു പ്രത്യേക സംഘത്തെ തന്നെ പോലീസ് നിയോഗിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍.വി ഐ പി ക്ക് അറിയാം താന്‍ ദിലീപ് കേസിലെ വി ഐ പി ആണെന്ന്. ഇതില്‍ നിന്നും രക്ഷപ്പെടാനായി അദ്ദേഹം ബാലചന്ദ്രനെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും സൂചനയുണ്ട്. എന്നാല്‍ ബാലചന്ദ്രകുമാര്‍ പോലീസ് വലയത്തിലായതിനാല്‍ അദ്ദേഹത്തിന് വി ഐ പി യെ സഹായിക്കാനായില്ല.



വി ഐ പി ആരെന്നറിയാന്‍ ബാലചന്ദ്രകുമാറിന്റെ പിന്നാലെ ജനങ്ങള്‍ പരക്കം പായുന്നതായും റിപ്പോര്‍ട്ടുണ്ട്. വലിയ കൗതുകമാണ് വിഐപി കേരളത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (32 minutes ago)

ഐപിഎലില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വി... കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മിന്നും ജയം...  (1 hour ago)

സങ്കടം അടക്കാനാവാതെ... ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം....  (1 hour ago)

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി....  (2 hours ago)

കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്.  (2 hours ago)

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (6 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (6 hours ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (6 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (6 hours ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (7 hours ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (7 hours ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (7 hours ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (7 hours ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (7 hours ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (8 hours ago)

Malayali Vartha Recommends