Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിനെതിരെ സംസാരിക്കുന്നവരെ ഇല്ലാതാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം... അത് ഏത് വിധേനയും വരാം... ദിലീപിനെതിരെ പറയുന്നത് നശിപ്പിച്ച് കളയുക എന്ന ഉദ്ദേശത്തില്‍ നിന്നാണ് ഈ കേസുകള്‍ വരുന്നത്; ഇവര്‍ ആദ്യം ചാനലില്‍ ഇരുന്ന് ബാലചന്ദ്രകുമാറിനെ സ്വഭാവ ദൂഷ്യമുള്ളവനാക്കി ചിത്രീകരിക്കുകയാണ് ചെയ്തത്.. തിരുവനന്തപുരത്തുള്ള ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അടക്കം ചേര്‍ന്നാണ് ഈ കേസ് ഉണ്ടാക്കിയതെന്ന് ബൈജു കൊട്ടാരക്കര

20 AUGUST 2022 07:39 AM IST
മലയാളി വാര്‍ത്ത

തനിക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നിൽ നടൻ ദിലീപിന്റെ സുഹൃത്തുക്കളാണെന്ന ആരോപണവുമായി സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്ത് വന്നതോടെ വലിയ രീതിയിലാണ് വിമർശനം ഉയരുന്നത്. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ. ദിലീപിന്റെ ഫാൻസ് അസോസിയേഷന്റെ ഒരു ഭാരവാഹി അതിലുണ്ട്, ദിലീപിന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിനും ഇതിൽ പങ്കുണ്ട്, ദിലീപിന് വേണ്ടി ചാനലിൽ വന്നിരുന്ന് ഘോരഘോരം പ്രസംഗിച്ച ഒരാൾക്കും, ഒരു ഓൺലൈൻ മാധ്യമ സ്ഥാപനത്തിന്റെ ഉടമയ്ക്കും ഇതിൽ പങ്കുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാർ ആവർത്തിച്ചത്. എന്നാലിപ്പോഴിതാ ഈ വിഷയത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഇല്ലാത്ത പരാതി ഉണ്ടാക്കിയത് ദിലീപ് അനുകൂലികളാണെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു. ഇവര്‍ ആദ്യം ചാനലില്‍ ഇരുന്ന് ബാലചന്ദ്രകുമാറിനെ സ്വഭാവ ദൂഷ്യമുള്ളവനാക്കി ചിത്രീകരിക്കുകയാണ് ചെയ്തത്. തിരുവനന്തപുരത്തുള്ള ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അടക്കം ചേര്‍ന്നാണ് ഈ കേസ് ഉണ്ടാക്കിയതെന്നും ബൈജു പറഞ്ഞു. തന്റെ ന്യൂസ് ഗ്ലോബ് ടിവിയിലൂടെയായിരുന്നു വെളിപ്പെടുത്തല്‍.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ഇങ്ങനെയായിരുന്നു...

ഈ ആറ് പേര്‍ പ്രതികളാണോ എന്ന് തനിക്ക് അറിയില്ലെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. പക്ഷേ ഇവര്‍ ദിലീപിന്റെ സംഘത്തിലുള്ളതാണ്. പ്രതിയാണോ എന്ന് കോടതി തീരുമാനിക്കട്ടെ. ദിലീപിനൊപ്പം സ്‌കൂള്‍ തലം മുതല്‍ പഠിക്കുകയും, അദ്ദേഹത്തിനൊപ്പം നില്‍ക്കുകയും ചെയ്യുന്ന ഒരു സംവിധായകന്‍ ഇക്കൂട്ടത്തിലുണ്ട്. പിന്നെ ദിലീപിന് വേണ്ടി ചാനലില്‍ വന്നിരുന്ന് സംസാരിക്കുന്ന ഒരു സംവിധായകന്‍. ദിലീപിന് വേണ്ടിയുള്ള ഒരു യുട്യൂബ് ചാനല്‍ നടത്തിപ്പുകാര്‍, ദിലീപ് ഫാന്‍സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹിയായ ഒരാള്‍ എന്നിങ്ങനെയാണ് ഇതിലുള്ളതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ബൈജു കൊട്ടാരക്കരയുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം പറയുന്നത്. പരാതിക്കാരിക്ക് കാശ് കൊടുത്തതായി വരെ പറയുന്നുണ്ട്. പോലീസ് തന്ന റിപ്പോര്‍ട്ടില്‍ പരാതിക്കാരി ഒളിവിലാണെന്നാണ് പറയുന്നത്. അവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. എവിടെയാണെന്ന് അറിയില്ലെന്നും പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അവര്‍ക്കെതിരെ കൊലക്കേസ് വരെയുണ്ട്. പലയിടത്തും ഈ സ്ത്രി പ്രായം മാറ്റി സംസാരിച്ചിട്ടുണ്ട്. ദിലീപിന് വേണ്ടി സംസാരിക്കുന്ന ആ യുട്യൂബ് ചാനലില്‍ ഇവര്‍ വന്നിരുന്ന് പറയുന്നതില്‍ തന്നെ വിരുദ്ധമായ കാര്യങ്ങളാണ്.

പോലീസ് സത്യസന്ധമായി തന്നെയാണ് അന്വേഷിച്ചത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും അവരെ കണ്ടിട്ടില്ല. അവരെ പറ്റി എനിക്കൊന്നും അറിയില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ സുപ്രധാന സാക്ഷികളിലൊരാളാണ് ഞാന്‍. സാക്ഷിയെന്ന നിലയില്‍ എന്റെ വിശ്വാസ്യതയെ തകര്‍ക്കുകയായിരുന്നു അവരുടെ ഉദ്ദേശം. ഞാന്‍ മോശപ്പെട്ടയാളാണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍ അതൊന്നും വിജയിച്ചില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിനെതിരെ സംസാരിക്കുന്നവരെ ഇല്ലാതാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. അത് ഏത് വിധേനയും വരാം. 9 കേസുകളാണ് നികേഷ് കുമാറിനെതിരെ വ്യാജമായി എടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദിലീപിനെതിരെ പറയുന്നത് നശിപ്പിച്ച് കളയുക എന്ന ഉദ്ദേശത്തില്‍ നിന്നാണ് ഈ കേസുകള്‍ വരുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

വ്യാസന്‍ എടവനക്കാടും തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ചാനലുകള്‍ നടത്തുന്നവരും തമ്മില്‍ നടത്തിയ നീക്കമാണ് ബാലചന്ദ്രകുമാറിനെതിരായ പരാതിക്ക് പിന്നിലെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു. തിരുവനന്തപുരത്ത് ഭാരത് ടിവി എന്ന സ്ഥാപനം നടത്തുന്നതിന്റെ പിന്നണിയിലുള്ളവരാണ് ഇതിന്റെ പിന്നില്‍ കളിച്ചത്. ദിലീപിന്റെ സന്തത സഹചാരിയും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമാണ് വ്യാസന്‍. ഇയാള്‍ ആകെ ഒരു പടമെങ്ങാനുമാണ് ചെയ്തത്. അത് പൊളിഞ്ഞു. വ്യാസനാണ് ഈ കേസിന് പിന്നില്‍ കളിച്ച അമരക്കാരന്‍. ഇതില്‍ നിന്ന് തന്നെ ആരാണ് യഥാര്‍ഥത്തില്‍ കേസിന് പിന്നിലെന്ന് ആള്‍ക്കാര്‍ക്കറിയാമെന്നും ബൈജു വ്യക്തമാക്കി . ഈ ആറ് പേര്‍ എറണാകുളത്ത് വെച്ചാണ് ഈ പെണ്‍കുട്ടിയുടെ അഭിമുഖം എടുത്തത്. തിരുവനന്തപുരത്തുള്ള സംവിധായകന്‍ ഈ വീഡിയോ എഡിറ്റ് ചെയ്തു. അയാളുടെ ചാനലിലൂടെ എന്തോ ബോംബ് പൊട്ടിക്കാന്‍ പോകുന്നു എന്ന് പറഞ്ഞാണ് പുറത്തുവിട്ടത്. ഈ ചാനലും സംവിധായകനും ഒരുപാട് ആക്ഷേപങ്ങള്‍ ബാലചന്ദ്രകുമാറിനെതിരെ പറഞ്ഞു. ചാനലുകള്‍ തോറും ഓടി നടന്നാണ് ചീത്ത പറഞ്ഞത്. സിനിമയില്‍ ഒന്നുമാവാത്ത പുള്ളി ഇപ്പോള്‍ സിനിമാക്കാരെ മുഴുവന്‍ ചീത്ത പറയുകയാണെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. രണ്ട് പ്രാവശ്യം ഈ ചാനലിന്റെ ഉടമ പണം നല്‍കിയിട്ടുണ്ട്. വിശദമായി അന്വേഷിച്ചാല്‍ ലക്ഷങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തും. പരാതിക്കാരി ഇപ്പോള്‍ മുങ്ങിയിരിക്കുകയാണ്. 58 വയസ്സുള്ളവരാണ് ഈ സ്ത്രീ. പോലീസിന് നല്‍കിയ പരാതിയില്‍ മൂന്ന് വ്യത്യസ്ത വയസ്സാണ് നല്‍കിയിരിക്കുന്നത്. പോലീസ് പിണറായിയില്‍ പോയി അന്വേഷിച്ചപ്പോഴാണ് യഥാര്‍ത്ഥ വയസ്സ് കണ്ടെത്തിയത്. ഒരു കൊലക്കേസില്‍ പ്രതിയുമാണ് ഇവര്‍. ഈ ഗൂഢാലോചന നടത്തിയവരൊക്കെ ഉള്ളിലാവും. പോലീസിന്റെ റിപ്പോര്‍ട്ടില്‍ അതൊക്കെ പറയുന്നുണ്ട്. നടിയെ പിന്തുണച്ചതിന്റെ പേരില്‍ ദ്രോഹങ്ങള്‍ മാത്രമാണ് താന്‍ അടക്കമുള്ളവര്‍ നേരിട്ടതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends