Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ ക്യാൻസർ ബാധിതനാണ്.. കെ.ജി.എഫിൽ ജോലി ചെയ്യുമ്പോൾ താടി നീട്ടിവളർത്താൻ ഒരു കാരണമുണ്ട്... ഈ രോഗം കാരണം എന്റെ കഴുത്ത് വീർത്തിരുന്നു; പണമില്ലാത്തതിനാൽ കാൻസർ ശസ്ത്രക്രിയ വൈകിയതായും ഇപ്പോൾ കാര്യങ്ങൾ വഷളായി.. ഹാരിഷ് റായ് പറയുന്നതിങ്ങനെ...

27 AUGUST 2022 04:03 PM IST
മലയാളി വാര്‍ത്ത

ഒന്നാം ഭാഗത്തിൻ്റെ വിജയം ഉണ്ടാക്കി വയ്ക്കുന്ന പ്രതീക്ഷകളുടെ ഭാരം എപ്പോഴും രണ്ടാം ഭാഗത്തിന് വെല്ലുവിളി ഉയര്‍ത്താറുണ്ട്. എന്നാല്‍ ഒന്നാം ഭാഗത്തേക്കാള്‍ ഒരുപടി മുകളില്‍ എന്ന തോന്നല്‍ സൃഷ്ടിക്കുന്ന തുടര്‍ച്ചകള്‍ തുലോം വിരളമാണ്. നന്നേ ചെറുതായിപ്പോയ ആ പട്ടികയിലെ അവസാന പേരാവുകയാണ് കെജിഎഫ് ചാപ്റ്റര്‍ 2. റോക്കിയ്ക്ക് അഴിഞ്ഞാടാനുള്ള വിളനിലം ഒരുക്കി വച്ച ഒന്നാം ഭാഗത്തിൻ്റെ തട്ടില്‍ നിറഞ്ഞാടാനുള്ള സംഭവങ്ങളെ കൃത്യമായ പേസില്‍ ആവേശവും ഉദ്വേഗവും ഇമോഷന്‍സും കൃത്യമായ അളവില്‍ ചേര്‍ത്തൊരുക്കിയ മാസ് കൂട്ടാണ് കെജിഎഫ് ചാപ്റ്റര്‍. കെജിഎഫ്, കെജിഎഫ് ചാപ്റ്റർ 2 എന്നീ ചിത്രങ്ങളിൽ കാസിം ചാച്ചയായി വേഷമിട്ട താരമാണ് ഹാരിഷ് റായ്. യാഷ് അവതരിപ്പിക്കുന്ന റോക്കി ഭായ് എന്ന കഥാപാത്രത്തിന്റെ സഹായിയായാണ് ഹാരിഷ് റായ് വേഷമിട്ടത്. ഇന്ത്യയിലെ ഏറ്റവും വിജയകരമായ സിനിമകളിൽ ഒന്നിന്റെ ഭാഗമായ ഹാരിഷ് റായ് ഇന്ന് കാൻസർ ബാധിതനായി ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുകയാണ്. തൊണ്ടയിൽ കാൻസർ ബാധിച്ച താരം ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് ഇപ്പോൾ. കെജിഎഫ് 2ന്റെ ചിത്രീകരണത്തിനിടെയാണ് തനിക്ക് അസുഖത്തെ നേരിടേണ്ടി വന്നതെന്ന് ഹാരിഷ് റായ് പറയുകയാണ്..

'കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ ക്യാൻസർ ബാധിതനാണ്. കെ.ജി.എഫിൽ ജോലി ചെയ്യുമ്പോൾ താടി നീട്ടിവളർത്താൻ ഒരു കാരണമുണ്ട്. ഈ രോഗം കാരണം എന്റെ കഴുത്ത് വീർത്തിരുന്നു'- ഹാരിഷ് റായ് പറഞ്ഞു. പണമില്ലാത്തതിനാൽ കാൻസർ ശസ്ത്രക്രിയ വൈകിയതായും ഇപ്പോൾ കാര്യങ്ങൾ വഷളായെന്നും അദ്ദേഹം പറഞ്ഞു. 'മുമ്പ് മുഴുവൻ പണവും ഇല്ലാത്തതിനാൽ കുറച്ച് നാളത്തേക്ക് എന്റെ ശസ്ത്രക്രിയ മാറ്റിവച്ചിരുന്നു. സിനിമകളുടെ റിലീസിനായി ഞാൻ കാത്തിരുന്നു. ഇപ്പോൾ ഞാൻ രോഗത്തിന്റെ നാലാം ഘട്ടത്തിലെത്തി, കാര്യങ്ങൾ വളരെ മോശമായി. ആരാധകരോടും വ്യവസായികളോടും സഹായം അഭ്യർത്ഥിക്കാൻ ഞാൻ ഒരു വീഡിയോചെയ്തു. പക്ഷേ അത് പോസ്റ്റ് ചെയ്യാനുള്ള ധൈര്യം ഉണ്ടായിരുന്നില്ലെന്നും ഹാരിഷ് റായ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends