എനിക്ക് സംഘട്ടന രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഡ്യൂപ്പിനെ വെക്കുന്നതിനോട് താല്‍പര്യമില്ല! ആക്ഷന്‍ കാണിക്കുന്നതിന് മുമ്പ് തന്നെ മോഹന്‍ലാല്‍ ദൈവമേ എന്ന് വിളിച്ച ശേഷമാണ് തുടങ്ങിയത്... പക്ഷെ ആക്ഷന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പോയി വീണ് ചില്ല് പൊട്ടി ദേഹത്തെല്ലാം ഗ്ലാസ് കയറി രക്തം വന്നു; ആ സിനിമയിൽ സംഭവിച്ചത്.. തുറന്ന് പറഞ്ഞ് ബാബു ആന്റണി

വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ നടനാണ് ബാബു ആന്റണി. നായകനും പ്രതിനായകനുമായി ഏകദേശം നൂറ്റിഅറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.മലയാളത്തില്‍ അന്നുവരെയുണ്ടായിരുന്ന വില്ലന്‍ സങ്കല്‍പങ്ങളെ പൊളിച്ചെഴുതുന്ന തരത്തിലായിരുന്നു ബാബു ആന്റണിയുടെ ഓരോ കഥാപാത്രങ്ങളും. താടിയും, നീണ്ട മുടിയും അതിനൊത്ത ശരീരവുമുള്ള ബാബു ആന്റണിയുടെ വില്ലന്‍ കഥാപാത്രങ്ങളെ കുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ ഇഷ്ടപെട്ടിരുന്നു.ഒരുകാലത്ത് ചെറുപ്പക്കാരുടെ ഹീറോ ആയിരുന്നു താരം. ഇപ്പോഴിതാ നാടോടി എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ സംഘട്ടനം ചെയ്തപ്പോള്‍ സംഭവിച്ച അപകടത്തെ കുറിച്ച് തുറന്ന് പറയുകയാണ് ബാബു ആന്റണി .
തമ്പി കണ്ണന്താനം സംവിധാനം ചെയ്ത നാടോടിയില്‍ വില്ലന്‍ വേശഷമായിരുന്നു ബാബു ആന്റണിക്ക്. ”എനിക്ക് സംഘട്ടന രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഡ്യൂപ്പിനെ വെക്കുന്നതിനോട് താല്‍പര്യമില്ല. നാടോടിയിലെ സംഘട്ടനം എടുക്കുമ്പോള്‍ ഗ്ലാസ് ഇട്ട മേശയിലേക്ക് വീഴുന്ന രംഗമുണ്ട്.” ”മോഹന്‍ലാല്‍ ആക്ഷന്‍ കാണിക്കുമ്പോള്‍ ഞാന്‍ തലകുത്തി മറിഞ്ഞ് അതിന് മുകളിലേക്ക് വീഴണം. ശരിക്കും ഗ്ലാസ് തന്നെയായിരുന്നു വച്ചിരുന്നത്. ആക്ഷന്‍ കാണിക്കുന്നതിന് മുമ്പ് തന്നെ മോഹന്‍ലാല്‍ ദൈവമേ എന്ന് വിളിച്ച ശേഷമാണ് തുടങ്ങിയത്.” ”പക്ഷെ ആക്ഷന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പോയി വീണ് ചില്ല് പൊട്ടി ദേഹത്തെല്ലാം ഗ്ലാസ് കയറി രക്തം വന്നു. ഉടന്‍ ആശുപത്രിയില്‍ പോയി മരുന്നൊക്കെ വെച്ചു. ആക്ഷന്‍ ശരിയായ ചെയ്യണമെന്നാണ് ആഗ്രഹം. നായകന്‍ അടിക്കുമ്പോള്‍ പറന്ന് പോയി വീഴുന്ന രംഗങ്ങളില്‍ ഒന്നും അഭിനയിക്കാന്‍ താല്‍പര്യമില്ല” എന്നാണ് ബാബു ആന്റണി പറയുന്നത്. 1992ല്‍ ആണ് നാടോടി റിലീസ് ചെയ്തത്. മോഹിനിയായിരുന്നു ചിത്രത്തില്‍ നായിക.
https://www.facebook.com/Malayalivartha
























