Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റൊമാന്റിക് രംഗങ്ങളൊക്കെ വന്നപ്പോള്‍ എന്റെ മനസില്‍ കൊള്ളാം എന്ന തരത്തില്‍ പ്രണയം തുളുമ്പി... 'മംമ്ത ശരിക്കും എന്നെ ഭയങ്കരമായി കംഫര്‍ട്ടബിള്‍ ആക്കി... അന്ന് തോന്നിയ ആ ഇഷ്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ആസിഫ് അലി

26 AUGUST 2022 02:05 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ട നടനാണ് ആസിഫലി. തന്റേതായുള്ള സ്ഥാനം നടൻ ആരാധകരുടെ ഉള്ളിൽ നേടിയെടുത്തിരുന്നു. ഒരിക്കൽ തനിക്ക് മംമ്ത മോഹൻദാസിനോട് പ്രണയമായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ആസിഫ് ആലി. കഥ തുടരുന്നു എന്ന സത്യൻ അന്തിക്കാട് ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു പ്രണയം. ആസിഫിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. ജയറാമും മംമ്തയും പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിൽ മംമ്തയുടെ ഭർത്താവിന്റെ വേഷമിരുന്നു ആസിഫ് അലിയ്ക്ക്. അതിഥി വേഷത്തിലാണ് എത്തിയതെങ്കിലും ജനപ്രീതി നേടിയെടുക്കാന്‍ ആസിഫിന് സാധിച്ചിരുന്നു. സിനിമയുടെ സെറ്റില്‍വച്ച് മംമ്ത മോഹന്‍ദാസിനെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. മംമ്തയോട് തനിക്ക് തോന്നിയത് പ്രേമമായിരുന്നു എന്ന് തെറ്റിദ്ധരിച്ചു എന്നാണ് ആസിഫ് പറഞ്ഞത്. 'ഞാന്‍ ആദ്യമായൊരു റൊമാന്റിക് പാട്ടില്‍ അഭിനയിക്കുന്നത് സത്യന്‍ സാറിന്റെ സിനിമയിലാണ്. ഹരിഹരന്‍ സാറും ചിത്രചേച്ചിയും കൂടെ പാടിയ പാട്ട്. മംമ്തയെ ഞാന്‍ അതിനു മുൻപ് ടിവിയില്‍ മാത്രമേ കണ്ടിട്ടുള്ളു. അവിടെ വച്ച് അവരെ നേരിട്ട് കണ്ട്, പതിനഞ്ച് ദിവസത്തോളം അഭിനയിച്ചു. ഈ പാട്ട് കൂടി ഷൂട്ട് ചെയ്ത് കഴിഞ്ഞാല്‍ സിനിമ കഴിഞ്ഞു. വൃന്ദ മാസ്റ്ററാണ് പാട്ട് ഷൂട്ട് ചെയ്യുന്നത്. അതില്‍ കുറച്ച് റൊമാന്റിക് രംഗങ്ങളൊക്കെ വന്നപ്പോള്‍ എന്റെ മനസില്‍ കൊള്ളാം എന്ന തരത്തില്‍ പ്രണയം തുളുമ്പി.' 'മംമ്ത ശരിക്കും എന്നെ ഭയങ്കരമായി കംഫര്‍ട്ടബിള്‍ ആക്കി. 25 ദിവസത്തോളം നീണ്ട ആ സിനിമയുടെ ഷൂട്ടിന് ശേഷമാണ് ഞാന്‍ ജോയിന്‍ ചെയ്യുന്നത്. എനിക്ക് വളരെ കുറച്ച് ഭാഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. സെറ്റ് ആയിട്ടിരിക്കുന്ന ഒരു ക്രൂവിന്റെ അടുത്തേക്കാണ് ഞാന്‍ ചെല്ലുന്നത്. സത്യേട്ടനെയും ക്യാമറമാന്‍ വേണു ചേട്ടനെയും മാത്രമേ എനിക്ക് അറിയുകയുള്ളു.' 'പാട്ട് എടുക്കുന്ന സമയത്ത് എനിക്ക് ഡാന്‍സ് ചെയ്യാന്‍ പേടി, പാട്ടിനിടയ്ക്ക് ലിപ് സിങ്ക് ആയി വരണം. അങ്ങനെ ഇതെല്ലാം എന്റെ കൈയില്‍ നിന്നും പോയിരിക്കുന്ന സമയത്ത് മംമ്ത എന്നെ ഭയങ്കര കംഫര്‍ട്ടബിള്‍ ആക്കി. അതുകൊണ്ടാണ് ഞാന്‍ തെറ്റിദ്ധരിച്ച് പോയത്,' എന്നായിരുന്നു ആസിഫ് അന്ന് പറഞ്ഞത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (2 hours ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (3 hours ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (3 hours ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (3 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (3 hours ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (4 hours ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (4 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (4 hours ago)

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (4 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (10 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (10 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (11 hours ago)

Malayali Vartha Recommends