Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലപ്പുറത്തെ വളരെ ഓര്‍ത്തഡോക്സ് ആയ മുസ്ലിം കുടുംബത്തില്‍ ജനിച്ച എനിക്ക് അഭിനയം ആണെങ്കില്‍കൂടിയും പല രംഗങ്ങളോടും മാനസികമായ വിയോജിപ്പ് തോന്നിയിരുന്നു... ഇതിന്റെ പേരില്‍ നായിക സാസ്വികയുമായി വഴക്കുണ്ടായി... ഒരു പെണ്‍കുട്ടിയായ എനിക്ക് കുഴപ്പമില്ലല്ലോ പിന്നെന്താണ് ഷാനുവിന് പ്രശ്നമന്നൊയിരുന്നു സ്വാസിക ചോദിച്ചിരുന്നു... റൊമാന്റിക് സീനുകള്‍ ഒന്നും ചെയ്യാനുള്ള മാനസികാവസ്ഥ എനിക്ക് ഉണ്ടായിരുന്നില്ല... ചില തുറന്ന് പറച്ചിലുമായി ഷാനവാസ്

27 AUGUST 2022 01:28 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സ്വാസിക. സിനിമയിലും സീരിയലിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന നായിക. സിനിമയിലൂടെ ശ്രദ്ധ നേടിയ സ്വാസിക ശ്രദ്ധ സീരിയലിലും തിളങ്ങി. ഒരേസമയം മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന വളരെ ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് സ്വാസിക. സീത മലയാളത്തിലെ ഏറ്റവും ജനപ്രീയ പരമ്പരകളിലൊന്നായിരുന്നു. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്താവുന്നൊരു പരമ്പരയായിരുന്നു സീത. ഇതുവരെ കാണാത്ത കാഴ്ചയുടെ അനുഭവമായിരുന്നു സീത നല്‍കിയത്. ഷാനവാസിന്റേയും സ്വാസികയുടേയും ജോഡിയും വന്‍ ഹിറ്റായി മാറി. ഇന്നും ഈ ജോഡിയ്ക്ക് വലിയ സ്വീകാര്യതയാണുള്ളത്. എന്നാല്‍ രസകരമായൊരു വസ്തുത പരമ്പരയില്‍ സ്വാസികയുമൊപ്പമുള്ള ചുംബന രംഗം ചെയ്യാന്‍ തനിക്ക് മടിയായിരുന്നുവെന്നാണ് ഷാനവാസ് പറയുന്നത്. ഒരു അഭിമുഖത്തിലാണ് ഷാനവാസ് തന്റെ അനുഭവം പറയുന്നത്. മലപ്പുറത്തെ വളരെ ഓര്‍ത്തഡോക്സ് ആയ മുസ്ലിം കുടുംബത്തില്‍ ജനിച്ച എനിക്ക് അഭിനയം ആണെങ്കില്‍കൂടിയും പല രംഗങ്ങളോടും മാനസികമായ വിയോജിപ്പ് തോന്നിയിരുന്നു. പ്രേക്ഷകര്‍ സീതയിലെ റൊമാന്‍സിനെ നെഞ്ചിലേറ്റിയപ്പോഴും ഞാന്‍ എന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇതൊന്നും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ലെന്നാണ് താരം പറയുന്നത്. ഇതിന്റെ പേരില്‍ താനും നായിക സാസ്വികയുമായി വഴക്കുണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. ഒരു പെണ്‍കുട്ടിയായ എനിക്ക് കുഴപ്പമില്ലല്ലോ പിന്നെന്താണ് ഷാനുവിന് പ്രശ്നമന്നൊയിരുന്നു സ്വാസിക ചോദിച്ചിരുന്നതെന്നും താരം പറയുന്നു. റൊമാന്റിക് സീനുകള്‍ ഒന്നും ചെയ്യാനുള്ള മാനസികാവസ്ഥ എനിക്ക് ഉണ്ടായിരുന്നില്ല. ഞാന്‍ വളരെ ഗൗരവക്കാരനായ കഥാപാത്രങ്ങള്‍ മാത്രം ചെയ്യാനാണ് അന്ന് ആഗ്രഹിച്ചതെന്നാണ് താരം പറയുന്നത്. പരമ്പരയുടെ സംവിധായകനും സ്‌ക്രിപ്റ്റ് റൈറ്ററും താനും ഒന്നിച്ചാണ് താമസിച്ചിരുന്നത്. വൈകിട്ട് ഭക്ഷണം കഴിക്കുന്ന സമയത്ത് ഇവര്‍ രണ്ടുപേരും തന്നോട് സംസാരിച്ച ശേഷമാണ് താന്‍ ചെയ്യാന്‍ തയ്യാറായതെന്നും താരം പറയുന്നു.

ഇതിനുശേഷം ആണ് സീതയിലെ റൊമാന്റിക് സീനുകള്‍ ഒക്കെ സംഭവിക്കുന്നതെന്നും താരം പറയുന്നു. സീതയ്ക്ക് ശേഷം ഷാനവാസ് നായകനായി എത്തിയ പരമ്പര മിസിസ് ഹിറ്റ്‌ലര്‍ ആയിരുന്നു. ഈ പരമ്പരയും വന്‍ ഹിറ്റായി മാറിയിരുന്നു. എന്നാല്‍ പാതിവഴിയില്‍ വച്ച് ഷാനവാസിന് മിസിസ് ഹിറ്റ്‌ലറില്‍ നിന്നും പിന്മാറേണ്ടി വന്നിരുന്നു. ഇതിന് പിന്നിലെ കാരണവും താരം വെളിപ്പെടുത്തുന്നുണ്ട്. സീതയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയായിരുന്നു ഷാനവാസ് മിസിസ് ഹിറ്റ്‌ലറില്‍ നിന്നും പിന്മാറുന്നത്. ഇതേക്കുറിച്ച് സംവിധായകനായുമായി സംസാരിച്ചിരുന്നു. അദ്ദേഹം ആദ്യം പറഞ്ഞത് ഹിറ്റ്ലറുടെ ഷൂട്ടിന് ഒരു മാസത്തില്‍ 20 ദിവസങ്ങളാണ് നമുക്ക് ആവശ്യമായത്, ഇത് കഴിഞ്ഞുള്ള 10 ദിവസത്തില്‍ ഷാനുവിന് ചെയ്യാന്‍ പറ്റുമെങ്കില്‍ ഉറപ്പായും ചെയ്തോളൂ എന്നായിരുന്നുവെന്നും ഷാനവാസ് ഓര്‍ക്കുന്നുണ്ട്. അതേക്കുറിച്ച് നിര്‍മ്മാതാവുമായും ചാനലുമായി സംവിധായകന്‍ തന്നെ സംസാരിച്ചോളാം എന്നും പറഞ്ഞിരുന്നതാണ്. പിന്നാലെ സീതയുടെ രണ്ടാം ഭാഗത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയായിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങാറായപ്പോഴേക്കും ആണ് സീ ചാനലില്‍ നിന്ന് എനിക്ക് കോള്‍ വന്നു. ചാനലിന്റെ നിയമമനുസരിച്ച് അവരുടെ നായകനോ നായികയോ മറ്റ് പരമ്പരകളില്‍ നായകനോ നായികയോ ആയി അഭിനയിക്കാന്‍ പാടില്ല എന്നായിരുന്നു അവര്‍ അറിയിച്ചത്. എന്നാലിത് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഷാനവാസ് പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends