Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹത്തിന് ശേഷം തായ്‌ലാന്റിലേക്ക് ഒക്കെ ഹണിമൂണിന് പോവാന്‍ പ്ലാന്‍ ചെയ്തിരുന്നു... ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വരെ കൊടുത്തെങ്കിലും വേണ്ടെന്ന് വച്ചു.. കല്യാണം നടത്താന്‍ വേണ്ടി നേരത്ത തീരുമാനിച്ചിരുന്നു.. പിന്നീട് പലപ്പോഴായി ഈ കല്യാണം വേണ്ടെന്ന് വെക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.. തുറന്ന് പറഞ്ഞ് അര്‍ജുനും ഭാര്യയും

27 AUGUST 2022 09:38 AM IST
മലയാളി വാര്‍ത്ത

2008ൽ ജയസൂര്യ നായകനായ പോസറ്റീവ് എന്ന സിനിമയിലൂടെ നായികയായി അരങ്ങേറിയതോടെ മലയാളികളുടെ ഉള്ളിൽ വളരെ പെട്ടന്നായിരുന്നു തന്റേതായുള്ള സ്ഥാനം നേടിയെടുത്തത്. കുറച്ച് ദിവസം മുൻപായിരുന്നു അനന്യയുടെ സഹോദരനും നടനുമായ അര്‍ജുന്റെ വിവാഹം നടന്നത്. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടത്തിയ വിവാഹത്തിന്റെ വിശേഷങ്ങള്‍ അന്ന് തന്നെ പുറത്ത് വന്നിരുന്നു. എന്നാല്‍ താരദമ്പതിമാര്‍ ഒരുമിച്ചെത്തി വിവാഹവിശേഷങ്ങള്‍ പങ്കുവെക്കുന്ന വീഡിയോ വൈറലാവുകയാണിപ്പോള്‍. വിവാഹത്തിനൊരുങ്ങുന്നതിന് മുന്‍പ് അര്‍ജുന്റെ ഭാര്യ മാധുവിന്റെ പിതാവ് മരണപ്പെട്ടിരുന്നു. അല്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഒന്നൂടി ഉഷാറാവുമായിരുന്നെന്നാണ് ഇരുവരും പറഞ്ഞത്. ആ വാക്കുകൾ ഇങ്ങനെയായിരുന്നു.. കല്യാണം നടത്താന്‍ വേണ്ടി നേരത്ത തീരുമാനിച്ചിരുന്നു. പിന്നീട് പലപ്പോഴായി ഈ കല്യാണം വേണ്ടെന്ന് വെക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ ഇവളുടെ അച്ഛന്‍ മരിക്കുന്നതിന് മുന്‍പ് എന്റെ മകളെ കല്യാണം കഴിക്കാന്‍ പോവുന്നത് അര്‍ജുന്‍ എന്ന പയ്യനാണെന്ന് അറിയാം. അങ്ങനെയാണ് പുള്ളി പോവുന്നത്. ഇനിയത് മാറ്റേണ്ടെന്ന് ഞാന്‍ പറയുമായിരുന്നെന്ന് അര്‍ജുന്‍ പറയുന്നു. നേരില്‍ കണ്ടിട്ടില്ലെങ്കിലും അര്‍ജുനും അച്ഛനും വീഡിയോ കോളിലൂടെയും മറ്റും തമ്മില്‍ സംസാരിച്ചിരുന്നു. അച്ഛന്‍ ഒരുപാട് സംസാരിക്കുന്ന ആളായിരുന്നു.

വോയിസ് അയച്ചിട്ടും അല്ലാതെയുമൊക്കെ അര്‍ജുനുമായി ഒത്തിരി സംസാരിച്ചിട്ടുണ്ട്. വിവാഹം കഴിയുമ്പോള്‍ അടിപൊളിയായിരിക്കുമെന്ന് ഞങ്ങളന്ന് പറയുമായിരുന്നെന്ന് അര്‍ജുനും മധുവും പറയുന്നു. വിവാഹം ഉറപ്പിച്ചതിന് ശേഷം ഞാന്‍ മാധുവിന് ഒരു മെസേജ് അയച്ചു. അത് അയക്കുമ്പോള്‍ മാധു അച്ഛന്‍ എന്ന നമ്പറിലേക്കായി പോയി. അദ്ദേഹം അത് കണ്ടപാടെ.. 'എടാ കള്ളാ, ഇങ്ങനെ മെസേജൊക്കെ അയക്കുമല്ലേ' എന്ന് തിരിച്ച് വോയിസ് അയച്ചു. മാറി പോയതാണ്, അത് കാര്യമാക്കല്ലേ എന്ന് താന്‍ അച്ഛനോട് പറഞ്ഞതായും അര്‍ജുന്‍ വ്യക്തമാക്കുന്നു. അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ വേറെ ലെവല്‍ ആയേനെ. എല്ലാവരും കൂടി അടിപൊളിയാക്കിയേനെ.. പാട്ടുകള്‍ പാടുകയും അയച്ച് കൊടുക്കുകയും ചെയ്താണ് ഞങ്ങള്‍ കൂടുതല്‍ അടുപ്പത്തിലായത്. അതിന് ശേഷം വാട്‌സാപ്പില്‍ കുഞ്ഞുവാവകളുടെ സ്റ്റിക്കര്‍ അയച്ചാണ് കൂടുതലായും ചാറ്റ് ചെയ്തിട്ടുള്ളത്. അറേഞ്ച്ഡ് മ്യാരേജ് ആയത് കൊണ്ട് അതിന്റേതായ അകലം ഉണ്ടായിരുന്നു.

എന്തായാലും കല്യാണം കഴിക്കണമല്ലോ എന്ന് കരുതി ഇഷ്ടപ്പെട്ട് വരുമ്പോഴാണ് അച്ഛന്റെ മരണം ഉണ്ടാവുന്നത്. ആ വാര്‍ത്ത അറിഞ്ഞ ആദ്യമേ വിളിച്ച് പറയുന്നത് ഏട്ടനോടാണ്. അന്ന് മുതല്‍ ദുബായില്‍ നിന്നും ബോഡി എത്തുന്നത് വരെയുള്ള മൂന്ന് ദിവസവും എന്റെ കൂടെ തന്നെ ആളുണ്ടായിരുന്നതായി മാധു പറയുന്നു. ഭര്‍ത്താവിന്റെ സഹോദരിയും നടിയുമായ അനന്യയെ കുറിച്ചും മാധു സംസാരിച്ചു. നല്ല ഫ്രണ്ട്‌ലിയും കംഫര്‍ട്ടുമായിട്ടുള്ള ആളാണ് അനന്യ. തുടക്കം മുതലേ കൂട്ടത്തില്‍ ഒരാളായി ചേര്‍ത്ത് പിടിച്ച ഒരാളാണ്. ഞങ്ങളൊരുമിച്ച് സിനിമ കാണാനും കറങ്ങാനുമൊക്കെ പോവാറുണ്ടെന്നും മാധു പറയുന്നു. അതേ സമയം വിവാഹത്തിന് ശേഷം തായ്‌ലാന്റിലേക്ക് ഒക്കെ ഹണിമൂണിന് പോവാന്‍ പ്ലാന്‍ ചെയ്തിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വരെ കൊടുത്തെങ്കിലും വേണ്ടെന്ന് വച്ചുവെന്നും താരം കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (2 hours ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (3 hours ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (3 hours ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (3 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (3 hours ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (4 hours ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (4 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (4 hours ago)

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (4 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (10 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (10 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (11 hours ago)

Malayali Vartha Recommends