സ്ത്രീകൾക്ക് പോലും ഇപ്പോൾ തന്നെ കാണുമ്പോൾ ഒരു ദേഷ്യമാണ്! നിത്യയുടെ സിനിമ കാണാനുള്ള മാനസികാവസ്ഥ പോലും ഇപ്പോൾ ഇല്ല.. അവരുമായി ഇനിയൊരു ബന്ധവുമില്ല... അനുഭവിക്കാനുള്ളതിന്റെ മാക്സിമം അനുഭവിച്ചു; ജീവിതത്തിൽ ഇനിയൊരു പ്രണയവും വിവാഹവും ഇല്ലെന്ന് സന്തോഷ് വർക്കി

ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. തനിക്ക് നടി നിത്യ മേനോനെ ഇഷ്ടമാണെന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ സന്തോഷ് വര്‍ക്കി തന്നെ വിവാഹം കഴിക്കണം എന്ന തരത്തിൽ പലയിടങ്ങളിലും പറഞ്ഞതിനെതിരെ നിത്യയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നിത്യ മേനോൻ തന്നെ മോശക്കാരനാക്കിയെന്ന ആരോപണവുമായി വീണടും എത്തിയിരിക്കുകയാണ് സന്തോഷ് വര്‍ക്കി. സ്ത്രീകൾക്ക് പോലും ഇപ്പോൾ തന്നെ കാണുമ്പോൾ ഒരു ദേഷ്യമുണ്ടെന്ന് സന്തോഷ് ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞു.
നിത്യയുടെ സിനിമ കാണാനുള്ള മാനസികാവസ്ഥ പോലും തനിക്കില്ലെന്നും, അവരുമായി ഇനിയൊരു ബന്ധമില്ലെന്നും സന്തോഷ് പറഞ്ഞു. അനുഭവിക്കാനുള്ളതിന്റെ മാക്സിമം താൻ അനുഭവിച്ചുവെന്നും, തന്റെ ജീവിതത്തിൽ ഇനിയൊരു പ്രണയവും വിവാഹവും ഇല്ലെന്നും സന്തോഷ് പറഞ്ഞു. കല്യാണം കഴിച്ചാൽ സ്വാതന്ത്ര്യം പോകുമെന്നും സന്തോഷ് വർക്കി പറയുന്നു. നേരത്തെ, തനിക്ക് നിത്യ മേനോനോട് തോന്നിയത് ട്രൂ ലൗ ആണെന്നും താൻ ഇതുവരെ അവരെ മോശം കണ്ണിലൂടെ കണ്ടിട്ടില്ലെന്നും സന്തോഷ് വർക്കി പറഞ്ഞിരുന്നു. താൻ വിളിച്ചിട്ട് ഒരിക്കൽ പോലും നിത്യ ഫോൺ എടുത്തില്ലെന്നും ശല്യമാണെന്ന് പറഞ്ഞ് മെസേജ് ഇട്ടതിന് ശേഷം അവരുടെ പുറകെ പോയിട്ടില്ലെന്നും സന്തോഷ് പറഞ്ഞു.
https://www.facebook.com/Malayalivartha

























