പിങ്ക് നിറത്തിലുള്ള സൽവാർ അണിഞ്ഞ് അതീവ സുന്ദരിയായി ഭാവന! ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഭാവനയുടെ ചിരിയെ 'മില്യൺ ഡോളർ' പുഞ്ചിരി എന്ന് ആരാധകർ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ഭാവന. കുറച്ച് നാളുകൾ മലയാള സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോൾ സജീവമാകാൻ ഒരുങ്ങുകയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
പിങ്ക് നിറമുള്ള സൽവാറാണ് താരം അണിഞ്ഞിരിക്കുന്നത്. ഒപ്പം പിങ്ക് നിറത്തിലുള്ള വലിയ കമ്മലുകളും ഭാവന അണിഞ്ഞിട്ടുണ്ട്. സിമ്പിൾ ആന്റ് ഹമ്പിൾ ലുക്കിലാണ് താരം ചിത്രങ്ങളിൽ കാണപ്പെടുന്നത്. ഒപ്പം മേക്കപ്പ് മിനിമലാക്കിയതോടെ ലുക്ക് കംപ്ലീറ്റായി .ഫോട്ടോകൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്. ഭാവനയുടെ ചിരിയെ 'മില്യൺ ഡോളർ' പുഞ്ചിരി എന്ന് ആരാധകർ വിശേഷിപ്പിച്ചത്.
https://www.facebook.com/Malayalivartha

























