പഴയ കരുത്തോടെ കാവ്യ വീണ്ടും വരുന്നു

ഒരു കാലത്ത് മിന്നുന്ന വിജയം നേടി മറ്റുള്ള നടിമാരെ ബഹുദൂരം പിന്നിലാക്കിയ കാവ്യാമാധവന് അടുത്തകാലത്ത് ശോഭിക്കാനായില്ല. ഇടവേളയ്ക്ക് ശേഷമുള്ള കാവ്യയുടെ വരവ് വേണ്ടത്ര ശ്രദ്ധിച്ചതുമില്ല. എന്നാല്‍ കാവ്യയുടെ ആരാധകര്‍ക്ക് സന്തോഷം തരുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്
ഹിറ്റ് മേക്കര്‍ ജീത്തു ജോസഫിന്റെ അടുത്ത ചിത്രത്തില്‍ കാവ്യ നായികയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നായികാപ്രാധാന്യമുളള ചിത്രം കാവ്യയ്ക്ക് ഇപ്പോഴത്തെ തിരിച്ചടികളെ അതിജീവിക്കാന്‍ സഹായകമാവുമെന്നാണ് കരുതുന്നത്. പുതിയ ചിത്രത്തില്‍ കാവ്യയെ കാത്തിരിക്കുന്നത് തന്റെ അഭിനയജീവിതത്തിലെ തന്നെ മികച്ച ഒരു റോളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാള്‍ട്ടണ്‍ ഫിലിംസാണ് കാവ്യയും ജീത്തുവും ഒരുമിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത്. ആകാശവാണിയാണ് കാവ്യയുടെ ഉടന്‍ പുറത്തിറങ്ങുന്ന ചിത്രം. അതേസമയം, സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഷീ ടാക്‌സി എന്ന ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നതെങ്കിലും അത് നിരാശപ്പെടുത്തി. ചിത്രം ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞത് കാവ്യയ്ക്ക് തിരിച്ചടിയായി. ദിലീപ് നായകനാവുന്ന ലൈഫ് ഓഫ് ജോസൂട്ടിയാണ് ജീത്തുവിന്റെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അതിനു ശേഷം പൃഥ്വിരാജ് നായകനാവുന്ന ചിത്രവും പൂര്‍ത്തിയാക്കിയ ശേഷമാണ് കാവ്യ നായികയാവുന്നു ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha