Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

തന്റെ സാമര്‍ഥ്യം കൊണ്ടു മാത്രം വന്‍ ഉയരങ്ങള്‍ കീഴടക്കിയ വ്യക്തി... സിനിമ വ്യവസായത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത തലത്തിലേക്കായിരുന്നു പിന്നീടുണ്ടായ വളർച്ച.. ഇത്രയും ബുദ്ധിയുള്ള ഒരു വ്യക്തിക്ക് ഇങ്ങനെ ഒരു കൈയ്യബദ്ധം പറ്റുമോ? ആദ്യമായി ആ വെളിപ്പെടുത്തലുമായി രാജസേനൻ

18 MAY 2022 02:02 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ 12ദിവസം മാത്രമാണ് മുൻപിൽ ഉള്ളത്. അതുകൊണ്ട് തന്നെ ദിലീപിനെ സംബന്ധിച്ചും അന്വേഷണ സംഘത്തെ സംബന്ധിച്ചും നിർണായക ദിവസങ്ങൾ തന്നെയാണ് വരാൻ പോകുന്നത്. കേസിപ്പോൾ അഞ്ച് വര്‍ഷം പിന്നിട്ട് വിചാരണ പൂര്‍ത്തിയാകാനിരിക്കെ പ്രമുഖ താരങ്ങള്‍ വരെ വിഷയത്തില്‍ വ്യക്തമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കോടതി തീരുമാനം വരട്ടെ എന്നാണ് പലരുടെയും നിലപാട്. എന്നാലിപ്പോഴിതാ സംവിധായകന്‍ രാജസേനന്‍ ആദ്യമായി ആ വെളിപ്പെടുത്തൽ നടത്തുകയാണ്. തന്റെ സാമര്‍ഥ്യം കൊണ്ടു മാത്രം വന്‍ ഉയരങ്ങള്‍ കീഴടക്കിയ വ്യക്തിയാണ് ദിലീപ്. സിനിമാ വ്യവസായത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത തലത്തിലേക്ക് പിന്നീട് ദിലീപ് മാറുകയും ചെയ്തിരുന്നു. ഇത്രയും ബുദ്ധിയുള്ള ഒരു വ്യക്തിക്ക് ഇങ്ങനെ ഒരു കൈയ്യബദ്ധം പറ്റുമോ എന്ന ചോദ്യമാണ് സംവിധായകന്‍ രാജസേനന്‍ ചോദിക്കുന്നത്. പല നിയന്ത്രണങ്ങളും ദിലീപിന്റെ കൈവശം എത്തിയതാണ്. ഒരു സാമ്രാജ്യം തന്നെ പണിതുവന്ന വ്യക്തിയാണ് അദ്ദേഹം. അത്രയും ബുദ്ധിയുള്ള ഒരാള്‍ക്ക് ഇങ്ങനെ ഒരു കൈയ്യബദ്ധം പറ്റുമോ എന്ന സംശയമാണ് രാജസേനന്‍ ഉന്നയിക്കുന്നത്. കുറ്റം ചെയ്തവര്‍ രക്ഷപ്പെടുന്നതും നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നതും നാം കണ്ടിട്ടുണ്ടെന്നു കൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അവസരം ചോദിച്ചെത്തുന്നവരെ സ്വകാര്യ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കാന്‍ നിര്‍മാതാവിനോ സംവിധായകനോ അവകാശമില്ലെന്ന് രാജസേനന്‍ പറഞ്ഞു. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. മലയാള സിനിമയിലും കാസ്റ്റിങ് കൗച്ച് ഉണ്ട് എന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. അവസരങ്ങള്‍ ചോദിച്ചെത്തുമ്പോള്‍ ചൂഷണം ചെയ്യുന്ന രീതിക്കെതിരെ പല കോണില്‍ നിന്നും വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. പരസ്പരം ഇഷ്ടത്തോടെ മുന്നോട്ട് പോകുകയും പിന്നീട് ഒരു ഘട്ടത്തില്‍ മാറിനിന്ന് അയാള്‍ ദ്രോഹിച്ചു, എന്റെ ഭാവി കളഞ്ഞു എന്നൊക്കെ പറയുന്നതില്‍ അര്‍ഥമില്ലെന്ന് രാജസേനന്‍ പറഞ്ഞു. മലയാള സിനിമയില്‍ ദിലീപ്, വിജയ് ബാബു കേസുകളുടെ ചര്‍ച്ചകള്‍ സജീവമായി തുടരുന്നതിനിടെയാണ് രാജസേനന്‍ പ്രതികരിച്ചത്.

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി എന്നാണ് ദിലീപിനെതിരായ ആരോപണം. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ് കേസില്‍ മിക്ക സാക്ഷികളും. 20 സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇവരില്‍ പലരെയും വീണ്ടും ചോദ്യം ചെയ്യണമെന്ന നിലപാടിലായിരുന്നു അന്വേഷണ സംഘം. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു അന്വേഷണ സംഘത്തിന്റെ ഈ തീരുമാനം. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ദിലീപിനെതിരെ വധഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിലവില്‍ രണ്ടു കേസുകളിലാണ് ദിലീപിനെ പ്രതി ചേര്‍ത്തിട്ടുള്ളത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ അറസ്റ്റ് കൂടി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിന്റെ അറസ്റ്റാണ് തെളിവ് നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി രേഖപ്പെടുത്തിയത്. ഇയാളെ ജാമ്യത്തില്‍ വിടുകയും ചെയ്തു.

വിജയ് ബാബു കേസിന് മറ്റൊരു പശ്ചാത്തലമാണുള്ളത്. വിജയ് ബാബു പീഡിപ്പിച്ചുവെന്നും ക്രൂരമായി പെരുമാറിയെന്നും കാണിച്ച് യുവ നടി ഫേസ്ബുക്കില്‍ കുറിപ്പിടുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. കേസെടുത്ത പിന്നാലെ വിജയ് ബാബു യുഎഇയിലേക്ക് പോയി. ഇയാളെ നാട്ടിലെത്തിക്കാനുള്ള നീക്കം പോലീസ് നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ബുധനാഴ്ച കോടതി ഹര്‍ജി പരിഗണിക്കും. ഹാജരാകണം എന്ന് പോലീസ് ആവശ്യപ്പെട്ട വേളയില്‍ ബിസിനസ് ടൂറിലാണെന്നും ഈ മാസം 19ന് നാട്ടിലെത്തുമെന്നുമാണ് വിജയ് ബാബു അറിയിച്ചത്. മുന്‍കൂര്‍ ജാമ്യ ഹര്‍ജി 18ന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് 19ന് നാട്ടില്‍ എത്തുമെന്ന് വിജയ് ബാബു അറിയിച്ചത് എന്നാണ് പോലീസ് മനസിലാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends