Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി ഇൻ ക്യാമറ നടപടി ആവശ്യപ്പെട്ടതിന് പിന്നിൽ ആ ഒരൊറ്റ ലക്ഷ്യം മാത്രമാണ്.. ആറ് വർഷം ദിലീപ് ചെയ്ത് കൂട്ടിയത് കാണുമ്പോൾ തന്നെ ദിലീപിന് ഒളിക്കാനുണ്ടെന്ന് വ്യക്തം; ട്വിസ്റ്റോടു ട്വിസ്റ്റ് അടച്ചിട്ട കോടതി മുറിയിൽ ഇനി സംഭവിക്കാൻ പോകുന്നത് ഞെട്ടിക്കുന്നത്

23 AUGUST 2022 08:28 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം വേണമെന്ന അതിജീവിതയുടെ ഹർജിയില്‍ ഹൈക്കോടതി അടച്ചിട്ട മുറിയിൽ വാദം കേൾക്കും. അതിജീവിതയുടെ ആവശ്യം കഴിഞ്ഞദിവസമാണ് കോടതി അംഗീകരിച്ചത്. സെ‌ഷൻസ് കോടതിയിലെ വിചാരണ നിർത്തിവെക്കണം എന്ന ആവശ്യം അടുത്ത തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് ഹർജി പരിഗണിക്കുന്നത്. നടിയെ സംബന്ധിച്ച് വലിയൊരു ആശ്വാസം നൽകുന്നതാണ്. എന്നാൽ ഹൈക്കോടതിയുടെ ഇത്തരമൊരു നടപടി സ്വാഗതാർഹമാണെന്ന് പറയുകയാണ് സംവിധായകൻ പ്രകാശ് ബാരെ. നടി ആക്രമിക്കപ്പെട്ടത് പോലുള്ള കേസുകൾ ഇൻ ക്യാമറ പ്രൊസീഡിംഗ്സ് ആയി നടക്കുന്നതാണ് നല്ല കാര്യം. സർക്കാരിനേയും കോടതിയേയും കുറിച്ചുമെല്ലാം ക്രിട്ടിക്കലായി സംസാരിക്കേണ്ട സാഹചര്യമാണ്. അതുകൊണ്ടാണ് അടച്ചിട്ട മുറിയെന്ന ആവശ്യം അതിജീവിത ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പ്രകാശ് ബാരെയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...

'ആറ് വർഷം ദിലീപ് ചെയ്ത് കൂട്ടിയത് കാണുമ്പോൾ ഇതിൽ അദ്ദേഹത്തിനെന്തോ ഒളിക്കാനുണ്ടെന്ന് ഏതൊരാൾക്കും മനസിലാകും. ഏത് കോടതിക്കും ഇക്കാര്യങ്ങൾ കാണാൻ സാധിക്കും. കാരണം അത്രയധികം തെളിവുകൾ ഈ കേസില്‍ അയാൾക്കെതിരെ ഉണ്ട്. കൂടാതെ നിറയെ മണ്ടത്തരങ്ങളും അവർ ചെയ്ത് കൂട്ടിയിട്ടുണ്ട്. കോടതിക്ക് മുൻപിൽ മാത്രമല്ല, ജനങ്ങൾക്ക് മുൻപിലും' 'അവരുടെ ക്രിമിനൽ മൈന്റ് പുറത്തുവന്ന ഏറ്റവും വലിയ ഉദാഹരണമാണ് ബാലചന്ദ്രകുമാറിനെതിരായ കേസ്. അതിജീവിതയ്ക്കെതിരാണ് കോടതി, കോടതി ഞങ്ങൾക്ക് ഒപ്പമാണ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് പ്രതി നടത്തുന്നത്. അവസാനം തെളിവുകളുടെ അടിസ്ഥാനത്തിലല്ലേ വിധി ഉണ്ടാകുക?' 'നടി ആക്രമിക്കപ്പെട്ടത് പോലുള്ള കേസുകൾ ഇൻ ക്യാമറ പ്രൊസീഡിംഗ്സ് ആയി നടക്കുന്നതാണ് നല്ല കാര്യം. എന്നാൽ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞത് പോലെയാണ് വിചാരണ കോടതിയിൽ കാര്യങ്ങൾ നടന്നത്.

വ്യക്തിപരമായിട്ടല്ല മറിച്ച് സർക്കാരിനേയും കോടതിയേയും കുറിച്ചുമെല്ലാം ക്രിട്ടിക്കലായി സംസാരിക്കേണ്ട സാഹചര്യമാണ്. അതുകൊണ്ടാണ് അടച്ചിട്ട മുറിയെന്ന ആവശ്യം അതിജീവിത ഉന്നയിച്ചത്'. 'കോടതിയുടെ ഉള്ളിൽ വെച്ച് മെമ്മറി കാർഡ് ആക്സസ് ചെ്യപ്പെട്ടത് ഉൾപ്പെടെ വിചാരണ കോടതിക്കെതിരായ പല കാര്യങ്ങളും മേൽ കോടതിയുടെ മുൻപിൽ പ്രസൻറ് ചെയ്യപ്പെട്ടിട്ടില്ല. അത്തരത്തിലൊരു സന്ദർഭമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. വിചാരണ കോടതിയിൽ വിശ്വാസമില്ലാത്തത് കൊണ്ടാണ് ഇപ്പോൾ മേൽക്കോടതിയെ അക്കാര്യം ബോധ്യപ്പെടുത്താൻ കോടതിയിൽ പോയിരിക്കുന്നത്'. 'വിചാരണ കോടതിയിൽ നിന്ന് കേസ് മാറ്റണമെന്ന ആവശ്യത്തെ കോടതിയെ സ്കാന്റലൈസ് ചെയ്യാൻ ശ്രമിക്കുകയാണെന്ന് ആരോപിക്കുന്നത് ശരിയായ നടപടിയല്ല. കഴിഞ്ഞ കുറച്ച് നാളുകളായി കേസിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ വായും പൊളിച്ച് നിൽക്കുന്ന സാഹചര്യമാണ് ഉള്ളത്. അപ്പഴൊക്കെ ഏറ്റവും കൂടുതൽ ഉയർന്ന ചോദ്യം എന്തുകൊണ്ട് അതിജീവിത മേൽക്കോടതിയിൽ പോകുന്നില്ലെന്നാണ്. ഇപ്പോൾ അത് നടന്നിരിക്കുകയാണ്. ഇനി കോടതി വിധി ഇക്കാര്യത്തിൽ എന്താകും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണെന്നും പ്രകാശ് ബാരെ പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends