പ്രചാരണങ്ങളെ തൂത്തെറിഞ്ഞ് കെ.എസ് ചിത്രയുടെ ഭർത്താവ്, തന്റെയും ഭാര്യയുടെ പേരും അനാവശ്യമായി ഈ ആരോപണങ്ങളിലേക്ക് വലിച്ചിഴച്ചു, പ്രമോദ് എന്ന വ്യക്തിക്കെരിരേയും...വീഡിയോ പ്രചരിപ്പിച്ച യൂട്യൂബർക്കും എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും, കേരളത്തിന്റെ വാനമ്പാടിയേയും ഭർത്താവിനേയും കരിവാരിത്തേയ്ക്കാൻ ശ്രമിച്ചവർ ഉടൻ കുടുങ്ങും...!!!

മലയാളികളുടെ പ്രിയ ഗായികയാണ് കെ.എസ് ചിത്ര. കേരളത്തിന്റെ വാനമ്പാടിയായ ചിത്ര മലയാളികളുടെ ഇഷ്ടഗായികമാരിൽ ഒരാൾ കൂടിയാണ്. എപ്പോഴും പുഞ്ചിരിയോട് കൂടി പ്രേക്ഷകരുടെ മുന്നിലെത്തുന്ന പ്രിയ ഗായികയെ തേടി അപകീർത്തികരമായ രീതിയിൽ ഇന്നോളം ആരും തന്നെ മുന്നിട്ടിറങ്ങിയതായോ കേട്ടിട്ടുമില്ല. ചിത്രച്ചേച്ചി അതിന് ഒരുവസരും ഉണ്ടാക്കിയിട്ടില്ല എന്നതാണ് സാത്യം...
.പക്ഷേ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തങ്ങൾക്കെതിരെ നടക്കുന്ന തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെനന്ന് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായിക ചിത്രയുടെ ഭർത്താവ് വിജയ് ശങ്കർ.സോഷ്യൽ മീഡിയയിൽ വട്ടിയൂർക്കാവിലെ ഫ്‌ളാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട് നടക്കുന്നത് തെറ്റായ പ്രചാരണമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിജയ് ശങ്കർ.
തനിക്കെതിരെ ആരോപണം ഉയർത്തിയത് പ്രമോദ് എന്നയാളാണെന്നും, പൊലീസ് രജിസ്റ്റർ ചെയ്ത വീടുകയറി ആക്രമണക്കേസ് ഒത്തു തീർക്കുന്നതിനുള്ള സമ്മർദ്ദ തന്ത്രമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടിക ജാതിക്കാരിയായ സ്ത്രീയെ വീടു കയറി ആക്രമിച്ച കേസിലെ പ്രതിയാണ് പ്രമോദ്. ഇയാൾക്കെതിരെ വട്ടിയൂർക്കാവ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഹോം നഴ്‌സിനെ ആക്രമിച്ചെന്നും, വസ്ത്രം വലിച്ചു കീറുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. അറസ്റ്റു ചെയ്യുമെന്ന സാഹചര്യത്തിലാണ് പ്രമോദ് എന്നയാളും സ്ഥലത്തുള്ള ഒരു ഗുണ്ടയും ചേർന്ന് ആക്ഷേപങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. പൊലീസ് തിരയുന്ന ഇയാൾ ഇപ്പോൾ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്. ഒളിവിലിരിക്കെയാണ് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോയുമായി രംഗത്തെത്തിയത്.
ഫ്ലാറ്റുമായി ബന്ധപ്പെട്ട് സാമ്പത്തികമായതോ അല്ലാത്തതോ ആയ കാര്യങ്ങളിൽ ഒരു ഇടപാടും തനിക്ക് ഇല്ലെന്നും വിജയ് ശങ്കർ പറഞ്ഞു. തന്റെയും ഭാര്യയുടെയും പേര് അനാവശ്യമായി വലിച്ചിഴച്ചതിന് പ്രമോദിനെതിരേയും വീഡിയോ പ്രചരിപ്പിച്ച യൂട്യൂബർക്കും എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. 2008 ലായിരുന്നു ഫ്‌ളാറ്റിന്റെ നിർമാണം ആരംഭിച്ചത്.
പക്ഷേ 2010 ൽ കെട്ടിട നിർമ്മാതാവ് മുങ്ങുകയും ഇതോടെ പണി മുടങ്ങിക്കിടക്കുകയായിരുന്നു. എന്നാൽ കെട്ടിടത്തിന്റെ ബാക്കിയുള്ള പണികൾ പൂർത്തിയാക്കാൻ മുൻകൈ എടുത്തത് വിജയ് ശങ്കറായിരുന്നു. ഫ്ലാറ്റ് വാങ്ങിയവരെ വിജയ് ശങ്കർ ഭീഷണിപ്പെടുത്തുന്നെന്നും ബിൽഡർക്ക് കൂടുതൽ പണം വാങ്ങി നൽകാൻ നിർബന്ധം ചെലുത്തുന്നു എന്നുമാണ് അദ്ദേഹത്തിരെതിരെ ആരോപണം ഉയർത്തിയത്.
എന്തായാലും ഈ വിഷയത്തിൽ അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളിൽ വളരെ പെട്ടെന്ന് തന്നെയാണ് എല്ലാവർക്കും വിശ്വസനീയമായ രീതിയിൽ മറുപടി നൽകിയിരിക്കുന്നത്. ഇത്തരം ആരോപണങ്ങൾ ഉയർന്നുവന്നപ്പോൾ ഇതിന്റെ സത്യവസ്ഥ അറിയാൻ ആശ്രഹിച്ചിരുന്നവരെ നിരാശപ്പെടുത്താതെ ആരോപണങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് വിജയ് ശങ്കർ.
https://www.facebook.com/Malayalivartha
























