Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്ത് ജി നായര്‍ക്ക് ജാമ്യം ലഭിച്ചു...

09 JUNE 2022 09:16 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസ് അന്വേഷണം നിർണായഘട്ടത്തിലാണ് ഇപ്പോൾ. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസമാണ് കേസിൽ കോടതി തുടരന്വേഷണത്തിന് വീണ്ടും അനുമതി നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ തുടങ്ങിയ അന്വേഷണം ഇപ്പോഴും തുടരുകയാണ്. മെയ് 31ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇനിയും മൂന്ന് മാസം കൂടി സമയം വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഒന്നര മാസം അനുവദിച്ചിരിക്കുകയാണ്. ജൂലൈ 15ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ സാങ്കേതിക തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് കൂടുതല്‍ തെളിവ് ശേഖരണത്തിനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ശരത്ത് ജി നായര്‍ക്ക് ജാമ്യം ലഭിച്ചു. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമാണ് ശരത്ത്. ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ജസ്റ്റിസ് വിജു എബ്രഹാമിന്റെ ബെഞ്ചാണ് ശരത്തിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. നടി ആക്രമിക്കപ്പെട്ട കേസിലും ശരത്ത് പ്രതിയാണ്. ഈ കേസില്‍ ഇയാള്‍ നേരത്തെ ജാമ്യം നേടിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം തുടങ്ങിയ ശേഷം ശരത്തിനെ മാത്രമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാളെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കേസിലെ തെളിവ് നശിപ്പിച്ചുവെന്നാണ് ശരത്തിനെതിരായ ആരോപണം. തന്റെ കൈയ്യില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വന്നിട്ടില്ലെന്നും കണ്ടിട്ടില്ലെന്നും ദിലീപിന്റെ വീട്ടില്‍ കൊണ്ടുപോയിട്ടില്ലെന്നും ശരത് ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അന്വേഷണ സംഘത്തോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും തനിക്ക് അറിയാത്ത കേസിലാണ് പ്രതി ചേര്‍ത്തിരിക്കുന്നതെന്നും ശരത്ത് വിശദീകരിക്കുകയും ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ ദുരൂഹത നിറച്ച രണ്ടു പേരാണ് വിഐപിയും മാഡവും. വിഐപി ശരത്ത് ആണ് എന്ന പേരിലും പ്രചാരണം നടന്നിരുന്നു. എന്നാല്‍ തനിക്ക് കേസില്‍ ബന്ധമില്ലെന്നും ദിലീപ് തന്റെ സുഹൃത്താണെന്നും ശരത്ത് പറഞ്ഞു. നടി ആക്രമിക്കപ്പെടുന്ന വീഡിയോ ദിലീപിന്റെ വീട്ടില്‍ കൊണ്ടുവന്നത് ഒരു വിഐപിയാണ് എന്നായിരുന്നു സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍.

ഇയാളെ കാവ്യമാധവന്‍ ഇക്ക എന്ന് വിളിച്ചുവെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്നെ ഇതുവരെ ആരും ഇക്ക എന്ന് വിളിച്ചിട്ടില്ലെന്നു ശരത്ത് പറയുന്നു. ദിലീപിന്റെ വീട്ടില്‍ വച്ച് നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കണ്ടുവെന്ന് ബാലചന്ദ്ര കുമാര്‍ മൊഴി നല്‍കിയിരുന്നു. അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചിരുന്നു. തുടര്‍ന്നാണ് വധഗൂഢാലോചന കേസ് ദിലീപിനും മറ്റു പ്രതികള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (18 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (24 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (42 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (14 hours ago)

Malayali Vartha Recommends