ഷൂട്ട് തുടങ്ങി ആദ്യ മൂന്നു ദിവസം പെട്ടുപോയി.. എൻ്റെ ഉള്ളിലെ സ്ത്രീയെ തിരിച്ചറിഞ്ഞ സിനിമയായിരുന്നു! ഷൂട്ടിന്റെ സമയത്ത് മൂന്നു ദിവസം തനിക്ക് ക്യാരക്ടറിലേക്ക് എത്താനോ ഒന്നും ചെയ്യാനോ പറ്റിയിരുന്നില്ല; തുറന്ന് പറഞ്ഞ് ജയസൂര്യ

പുണ്യാളൻ അഗർബത്തീസ്' മുതൽ ആരംഭിച്ച രഞ്ജിത്ത് ശങ്കർ-ജയസൂര്യ സൗഹൃദത്തിൽ ഉടലെടുത്ത സിനിമയാണ് 'ഞാൻ മേരിക്കുട്ടി'. കാലിക വിഷയങ്ങളെ സാമൂഹിക പ്രതിബദ്ധതയോടെ അവതരിപ്പിക്കുന്നതിൽ മുമ്പ് വിജയിച്ചിട്ടുള്ളതിനാൽ, 'മേരിക്കുട്ടി'യിൽ സംസാരിക്കുന്നത് ട്രാൻസ്ജെൻഡർ വിഭാഗത്തെകുറിച്ചാണ്. ആ സമൂഹം നേരിടുന്ന ബുദ്ധിമുട്ടുകളെയും പ്രശ്നങ്ങളെയും ഉൾക്കൊള്ളിച്ചാണ് സിനിമ. ഇപ്പോഴിതാ തനിക്ക് കിട്ടിയ ആ കഥാപാത്രത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. തന്റെ ഉള്ളിലെ സ്ത്രീയെ തിരിച്ചറിഞ്ഞ സിനിമയായിരുന്നു ‘ഞാൻ മേരിക്കുട്ടി’. ജയസൂര്യ എന്ന ആൾക്ക് ഒരു റോളും ഇല്ല എന്ന് തോന്നിപ്പോകുന്ന സിനിമയാണത്. നമ്മളെ ഉടച്ചുകളയുക എന്ന് പറയില്ലേ അതുപോലെയായിരുന്നു ആ കഥാപാത്രം. ഷൂട്ടിന്റെ സമയത്ത് മൂന്നു ദിവസം തനിക്ക് ക്യാരക്ടറിലേക്ക് എത്താനോ ഒന്നും ചെയ്യാനോ പറ്റിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നമുക്ക് ചെയ്യാൻ പറ്റും എന്ന കോൺഫിഡൻസിന് പോലും അവിടെ സ്ഥാനമില്ല. ഷൂട്ട് തുടങ്ങി ആദ്യ മൂന്നു ദിവസം താൻ പെട്ടുപോയി. അതുകഴിഞ്ഞ് നാലാമത്തെ ദിവസം താൻ പാക്കപ്പ് പറയാൻ നിൽക്കുകയായിരുന്നു. തനിക്ക് ചെയ്യാൻ പറ്റുന്നില്ലെന്ന അവസ്ഥയായിലെയ്ക്ക് മാറിയിരുന്നു. എന്തോ ദൈവസഹായം കൊണ്ട് അത് സംഭവിച്ചതാണ്. അല്ലെങ്കിൽ തൊടാൻ പറ്റില്ലെന്ന കാര്യമുറപ്പാണ്. ചുമ്മാ സ്കിറ്റ് കളിക്കുന്ന പോലെയല്ല ക്യാമറക്കുമുന്നിൽ നിൽക്കുന്നത്. സ്കിറ്റാകുമ്പോൾ വേഷം കെട്ടിയിട്ട് എന്ത്… എന്നൊക്കെ ചോദിക്കാൻ എളുപ്പമാണ്. ചുമ്മാ ഡയലോഗ്സ് പറഞ്ഞാൽ മതി. പക്ഷേ സ്ത്രീയായി മാറുക എന്നത് താൻ ശരിക്കും ആ സിനിമയിലൂടെ അനുഭവിച്ചതാണ്. ആ സിനിമ എന്തോ ഒരു കരുണ കൊണ്ട് സംഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. അല്ലാതെ ആ സിനിമക്കകത്ത് എനിക്ക് ഒരു റോളുമില്ലെന്നും ജയസൂര്യ പറഞ്ഞു.
https://www.facebook.com/Malayalivartha
























