Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിന്റെ കാരവന്റെ വാടക കൊടുക്കണം.. അതിന് ഡീസൽ അടിച്ചു കൊടുക്കണം.. അയാൾക്ക് നല്ല വില കൂടിയ വസ്ത്രങ്ങൾ എടുത്ത് കൊടുക്കണം.. നാല് സീൻ അഭിനയിക്കാൻ ഒരു പത്ത് പെയർ പാന്റ് എങ്കിലും എടുക്കും.. പാസഞ്ചർ സിനിമയ്ക്കുള്ള വസ്ത്രങ്ങൾ വാങ്ങാൻ നടന്നപ്പോൾ ഷൊർണുരിലെ ദിലീപിന്റെ രണ്ടു വീട് കൊണ്ടുപോയി കാണിച്ചു.. ഒരു വീട് നിറയെ കോസ്റ്യൂംസ് ആണ്.. ദിലീപിനെതിരെ ആരോപണങ്ങളുമായി എസ് സി പിള്ള

18 AUGUST 2022 08:59 AM IST
മലയാളി വാര്‍ത്ത

ഒരു ജനപ്രിയ നായകനായി ദിലീപിന്റെ വളർച്ച വളരെ പെട്ടന്ന് തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ ദിലീപിനെ സംബന്ധിച്ച് അത്ര നല്ല സമയമല്ല. ഒരു നടന് വേണ്ട ആകാര വടിവോ സൗന്ദര്യമോ ഒന്നുമില്ലാതെ മിമിക്രിയിൽ നിന്ന് മലയാള സിനിമയിൽ വന്ന് കഠിനധ്വാനം കൊണ്ട് സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുത്ത നടനാണ് ദിലീപ്. ഗോപാലകൃഷ്ണൻ എന്ന പേര് സിനിമയിലെത്തിയ ശേഷമാണ് താരം ദിലീപെന്നാക്കി മാറ്റിയത്. കോമഡി എന്റർടൈനർ സിനിമകളിലൂടെയായിരുന്നു ദിലീപ് കാണികളെ കൈയ്യിലെടുത്തിരുന്നത്. സബ്ജെക്ട് ഏതായാലും ദിലീപ് സിനിമയിൽ കോമഡി, അത്യാവശ്യം ആക്ഷൻ, സെന്റിമെന്റ്സ്, എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ പിന്നെ പടത്തിന് നല്ലൊരു ടൈറ്റിലുമുണ്ടാകും. ചുരുക്കത്തിൽ വിഭവ സമൃദ്ധമായ ഒരു സദ്യ കഴിച്ച ഫീലാണ് ഒരു ദിലീപ് ചിത്രം കണ്ടിറങ്ങുമ്പോൾ എന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ റിപീറ്റ് അടിച്ച് കാണുന്ന ചില സിനിമകളിൽ ദിലീപ് സിനിമകളുമുണ്ട്. ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്ന ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം വോയ്സ് ഓഫ് സത്യനാഥനാണ്. ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. പ്രഖ്യാപന സമയം മുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രത്തിൽ വീണ നന്ദകുമാറാണ് നായിക. നിർമാതാവ് എൻ.എം ബാദുഷയാണ്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിൽ ജോജു ജോർജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

എന്നാൽ ദിലീപിന്റെ കരിയറിൽ ശ്രദ്ധനേടിയ ഒരു ചിത്രമായിരുന്നു പാസഞ്ചർ. ദിലീപും ശ്രീനിവാസനും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ച രഞ്ജിത്ത് ശങ്കർ ചിത്രം നിർമ്മിച്ചത്. എസ് സി പിള്ള ആയിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ പിള്ള പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ദിലീപിനെതിരെ ചില ആരോപണങ്ങളാണ് എസ് സി പിള്ള നടത്തുന്നത്. വിനീത് ശ്രീനിവാസന്റെ ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ് നിർമ്മിച്ചത് ദിലീപ് ആയിരുന്നു. നിവിൻ പോളി, അജു വർഗീസ് തുടങ്ങിയ പുതുമുഖങ്ങൾ അണിനിരന്ന ചിത്രത്തിലെ എല്ലാവര്ക്കും ദിലീപ് കുറഞ്ഞ പ്രതിഫലമാണ് നൽകിയതെന്ന് പിള്ള പറയുന്നു. ശ്രീനിവാസനുമായുള്ള സംഭാഷണത്തിൽ അദ്ദേഹമാണ് ഇക്കാര്യം പറഞ്ഞതെന്നാണ് പിള്ള പറയുന്നത്. അതുപോലെ ദിലീപിനെ വച്ച് പടം ചെയ്യുമ്പോൾ ദിലീപിന് നൽകുന്ന പ്രതിഫലത്തെകാൾ ഏറെയാകും അയാളുടെ മറ്റു ചെലവുകൾ എന്നും പിള്ള പറയുന്നു.

'ദിലീപിന്റെ കാരവന്റെ വാടക കൊടുക്കണം. അതിന് ഡീസൽ അടിച്ചു കൊടുക്കണം. അയാൾക്ക് നല്ല വില കൂടിയ വസ്ത്രങ്ങൾ എടുത്ത് കൊടുക്കണം. നാല് സീൻ അഭിനയിക്കാൻ ഒരു പത്ത് പെയർ പാന്റ് എങ്കിലും എടുക്കും. അതെല്ലാം അയാൾ കൊണ്ടുപോവുകയും ചെയ്തു, അവരെല്ലാം വാങ്ങുന്നത് നല്ല ഡ്രെസാണ്. ഒന്നും നമുക്ക് തിരിച്ചു കിട്ടിയിട്ടില്ല' പിള്ള പറഞ്ഞു. പാസഞ്ചർ സിനിമയ്ക്കുള്ള വസ്ത്രങ്ങൾ വാങ്ങാൻ നടന്നപ്പോൾ ഷൊർണുരിലെ ദിലീപിന്റെ രണ്ടു വീട് കൊണ്ടുപോയി കാണിച്ചു. ഒരു വീട് നിറയെ കോസ്റ്യൂംസ് ആണ്. കോസ്റ്യൂംസ് ഹൗസ്. ഓരോ പടത്തിലെ വസ്ത്രങ്ങൾ കൊണ്ടുവന്ന് വെക്കുന്നത് ഒക്കെ അവിടെയാണ്' .'പാസഞ്ചർ സിനിമയിൽ ദിലീപിന് കൊടുത്ത തുക റൗണ്ട് ചെയ്ത് വന്നപ്പോൾ ഏഴായിരം രൂപയോളം കുറഞ്ഞു. ലക്ഷങ്ങൾ കൊടുത്തപ്പോൾ ഏകദേശം 10000ൽ താഴെ രൂപയാണ് കുറഞ്ഞത്. അതും ചോദിച്ചു വാങ്ങി. ഇങ്ങനെയുള്ളവരാണ് സിനിമാക്കാർ' എന്നും എസ് സി പിള്ള പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends