ദിലീപിന്റെ 147-ാം ചിത്രത്തിൽ ദിലീപും അരുണ്‍ ഗോപിയും കൈകോര്‍ക്കുന്നു.. സൂപ്പര്‍ ഹിറ്റ് ചിത്രമായ 'രാമലീല'യ്ക്ക് ശേഷം അത് സംഭവിക്കുന്നു.. ഉടൻ പ്രഖ്യാപനമെന്ന് സൂചന

സൂപ്പര്‍ ഹിറ്റ് ചിത്രമായ 'രാമലീല'യ്ക്ക് ശേഷം സംവിധായകന്‍ അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്നു. ദിലീപിന്റെ 147-ാം ചിത്രത്തിലാണ് ഇരുവരും കൈകോര്‍ക്കുന്നത്. അരുണ്‍ ഗോപി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടക്കുമെന്നാണ് സൂചനലഭ്യമായ വിവരം. ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല മുളകുപാടം ഫിലിംസാണ് നിര്‍മ്മിച്ചത്. ചിത്രത്തില്‍ മുകേഷ്, പ്രയാഗ മാര്‍ട്ടിന്‍, രാധിക ശരത്കുമാര്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങി താരങ്ങളാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിലവിൽ, ദിലീപ് നായകനാകുന്ന റാഫി ചിത്രം ‘വോയ്സ് ഓഫ് സത്യനാഥന്റെ’ ഷൂട്ടിംഗ് മുംബൈയില്‍ പുരോഗമിക്കുകയാണ്. മുംബൈ നഗരത്തിലൂടെ നടക്കുന്ന ദിലീപിന്റെ വീഡിയോ വൈറലായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഷൂട്ടിംഗ് ആരംഭിച്ചിരുന്നെങ്കിലും പിന്നീട് പല കാരണങ്ങള്‍ കൊണ്ട് ചിത്രീകരണം മുടങ്ങിയിരുന്നു. അതേസമയം, സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ദിലീപ് - റാഫി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'വോയ്സ് ഓഫ് സത്യനാഥന്‍'. ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയില്‍ പുരോഗമിക്കുകയാണ്. മുംബൈ നഗരത്തിലൂടെ നടക്കുന്ന ദിലീപിന്റെ വീഡിയോ വൈറലായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഷൂട്ടിംഗ് ആരംഭിച്ചിരുന്നെങ്കിലും പിന്നീട് പല കാരണങ്ങള്‍ കൊണ്ട് ചിത്രീകരണം മുടങ്ങിയിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. ദിലീപിനൊപ്പം ജോജു ജോര്‍ജും പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്നതാണ് മറ്റൊരു സവിശേഷത. സിദ്ധിഖ് ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha

























