വേര്‍പിരിയലിന് ശേഷം മക്കളുടെ സ്‌കൂള്‍ പരിപാടിയില്‍ ഒന്നിച്ചെത്തി ധനുഷും ഐശ്വര്യയും...

വേര്‍പിരിയലിനു ശേഷം ആദ്യമായി പൊതുവേദിയില്‍ ഒരുമിച്ചെത്തി ധനുഷും ഐശ്വര്യയും. താരങ്ങളുടെ മകന്റെ സ്‌കൂള്‍ പരിപാടിയില്‍ പങ്കെടുക്കാനാണ് ഇരുവരും എത്തിയത്. തിങ്കളാഴ്ച രാവിലെ എന്റെ ആദ്യജാതന്‍ സ്‌പോര്‍ട്‌സ് ക്യാപ്റ്റനായി സത്യപ്രതിജ്ഞ ചെയ്യുന്ന സെറിമണി കാണുന്നു.
അമ്മയെന്ന നിലയില്‍ അഭിമാന നിമിഷം, അവര്‍ പെട്ടന്ന് വളരുന്നു.' യാത്ര യുടെ ഒരു വീഡിയോ ക്ലിക്കുചെയ്യുന്ന ചിത്രം പങ്കിട്ട് ഐശ്വര്യ കുറിച്ചു. കിഡ്‌സ് ഫസ്റ്റ്' എന്ന ടാഗോടു കൂടിയായിരുന്നു സ്‌റ്റോറി. 'ഈ അത്ഭുതകരമായ കുട്ടികളെക്കുറിച്ച് അഭിമാനിക്കുന്ന മാതാപിതാക്കള്‍' എന്നും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ഐശ്വര്യ കുറിച്ചു.
എത്ര മനോഹരമായാണ് ഒരു ദിവസം തുടങ്ങുന്നത്. എന്റെ ആദ്യത്തെ കുട്ടി ഇന്ന് സ്‌കൂളില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണുന്നു.അഭിമാനമുള്ള മാതാവാണെന്നും അവര്‍ വേഗം വളരുന്നുവെന്നും ഐശ്വര്യ കുറിച്ചു.
2022 ജനുവരിയിലാണ് ധനുഷും ഐശ്വര്യയും 18 വര്‍ഷത്തെ ദാമ്ബത്യം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.അവരുടെ ആരാധകരില്‍ വലിയ ഞെട്ടലുണ്ടാക്കിയ വാര്‍ത്തയായിരുന്നു അത്. ധനുഷിന്റെ രണ്ടാമത്തെ മകന്‍ ലിംഗയും ഇവര്‍ക്ക് ഒപ്പം ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























