Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരേയും ഹരാസ് ചെയ്യുകയെന്നത് നമ്മുടെ ജോലിയല്ല.. ശരിയായ തെളിവുകള്‍ ശേഖരിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരികയാണ് വേണ്ടത്.. അതിനുള്ള ശ്രമങ്ങള്‍ സർക്കാർ നടത്തുന്നു! തുറന്ന് പറഞ്ഞ് അഡ്വ.ടിബി മിനി

08 JUNE 2022 02:06 PM IST
മലയാളി വാര്‍ത്ത

നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് വഴിയൊരുക്കിയ ശബ്ദരേഖകള്‍ ശേഖരിച്ചിരുന്ന ലാപ്‌ടോപ് ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി എന്‍ സുരാജിന്റെ പക്കലുണ്ടെന്ന പ്രോസിക്യൂഷന്റെ നിർണായക വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. പുനരന്വേഷണം നീട്ടിക്കിട്ടിയതിനാൽ അന്വേഷണം കടുപ്പിച്ചിരിക്കുകയാണ്. അതിനാൽ ദിലീപിനെയും കാവ്യയെയും വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത കൂടുതലാണ്. കൂടാതെ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം വേണമെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് ക്രൈംബ്രാഞ്ച്. കോടതിയിലും ഇക്കാര്യം അന്വേഷണ സംഘം ആവശ്യപ്പെടും.

നേരത്തെ ഇത്തരമൊരു നീക്കം നടത്തിയപ്പോള്‍ വിചാരണക്കോടതിയില്‍ നിന്നുള്‍പ്പടെ അനുകൂലമായ സമീപനമായിരുന്നില്ല ലഭിച്ചത്. എന്നാല്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ലഭിച്ച സാഹചര്യത്തില്‍ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം വേണമെന്ന ആവശ്യം കൂടുതല്‍ ശക്തമാക്കുകയാണ് ക്രൈംബ്രാഞ്ച്. അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന ഈ നീക്കം മികച്ച കാര്യമാണെന്നാണ് അഡ്വ. ടിബി മിനി അഭിപ്രായപ്പെടുന്നത്. സർക്കാറിന്റെ ഭാഗത്ത് നിന്നും പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും ഇത്തരം പ്രവർത്തനങ്ങളുണ്ടാവുന്ന എന്നത് സ്വീകാര്യമായിട്ടുള്ള ഒരു കാര്യമാണ്. പ്രോസിക്യഷന്റേയും അന്വേഷണം സംഘത്തിന്റേയും ഭാഗത്ത് നിന്നും ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടാവരുത്. ശരിയായ തെളിവുകള്‍ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുകയാണ് വേണ്ടതെന്നും അഡ്വ. ടിബി മിനി വ്യക്തമാക്കുന്നു. ആരേയും ഹരാസ് ചെയ്യുകയെന്നത് നമ്മുടെ ജോലിയല്ല. ശരിയായ തെളിവുകള്‍ ശേഖരിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരികയാണ് വേണ്ടത്. അതിനുള്ള ശ്രമങ്ങള്‍ സർക്കാർ നടത്തുന്നു എന്നുള്ളത് സന്തോഷമുള്ള കാര്യമാണ്.

ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട്, അതായത് തെളിവ് നശിപ്പിക്കപ്പെട്ടു എന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം. അതുപോലെ തന്നെയാണ് തെളിവുകള്‍ നശിപ്പിച്ചെന്ന് പല വ്യക്തികളുമായി ബന്ധപ്പെട്ടും പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. പ്രതിയും പ്രതിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പല ആളുകളും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പറയുന്ന ഗുരുതരമായ ആരോപണമാണ് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ നടത്തിയിട്ടുള്ളതെന്നും അഡ്വ. ടിബി മിനി വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (18 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (24 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (42 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (14 hours ago)

Malayali Vartha Recommends